Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
 
ചലച്ചിത്ര സംവിധായകന്‍ കമലിന്റെ മകള്‍ വിവാഹിതയായി
 
 
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ കൊടുങ്ങല്ലൂര്‍ കണ്ടകത്ത് 'സുബഹി'ല്‍ കമലിന്റെയും സബൂറയുടെയും മകള്‍ ഹന്നയും കാക്കനാട് ചെമ്പുമുക്ക് വികെവി ലെയ്‌നില്‍ അച്ചംപരുതി വീട്ടില്‍ അഡ്വ. എ.എം. അബ്ദുള്ളയുടെയും സുഹറയുടെയും മകന്‍ സബീറും വിവാഹിതരായി. ശനിയാഴ്ച കൊച്ചിയിലെ ലെ-മെറിഡിയനിലായിരുന്നു വിവാഹച്ചടങ്ങ്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ദിലീപ്, മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ജയറാം, ജയസൂര്യ, ബിജുമേനോന്‍, സംയുക്താവര്‍മ്മ, ലാല്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ഇന്നസെന്റ്, മനോജ് കെ. ജയന്‍, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ, ക്യാപ്ടന്‍ രാജു, കുഞ്ചാക്കോ ബോബന്‍, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി. ജോര്‍ജ്, സിബിമലയില്‍, ഫാസില്‍, ജോഷി, ഹരികുമാര്‍, കെ. മധു, ഭദ്രന്‍, സിദ്ദിഖ്, ജോഷി മാത്യു, ഗായകരായ കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാര്‍, വിധുപ്രതാപ്, സംഗീതസംവിധായകരായ എം. ജയചന്ദ്രന്‍, വിദ്യാധരന്‍ മാസ്റ്റര്‍, നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള വി.ആര്‍. സുധീഷ്, തിരക്കഥാകൃത്തുക്കളായ ടി. ദാമോദരന്‍,എസ്.എന്‍. സ്വാമി തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചു.

 
 
 
 
Added on:07th March 2010 03:50:39 PM