അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
16th October 2016 11:14:48 PM
Bookmark and Share
 
 
ഇനി ത്രിഡി പുസ്തകവും വരുന്നു
എങ്ങും ത്രിഡി മയം. 'അവതാറും' 'ആലീസ് ഇന്‍ വന്‍ഡര്‍ലാന്‍ഡും' ഒക്കെ തീര്‍ത്ത അതിശയങ്ങളുടെ ചുവടുപിടിച്ച് ടെലിവിഷനുകളും ഗെയിം കണ്‍സോളുകളുമൊക്കെ ത്രിഡിയാകുന്നു. ഇതിനെയൊക്കെ കടത്തിവെട്ടുന്നതാണ് ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പുതിയ സാങ്കേതികം. പുസ്തകത്താളുകളില്‍ നിന്ന് അക്ഷരങ്ങളും ചിത്രങ്ങളും കണ്‍മുന്നിലേക്ക് ചാടി വരുന്ന രീതിയിലുള്ള ത്രിഡി സാങ്കേതമാണ് അവര്‍ വികസിപ്പിച്ചത്. എന്നുവെച്ചാല്‍, ത്രിഡി പുസ്തകം!

ദക്ഷിണ കൊറിയയിലെ ഗ്വാംഗ്ജു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ നിര്‍മിക്കാനാണ് ഈ സാങ്കേതികത പരീക്ഷിച്ചത്. കുന്നുകളും വ്യാളികളും ഹീറോകളുമൊക്കെയടങ്ങുന്ന കൊറിയന്‍ നാടോടിക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം. ത്രിഡി പുസ്തകം നിര്‍മിക്കുന്നതില്‍ ഗവേഷകര്‍ വിജയിക്കുകയും ചെയ്തു.

വായിക്കുന്നവര്‍ പുസ്തകം ചലിപ്പിക്കുന്നതിനനുസരിച്ച് പുസ്തകത്തിലെ അനിമേഷനുകളും ചലിക്കുന്ന തരത്തിലാണ് ചിത്രങ്ങല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞര്‍ ഇതിനുള്ള സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയത്. ഏതു തരത്തിലുള്ള പുസ്തകങ്ങളിലും ഈ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

പക്ഷെ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ത്രിഡി പുസ്തകങ്ങള്‍ പുറത്തിറങ്ങാന്‍ കുറെ കാത്തിരിക്കേണ്ടിവരും. പൊതു ഉപയോഗത്തിനായി ഈ സാങ്കേതികത വികസിപ്പിക്കാന്‍ കുറച്ചു കാലം കൂടി വേണ്ടിവരും എന്നതു തന്നെയാണ് കാരണം.

06th April 2010 04:12:53 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS