അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
11th April 2017 09:09:02 PM
Bookmark and Share
 
 
കംപ്യൂട്ടര്‍ ഉപയോഗം തടി കൂട്ടുമെന്ന് പഠനം
ലണ്ടന്‍: അടുത്ത തവണ കംപ്യൂട്ടറിന്റെ മുന്‍പിലിരിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. കംപ്യൂട്ടറുകള്‍ തടി കൂടാന്‍ ഇടയാക്കുമെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ പഠനങ്ങളിലൂടെ കണ്ടെത്തി. കംപ്യൂട്ടറിന്റെ മുന്‍പില്‍ ഏറെ സമയമിരിക്കുന്നവര്‍ക്ക് ബിസ്കറ്റ്, ചോക്കലേറ്റ് തുടങ്ങി മധുരസാധനങ്ങള്‍ ഏറെ ഉപയോഗിക്കുന്നതായും ഇത് പൊണ്ണത്തടിക്കു കാരണമാകുന്നതായും പഠനത്തില്‍ കണ്ടെത്തിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കംപ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ക്ക് മാനസിക സംഘര്‍ഷം മൂലം ഹോര്‍മോണ്‍ അളവിലും മറ്റും മാറ്റം സംഭവിക്കും. ഇതുമൂലം കൂടുതല്‍ ഊര്‍ജം നഷ്ടപ്പെട്ടെന്നു കരുതി കൂടുതല്‍ മധുരം കഴിക്കാന്‍ തോന്നലുണ്ടാകും. ഇത്തരത്തിലുള്ളവര്‍ ഇടയ്ക്കിടെ കംപ്യൂട്ടര്‍ ഉപയോഗത്തിനു ഇടവേള നല്‍കുന്നതും ഒരുവേള എഴുന്നേറ്റു നിന്ന് ടൈപ്പ് ചെയ്യുന്നതു പോലും തടി കൂടുന്നതു തടയാന്‍ സഹായിക്കുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ജീന്‍ ഫിലിപ്പി ചാപുട്ട് പറഞ്ഞു.
Reported by MM Online
15th July 2010 12:02:24 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS