Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ബദര്‍ദിന സ്മരണകള്‍
മദാന്‍ പതിനേഴിന്റെ സൂര്യന്‍ ഉദിച്ചുയര്‍ന്നത് ഉദാത്തമായ ഒരു യുദ്ധവിജയത്തിന്റെ കാഹളം മുഴക്കിക്കൊണ്ടായിരുന്നു.അത് ചരിത്രത്തില്‍ തുല്യതയില്ലാത്ത ബദര്‍ യുദ്ധത്തിന്റേതായിരുന്നു . ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവ വികാസങ്ങളില്‍ ഒന്നാണ് ബദര്‍ യുദ്ധം. അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ കാലഘട്ടത്തിലും പില്കാലത്തും ഒട്ടേറെ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ ഇസ്ലാമിക ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി ബദര്‍ യുദ്ധം മാറി . നബി(സ)യും സ്വഹാബത്തും ജനിച്ചു വീണ നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട വേദനാജനകമായ സംഭവ വികാസം അരങ്ങേറി. സ്വന്തം നാട്ടില്‍ നിലനില്‍പ്പിന് വേണ്ടി പ്രവാചകനും അനുയായികളും യുദ്ധത്തിനു നിര്‍ബന്ധിതരാകുകയരുന്നു.ഇത് ചരിത്രപ്രസിദ്ധമായ ബദര്‍ യുദ്ധത്തില്‍ ചെന്ന് കലാശിച്ചു. .

പക്ഷെ ശത്രു പക്ഷം ഇവിടെ പ്രബലമായിരുന്നു .കേവലം 313 സ്വഹാബികളെയും ഒരു പ്രവാചകനെയും നേരിടാന്‍ തയ്യാറായത് സായുധരായിരുന്ന ഒരു വന്‍ സൈന്യം തന്നെയായിരുന്നു. പക്ഷെ അല്ലാഹുവിന്റെ അപാരമായ സഹായത്താല്‍ പ്രവാചകനും അനുയായികള്‍ക്കും ഇവിടെ വിജയം കൈവരിക്കുവാന്‍ സാധിച്ചു. ഉണങ്ങിയ റൊട്ടിയും ഈത്തപ്പഴവും കഴിച്ചു പരിശുദ്ധ റമളാന്‍ മാസത്തിലെ പതിനാറു നോമ്പും എടുത്തു ക്ഷീണിച്ചു അവശരായ നബിയും സ്വഹാബത്തും ഇവിടെ വിജയം കൈവരിച്ചതിന്റെ, ചരിത്രത്ത്ത്തില്‍ തുല്യതയില്ലാത്ത ആ ദിനം ഒരിക്കല്‍ കൂടി നമ്മുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഈ ബദര്‍ ദിന സ്മരണകള്‍ നമ്മുടെ മനസിന്റെ ആന്തരാളങ്ങളില്‍ മാറ്റത്തിന്റെ കാറ്റ് വീശേണ്ടിയിരിക്കുന്നു. കാരണം ത്യാഗത്തിന്റെ പ്രതീകമായ ബദര്‍ യുദ്ധം മാനവരാശിക്ക് അത്രയേറെ പാഠം ഉള്ക്കൊള്ളനുള്ളതായിരുന്നു.കേവലം അധികാരങ്ങള്‍ കയ്യടക്കുവാന്‍ വേണ്ടിയോ രാഷ്ട്രങ്ങളുടെ മേല്‍ അധിനിവേശം നടത്തുവാന്‍ വേണ്ടിയോ ആയിരുന്നില്ല ബദര്‍ യുദ്ധം. മറിച്ച് സത്യവും അസത്യവും ,നീതിയും അനീതിയും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു.

അത്കൊണ്ട് തന്നെയാണ് ഇവിടെ അല്ലാഹുവിന്റെ അപാരമായ സഹായം കൊണ്ട് വിജയം കൈവരിക്കനായതും. ആയുധ ബലം കൊണ്ടും ആള്‍ബലം കൊണ്ടും വളരെ സുശക്തമായ ഒരു സൈന്യത്തെ നേരിട്ടത് ആള്‍ബലമില്ലാത്ത വേണ്ടത്ര ആയുധങ്ങളില്ലാത്ത ഒരു മര്‍ദിത വിഭാഗമായിരുന്നു. അവരുടെ കയ്യില്‍ "ഹസ്ബുനല്ലാഹു നിഉമല്‍ വകീല്‍" എന്ന മുദ്രാവാക്യം മാത്രമായിരുന്നു ഉണ്ടായിരുന്നത് . പക്ഷെ ലോക ചരിത്രത്തെ തന്നെ മാറ്റിമറിക്കുവാന്‍ ഈ മുദ്രവാക്യങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് സത്യം. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധമായ ബദര്‍ യുദ്ധ ദിനം കൊണ്ടാടുവാന്‍ ആരാധനാലയങ്ങള്‍ ഭക്തി നിര്ഭരമായിക്കഴിഞ്ഞു. സ്വന്തം ജീവന്‍ പണയപ്പെടുത്തി യുദ്ധ ഭൂമിയിലേക്ക് എടുത്തു ചാടിയ ബധരീങ്ങളുടെ സ്മരണാര്‍ത്ഥം ഇന്ന് പള്ളികളില്‍ നിന്നും മറ്റും പ്രാര്‍ത്ഥനകളും അന്നദാനങ്ങളും നടക്കുകയാണ്. സത്യവിശ്വാസികള്‍ അവരുടെ ആദരവും ബഹുമാനവും പ്രകടിപ്പിക്കുവാനുള്ള ധൃതിയിലാണ്. ഇത് തന്നെയാണ് ബധരീങ്ങളുടെ മഹാത്മ്യം വിളിച്ചോതുന്ന സദസ്സുകള്‍ നാടിന്‍റെ മുക്ക് മൂലകളില്‍ കാണാന്‍ സാദിക്കുന്നതും എന്നതില്‍ സംശയമില്ല. ഇസ്ലാം മതത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള പ്രഥമ യുദ്ധമായ ബദര്‍ യുദ്ധ ദിനം നാം കൊണ്ടാടുമ്പോള്‍ അതിന്റെ ഏറ്റവും ഉദാത്തമായ സന്ദേശം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ നാം തയ്യാറാകണം.

കാരണം ചരിത്രത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ഇസ്ലാമിന്നെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നീതീകരിക്കുവാന്‍ പാടില്ല. പ്രതിരോധത്തിനു അള്ളാഹു നമ്മുടെ കുടെയുണ്ടാകും മറിച്ച് പ്രതികാരത്തിനു അള്ളാഹു നമ്മുടെ കുടെയുണ്ടാകില്ല എന്ന വസ്തുതയും നാം ഉള്‍ക്കൊള്ളുക .സത്യത്തിനു വേണ്ടിയുള്ള ,തങ്ങളുടെ മാതൃഭുമിയില്‍ നിന്നും ഇസ്ലാം മതം വിശ്വസിച്ചതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ചെറുത്തു നില്‍ക്കുവാനുള്ള ശ്രമങ്ങളായിരുന്നു ബദര്‍ യുദ്ധം. അല്ലാതെ ഒരിക്കലും പ്രതികാരം ആയിരുന്നില്ല. ഈ ചരിത്ര സത്യത്തെ വളച്ചൊടിച്ചു കൊണ്ട് തീവ്രവാദികളും ഇസ്ലാമിന്റെ ശത്രുക്കളും ഒരു പോലെ ഇസ്ലാം ആക്രമണത്തിന്റെയും യുദ്ധങ്ങളുടെയും മതമാണെന്ന് ധരിപ്പിച്ചു ഇസ്ലാം മതത്തെ ലോകത്തിനു മുന്‍പില്‍ താറടിച്ചു കാണിക്കുവാനുള്ള ശ്രമങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. അതാണ് ബദരീങ്ങള്‍ക്ക് കൊടുക്കുവാന്‍ നമുക്ക് പറ്റുന്ന ഏറ്റവും വലിയ ബഹുമാനവും ആദരവും.

-ആസിഫ് മാടാപുറം, ബീചാരക്കടവ്
26th August 2010 03:15:01 PM
 
Comments for this news
 
Name: Sadik Udma Padinjaar Date: 28th August 2010 12:14:01 PM
Comments: Dear Asif, This is really a highly informative and thought provoking article. My hearty congrats for writing such a nice article in the very apt time. ഇത്തരം പ്രയോജനപ്രദമായ എഴുത്ത് കുത്തുകള്‍ അള്ളാഹു സലിഹായ അമലായി സ്വീകരിക്കുകയും അത് വഴി നാളെ പാരതിര്ക ലോകത്ത് റമളാന്‍ നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കുകയും ചെയ്യുമാറാകട്ടെ. ആമിന്‍
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS