അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
11th April 2017 09:09:02 PM
Bookmark and Share
 
 
ട്വിറ്ററും ഓര്‍കുട്ടും ഇനി ട്രെയിനിലും
ന്യൂഡല്‍ഹി: വിരസത മാത്രം നിറഞ്ഞ തീവണ്ടി ബോഗികളില്‍ ട്വിറ്ററോ ഓര്‍കുട്ടോ പരതി സുഹൃത്തുക്കളുമായി സൊ പറഞ്ഞിരിക്കാന്‍ കഴിഞ്ഞാല്‍ എന്തു രസമാവും യാത്ര? താമസിയാതെ ഇന്ത്യയിലെ ട്രെയിന്‍യാത്രക്കാര്‍ക്ക് ഈ ഭാഗ്യം ലഭിച്ചേക്കും. തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഉയര്‍ന്ന ക്ലാസുകളില്‍ ടച്ച് സ്ക്രീന്‍ സംവിധാനം വഴി ട്വിറ്റര്‍, ഓര്‍കുട്ട്, ഇ^മെയില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ഇതടക്കം തീവണ്ടി യാത്ര കൂടുതല്‍ രസകരമാക്കാനുള്ള നിരവധി നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണനയിലാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഓരോ യാത്രക്കാരനും ഇരിക്കുന്ന സീറ്റില്‍ തന്നെ ടച്ച് സ്ക്രീന്‍ കമ്പ്യൂട്ടര്‍ സൗകര്യം ലഭ്യമാക്കും. യാത്രക്കാരന്റെ മുന്നിലുള്ള സീറ്റിന്റെ പിന്‍വശത്താവും സ്ക്രീന്‍. പ്രധാനപ്പെട്ട എല്ലാ വെബ്സൈറ്റുകളും ഇതില്‍ ലഭ്യമാക്കും. ഓര്‍കുട്ട്, യാഹൂ, ഗൂഗിള്‍, ഇബെ തുടങ്ങി ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സേവനങ്ങളെല്ലാം ട്രെയിന്‍ യാത്രയില്‍ ലഭ്യമാകുന്നത് റെയില്‍വേ യാത്രാ മേഖലയിലെ വന്‍ വിപ്ലവമായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
12th April 2010 01:21:09 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS