അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
11th April 2017 09:09:02 PM
Bookmark and Share
 
 
കൈപ്പിടിയിലൊതുക്കാം ഇ-മെയില്‍ ഇന്‍ബോക്‌സ്‌
യാത്രയ്ക്കിടയില്‍ ഒന്നു ഇ-മെയില്‍ പരിശോധിക്കണമെങ്കിലെന്തുചെയ്യും? അതിനല്ലേ ബ്ലാക്ക്‌ബെറി എന്നു ആശ്വാസത്തോടെ പറയാന്‍ മാത്രം പണക്കാരനുമല്ലെങ്കില്‍? ബ്ലാക്ക്‌ബെറിക്കായി പണം മുടക്കാനില്ലാത്തവര്‍ക്ക് തുണയായി 'പീക്ക്' (PEEK) എന്നൊരു തകര്‍പ്പന്‍ ഉപകരണം വിപണിയിലിറക്കി ശ്രദ്ധനേടുകയാണ് മൊബൈല്‍ ഫോണ്‍ കമ്പനിയായ എയര്‍സെല്‍.

കണ്ടാല്‍ ബ്ലാക്ക്‌ബെറി പോലെയുണ്ടെങ്കിലും പീക്കിലൂടെ സംസാരിക്കാനാകില്ല. പക്ഷേ മൂന്ന് ഇ-മെയില്‍ അക്കൗണ്ടുകള്‍ വരെ പരിശോധിക്കാനും ആവശ്യക്കാര്‍ക്ക് മെയിലുകളയക്കാനുമുള്ള സൗകര്യം ഇതിലുണ്ട്. മൂവായിരം രൂപ മാത്രമാണ് വില, ബ്ലാക്ക്‌ബെറിയുടെ അഞ്ചിലൊന്നു മാത്രം.

ക്വിവെര്‍ട്ടി കീബോര്‍ഡും 65 കെ കളര്‍ ഡിസ്‌പ്ലേയുമായി അസ്സലൊരു ബിസിനിസ് ക്ലാസ്് ഫോണിന്റെ ലുക്കാണ് പീക്കിന്. മൈക്രോസോഫ്റ്റ് വേഡ്, എക്‌സല്‍, പി.ഡി.എഫ്., തുടങ്ങി ഏതു ഫോര്‍മാറ്റിലുമുള്ള ഫയലുകളും പീക്കില്‍ വായിക്കാനാകും. പത്ത് എം.ബി. വരെയുള്ള ഫയലുകള്‍ അയക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സ്‌റ്റോറേജ് ശേഷിയും ഇതിലുണ്ട്.

2.5 ഇഞ്ച് വീതിയുള്ള സ്‌ക്രീനും സ്‌ക്രോള്‍വീലുമുള്ളതിനാല്‍ ലാപ്‌ടോപ്പില്‍ വായിക്കുന്ന അതേ സൗകര്യത്തോടെ ഇതില്‍ ഇ-മെയിലുകള്‍ വായിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വില കുറവാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കും പീക്ക് ഒരുക്കമല്ല. ഇ-മെയില്‍ അക്കൗണ്ടുകള്‍ ആരെങ്കിലും ദുരുപയോഗപ്പെടുത്തുന്നതു തടയാന്‍ പ്രത്യേക സെക്യൂരിറ്റി സംവിധാനത്തോടെയാണ് കക്ഷിയുടെ വരവ്. അതിനുപുറമേ പത്തു തവണ തെറ്റായ പാസ്‌വേഡുകള്‍ ആരെങ്കിലും എന്റര്‍ ചെയ്താല്‍ അതിലുള്ള മുഴുവന്‍ ഡാറ്റകളും തനിയെ ഡിലീറ്റാകുന്ന ഓപ്ഷനുമുണ്ട്. നമ്മുടെ കൈയിലുള്ള പീക്ക് തട്ടിപ്പറിച്ചുകൊണ്ടുപോയി ആര്‍ക്കും ഇ-മെയില്‍ അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്താനില്ലെന്നുറപ്പ്.

ഒരൊറ്റതവണ ചാര്‍ജ് ചെയ്താല്‍ മൂന്നുദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ബാറ്ററി ആയുസാണ് പീക്ക് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ്‌പെയിഡ്, പ്രീ-പെയ്ഡ് നിരക്കുകളിലാണ് എയര്‍സെല്‍ പീക്കിന് വാടക ഈടാക്കുന്നത്. മുപ്പതു ദിവസത്തെ അണ്‍ലിമിറ്റഡ് ഇ-മെയില്‍ ബ്രൗസിങിന് മുന്നുറു രൂപയാണ് വാടക.

എന്നാല്‍, ഈ തുകയ്ക്ക് ബി.എസ്.എന്‍.എല്‍. 3ജി സൗകര്യം നല്‍കുന്നുണ്ട്. അതിനാല്‍ മെയില്‍ പരിശോധിക്കാനായി മാത്രം ആരെങ്കിലും പീക്ക് വാങ്ങുമോ എന്ന സംശയം ബാക്കിയാകുന്നു.
15th March 2010 02:44:16 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS