Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
നോവുന്ന ഓര്‍മ്മകള്‍
ത്രയേ ഉള്ളു ജീവിതമെന്ന് കണ്ണീരോടെ ഇപ്പോഴറിയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഴക്കാല പ്രഭാതം . അന്ന് കോളേജിന്റെ ഒരു ഒഴിഞ്ഞ മുറിയില്‍ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍  ഒത്തുചേര്‍ന്നിരുന്നു. ഫിദ, ജംഷി ,ശാനു, നൗഷി, അച്ചു , അങ്ങിനെ കുറച്ചു പേര്‍ . എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു . ഒന്നിച്ചു ചേരുന്ന നിമിഷങ്ങളില്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഞങ്ങളുടെതായ ഒരു ലോകം പണിതീര്‍ക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം . അന്ന് കയ്യില്‍ ചുരുട്ടി പിടിച്ച ഒരു കടലാസുമായാണ് ജംഷി വന്നത് .അവള്‍ ആദ്യമായി എഴുതിയ ഒരു ചെറുകഥയായിരുന്നു ആ കടലാസില്‍.
 
ജംഷി യുടെ ആദ്യ കഥ യുടെ പ്രകാശനമായിരുന്നു അന്ന്. പുറത്ത് ആരുമറിയാതെ പത്രക്കാരോ ക്യാമറക്കാരോ ഇല്ലാതെ  തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രം വിളിച്ചു വരുത്തി മുന്നിലിരുന്നു വായിച്ചു കേള്‍പ്പിച്ചു കൊണ്ട് ഒരു ലളിതമായ പ്രകാശനം. കഥകള്‍ ഒന്നും അവള്‍ക്കു തിമര്‍ത്തു പെയ്യുന്ന ആഘോഷങ്ങളായിരുന്നില്ല. അവള്‍ അവളോട്‌ തന്നെ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങളായിരുന്നു അതെന്നു പിന്നീട് ഞങ്ങള്‍ അറിഞ്ഞു.

അവള്‍ ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല .താനെന്ന ഒരു ജീവി ലോകത്ത് ഉണ്ടെന്നു പോലും ആരും അറിയരുതേ എന്ന് അവള്‍ എക്കാലവും ആഗ്രഹിച്ചിരുന്നു . അതുകൊണ്ട് തന്നെ അവള്‍ അവളുടെതായ ഒരു കൊച്ചു ലോകത്തിലേക്ക്‌ ചുരുങ്ങി കൊണ്ട് ജീവിച്ചു . തന്റേതായ ലോകം, അതിനിടയില്‍ എപ്പോഴെങ്കിലും ചില കഥകള്‍ രചിക്കും .അതും ആരും അറിഞ്ഞിരുന്നില്ല ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കളല്ലാതെ. കളിതമാശകള്‍ക്കിടയില്‍ പലപ്പോഴും അവളുടെ ചിന്തകള്‍ വേറേതോ ലോകത്തേക്ക് പറന്നകലുമായിരുന്നു . പെട്ടന്നവള്‍ നിശബ്ധയാകും , ബുദ്ദി ജീവിയെന്ന് വിളിച്ചു ഞങ്ങള്‍ കളിയാക്കുമെങ്കിലും അവള്‍ ഒന്നും പ്രതികരിക്കാറില്ല.

ചില ദിവസങ്ങളില്‍ രാത്രി ഒരുപാട് വൈകി അവള്‍  എനിക്ക് വിളിക്കാറുണ്ടായിരുന്നു. ഒന്നിനുമല്ല പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുള്ള പരിഭവങ്ങള്‍ , വളരെ നിസാരമായ കാര്യങ്ങളെ ചൊല്ലിയുള്ള വേവലാതികള്‍ , ഏതോ ശത്രുവിനെ മെനെഞ്ഞെടുത്ത് നടത്തുന്ന ആക്രോശങ്ങള്‍, ചിലപ്പോള്‍ സത്യമായിട്ടും എനിക്ക് ക്ഷമകെട്ട് പോയിട്ടുണ്ട് .ഇവള്‍ക്കെന്താ വട്ടാണോ? അവള്‍ അങ്ങിനെ ആണ് , വല്ലാത്തൊരു പ്രകൃതം. എന്നാലും അപ്പോഴൊക്കെയും ജംഷിയെ മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു . നന്മനിറഞ്ഞവള്‍, ഹൃദയ വിശുധിയുള്ളവള്‍, നിഷ്കളങ്ക അതായിരുന്നു ജംഷി .

പൂര്‍ണതയെ കുറിച്ചുള്ള ഒരു നിര്‍ബന്ധ   ബുദ്ധി ഉണ്ടാരുന്നു അവള്‍ക്ക് , കഥയുടെ നിര്‍മിതിയിലെ വളരെ ചെറിയ പാകപ്പിഴവുപോലും അവള്‍ക്കു തങ്ങാനാവില്ലായിരുന്നു. കഥയുടെ പ്രകാശനം കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും വീട്ടിലേക്കു മടങ്ങി രാത്രി എപ്പോഴോ അവള്‍ എന്നെ ഫോണില്‍ വിളിച്ചു, ആ നേരത്തെ റിംഗ് ടോണ്‍ കേട്ടാലറിയാം അത് അവളായിരിക്കും എന്ന് , ചിലപ്പോള്‍ എനിക്ക് ചിരിവരാറുണ്ട്‌, ഇവളുടെ ഒരു കാര്യം . ഫോണ്‍ എടുക്കുമ്പോഴേക്കും അവള്‍ പറഞ്ഞു തുടങ്ങിയിരുന്നു " എടാ ... എന്താ ചെയ്യാ .. എന്തോ ഒരു വല്ലായ്മ പോലെ.എനിക്കിവിടെ ഒറ്റക്കിരിക്കാന്‍ വല്ലാതെ പേടിയാവുന്നു , എല്ലാരേയും ഒന്ന് കാണണം എന്ന്  തോന്നുന്നു"

അത്രയും പറയാന്‍ അവള്‍ വിളിച്ചത് അപ്പോള്‍ എനിക്കത് ഒരു  തമാശയായിട്ട് തോന്നിയെങ്കിലും പിന്നീട് ഞാനറിഞ്ഞു അവള്‍ പറഞ്ഞത് കാര്യമയിരുന്നു, അവളുടെ പേടി, കാരണം രാവിലെ കേട്ട വാര്‍ത്ത, ഫോണ്‍ വിളി  കേട്ട്‌ എണീറ്റപ്പോള്‍ അങ്ങേ തലക്കല്‍ ഫിദയുടെ വിറയാര്‍ന്ന ശബ്ദം, ജംഷി പോയി. അറ്റാക്ക്‌  ആയിരുന്നു . എന്റെ കൈ കാലുകള്‍ വിറച്ചു ഞങ്ങളുടെ ജംഷി ഞങ്ങളെയും ഈ സുന്ദരമായ  ലോകത്തെയും വിട്ട്‌ എങ്ങോ യാത്രയായിരിക്കുന്നു. അവിടെയും അവള്‍ക്കു അവളുടേതായ ഒരു ലോകം ഉണ്ടായിരിക്കും .
                  
അന്ന് അവള്‍ എനിക്ക് വിളിച്ചത് ഒരു യാത്ര പറയാന്‍ ആയിരുന്നോ? പറയാന്‍ എന്തെങ്കിലും ബാക്കി ഉണ്ടായിരുന്നുവോ?ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തിലൂടെ കൊള്ളിയാന്‍ പായുന്നു .മരണത്തോടടുക്കുമ്പോള്‍ ഞങ്ങളില്‍ നിന്ന്  എന്നെന്നെകുമായി പിരിയാന്‍ തുടങ്ങുമ്പോള്‍ അവള്‍ക്കു ഒന്ന് കാണാനും സംസാരിക്കാനും തോന്നിയിരിക്കാം  .ഭൂമിക്കും ആകാശത്തിനുമിടയില്‍ ഓര്‍മ ഒറ്റ ചിറകുള്ള പക്ഷിയാനെന്നും ഓര്‍മ വേദനയാണെന്നും അവള്‍ എപ്പോഴും പറയുമായിരുന്നു , അതെ എത്ര എത്ര ഓര്‍മ്മകള്‍, ഒന്നിച്ചു നടന്നതും കളിപറഞ്ഞതും ചിരിച്ചതും വെറും ഓര്‍മ്മകള്‍ മത്രം .  
                       
ഒന്നിച്ചു നടന്നു പോകുമ്പോഴുണ്ടാകുന്ന വാദ പ്രതിവാദങ്ങള്‍, ചിലപ്പോള്‍ ബഹളങ്ങളും  ക്ഷോഭങ്ങളും ഒന്നുമില്ലാതെ അവള്‍ ഞങ്ങളുടെ മുന്നില്‍ മനവാതില്‍ തുറക്കുമായിരുന്നു. വേദനയുടെ നിറം മങ്ങിയ കാഴ്ചകള്‍. ഓര്‍മ്മകള്‍ പങ്കിടുമ്പോഴും എവിടെയോ എന്തൊക്കെയോ അവള്‍ ബാക്കിയാക്കിയിരുന്നു. ജംഷി അവളുടെ സ്വപ്നങ്ങളെ പറ്റി പറയുമ്പോഴും മഴയെയും സംഗീതത്തെയും കുറിച്ച് ഓര്‍ത്തു മൗനം കൊള്ളുമ്പോഴും ക്ഷോഭിക്കുകയും തര്‍ക്കിക്കുകയും ചെയ്യുമ്പോഴും  അവള്‍ ഒറ്റക്കായിരുന്നു എന്ന് ഇപ്പോഴറിയുന്നു . അവള്‍ ഏകയായി ആരോടും  പരിഭവങ്ങളോ പരാതികളോ ഇല്ലാതെ മൗനയായി അവള്‍ പോയി ആകാശത്തിന്റെ  അനന്തതയിലേക്ക് . ഇപ്പൊ ഓര്‍ക്കുന്നു ആ ആത്മാവിന്റെ സൗഹൃതത്തില്‍ എനിക്കും പങ്കുണ്ടായിരുന്നു എന്ന് .
                     
കളിപ്പാട്ടം വലിച്ചെറിയുന്ന കൊച്ചു കുട്ടികളെ പോലെ ജീവിതം വലിച്ചെറിഞ്ഞു ആകാശത്തിന്റെ അനന്തതയിലേക്ക് നടന്നകലുന്നവര്‍ ഒന്നും അറിയുന്നേ ഇല്ല. അങ്ങിനെയുള്ളവര്‍ അറിയാതെ പോകുന്ന ഒന്നുണ്ട് . ഏറ്റവും  പ്രിയപ്പെട്ടവര്‍ക്ക് ഒരിക്കലും നികത്താനാവാത്ത വലിയ ഒരു ശൂന്യതയും ബാക്കിയാക്കിയിട്ടാണ് അവര്‍ യാത്രയവുന്നതെന്ന മഹത്തായ സത്യം.
             
ജംഷി ഞങ്ങള്‍ക്കെന്നും ഒരു തീരാനഷ്ടം തന്നെയാണ് . അവളെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിന്റെയും ശരീരത്തിന്റെയും ഒരുഭാഗം ഇല്ലാതാവുന്നത് പോലെ ..... തളര്ന്നുപോവുകയാണ് . ജംഷി പറഞ്ഞത് എത്ര ശരിയാണ്. ഓര്‍മ്മകള്‍ ഒറ്റചിറകുള്ള പക്ഷിയാണെന്ന്‌ ....... തീരാവേദനയാണെന്ന് ,......

-ആയിഷ ഷെയ്ക്ക് അലി, മഞ്ചത്തടുക്ക.26th August 2010 03:47:16 PM
 
Comments for this news
 
Name: naseem trs Date: 28th August 2010 02:02:35 PM
Comments: വരികളിലും വാക്കുകളിലും പാകപ്പെടുത്തിയ കഥ മനസ്സില്‍ ഒരു നോവായി നിറയുന്നു. വാക്കുകളിലെ ചടുലമായ പാകത കഥാകാരിക്ക് സോന്തമായ ഒരു ഇരിപ്പിടം നല്‍കുന്നു. ഉള്ളില്‍ ഒരിത്തിരി നോവ്‌ സമ്മാനിച്ച ആയ്ഷ ശെഇഖ്നു ഒരായിരം അഭിനന്ദനങ്ങള്‍.
Name: Ratheesh Babu Date: 27th August 2010 03:45:10 PM
Comments: ഒറ്റചിറകുള്ള പക്ഷി....! പറക്കാന്‍ കഴിയാതെ....!!!! പറന്നുയരാന്‍ ശ്രമിച്ച്,ചിറകിട്ടടിച്ച് തളര്‍ന്നു വീഴും..!!ഓര്‍മ്മകള്‍ അങ്ങനെയാണ്....! മറക്കാന്‍ ശ്രമിക്കുംതോറും പൂര്‍വാധികം ശക്തിയോടെ കുത്തി നോവിച്ചുകൊണ്ടേയിരിക്കും..!ആത്മാവും ആത്മാംശവും ഉള്ള ഒരു കുറിപ്പ്...എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....!
Name: Sadik Uduma Padinjaar Date: 26th August 2010 05:33:25 PM
Comments: ഈ കഥയിലെ വരികളില്‍ നിന്ന് വേദനയുടെ നെരിപ്പോട് നെഞ്ചിലേക്ക്‌ കത്തിപ്പടരുന്നു. ഗതകാലത്തിന്റെ തിരശീലക്കപ്പുറത്ത് എങ്ങോ പോയി മറഞ്ഞ, നഷ്ട്ടപ്പെട്ടു പോയ കുറെ സൌ ഹ്രദങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കണ്ണ് നനയിപ്പിക്കാനെത്തുന്നു. കോളേജ് കാമ്പസിലെ മതില്കെട്ടിനകത്തു നിന്ന് മനസിലേക്ക് പടര്‍ന്നു കയറിയ നിറക്കൂട്ടുകള്‍ ഇപ്പോള്‍ ഉള്ളില്‍ നഷ്ടബോധത്തിന്റെ കനല്‍ വിതയ്ക്കുന്നു. മനസ്സില്‍ നിന്ന് ആരോ മന്ത്രിക്കുന്നു: "Will those days come back..? Will they? " ആ വേര്‍പാട് മരണത്തിന്റെ രൂപത്തിലാവുമ്പോള്‍ എങ്ങിനെ സഹിക്കും..? എം. ടി യുടെ വരികള്‍ ഓര്‍ത്തു പോകുന്നു: "മരണം രംഗബോധമില്ലാത്ത കോമാളിയാണ്". കഥ നന്നായി. തുടര്‍ന്നും എഴുതുക. ആശംസകള്‍ നേരുന്നു.
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS