Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
പെരുന്നാള്‍ ആഘോഷികുമ്പോള്‍........
ത്മവിര്‍വൃതിയുടെ നിറവില്‍ വീണ്ടും ഈതുല്‍ ഫിത്തര്‍ സമാഗതമാകുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സവ്വാല്‍ അമ്പിളി  തെളിഞ്ഞത് മുതല്‍ മുസ്ളിം സമൂഹം പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി.ഒരു മാസത്തിലെ സഹനത്തിന്റെയും ക്ഷമയുടെയും നാളുകള്‍ പ്രാര്‍ത്ഥനയുടെ നീണ്ട രാവുകള്‍, മനസ്സില്‍ മാലാഖകള്‍ വന്ന നോമ്പിന്റെ പുണ്യകാലം വിടപറയുമ്പോള്‍ അല്ലാഹു നമുക്ക് സന്തോഷിക്കാന്‍ തന്ന മറ്റൊരു അനുഗ്രഹമാണ് ചെറിയ പെരുന്നാള്‍
'എല്ലാ സമുദായത്തിനും ആഘോഷദിനമുണ്ട്. ഈദുല്‍ ഫിത്തര്‍ നമ്മുടെ ആഘോഷമാണ്'(ഹദീസ്).
           
തക്ബീര്‍ കൊണ്ട് നഗരവും പള്ളികളും പെരുന്നാളിനെ വരവേല്‍കുമ്പോള്‍,എങ്ങും സന്തോഷത്തിന്റെ പരിമളങ്ങള്‍.മനസ്സില്‍ സന്തോസത്തിന്റെ ഒരായിരം മൊട്ടുകള്‍ വിരിയുന്നു. വ്രതമനുഷ്ഠിച്ച എല്ലാവര്‍ക്കുമാണ് പെരുന്നാള്‍ ആഘോഷം. വ്രതാനുഷ്ഠാനത്തില്‍ വന്നു പോയേക്കാവുന്ന വീഴ്ചകള്‍ക്ക് മാപ്പുനല്‍കാനും വ്രത ശുദ്ധിയുടെ പൂര്‍ണതയ്ക്കും വേണ്ടിയാണു ആഘോഷം. ആഘോഷങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയാണ് വേണ്ടത്.
         
പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കണം. കാരണം ഒരിക്കല്‍ പെരുന്നാള്‍ ദിവസം മുഹമ്മദ് റസൂല്‍ (സ) വീട്ടിലേക്ക് കയറി ചെന്ന സിദ്ദിഖുല്‍ അക്ബര്‍ (റ) തന്റെ പുത്രിയും രസൂലിന്റെ പത്നിയുമായ ആയിഷ (റ) വിന്റെ അടുത്ത് വെച്ച്  രണ്ടു സ്ത്രീകള്‍  ഇസ്ളാം ചരിത്രങ്ങള്‍ പറയുന്ന ബ്യ്തുകള്‍ പാടി കൊണ്ടിരിക്കുന്നു. ഇത് കണ്ട സിദ്ദിഖുല്‍ അക്ബര്‍ (റ) കോപത്തോടെ അവരോട് അത് നിര്‍ത്താന്‍ പറഞ്ഞു. അപ്പോള്‍ അവിടെ കിടന്ന കൊണ്ടിരുന്ന റസൂല്‍ സിദ്ദിഖി (റ) നോട് പറഞ്ഞു 'ഇന്ന് പെരുന്നാള്‍ ദിവസമാണ്. അത് ആഘോഷിക്കാനുള്ളതാണ്. അവരത് ആഘോഷികട്ടെ.
പെരുന്നാള്‍ ആഘോഷികുക, പക്ഷെ ഇസ്ളാം വ്രതത്തില്‍ നിന്ന് വേണം എല്ലാം എന്ന് മാത്രം. റസൂല്‍ നമുക്ക് പഠിപിച്ചു തന്ന രീതിയില്‍ ആകണമെന്ന് മാത്രം.
          
എല്ലായിടത്തും തക്ബീറുകള്‍ ചൊല്ലി കൊണ്ടിരിക്കുക. ഫിതര്‍ സക്കാത്ത് നല്കുക. പുത്തന്‍ വസ്ത്രങ്ങളും, സുഗന്ധവും  ഉപയോഗിക്കുക. ,നിസ്കാരത്തിനു മുമ്പ് ഭക്ഷണം കഴിക്കുക. വീട്ടില്‍ നല്ല സദ്യകള്‍ ഉണ്ടാക്കി എല്ലാവരെയും സല്‍കരിക്കുക. കുട്ടികള്‍ക്ക് സമ്മാനങള്‍ നല്‍കുക. പുണ്യ കേന്ദ്രങ്ങളേയും മഹതുക്കളെയും സന്ദര്‍ശിച്ചു ബറക്കത്ത് നേടുക. അതുപോലെ പെരുന്നാള്‍ ആശംസകള്‍ നല്‍കല്‍. ഇതുപോലെയുള്ള കാര്യങ്ങളാകണം നമ്മള്‍ ചെയ്യുക.
           
പലപോഴും പെരുന്നാള്‍ ആഘോഷങ്ങള്‍ അതിര്‍വരമ്പുകള്‍ കടന്നു പോകുന്ന അവസ്ഥ. പ്രത്യേകിച്ചും കാസര്‍കോട്ട് മുമ്പത്തെ വര്‍ഷത്തെ പെരുന്നാള്‍ രാത്രിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണം. ആഘോഷങ്ങളില്‍ ഇസ്ളാമികത കടന്നു വരണം.
          
 നമ്മുടെ ആഘോഷങ്ങളുടെ ആഹ്ളാദങ്ങള്‍ നിയന്ത്രണം വിടാതിരിക്കാന്‍ എന്തെങ്കിലും തടയിടല്‍ അവിശ്യമായിരിക്കുന്നു. കുടിച്ചും കൂത്താടാനുമുള്ളതാണ് പെരുന്നാള്‍ എന്ന ചിന്ത  മുസ്ളിം സമുദായത്തെ ഈയിടെയായി പിടികൂടിയിട്ടുണ്ട്. ഇതര സമുദായത്തില്‍ നിന്ന് പകര്‍ന്ന ഈ മനോഭാവം മാറണം. അല്ലാഹു തൃപ്തിപ്പെട്ട് സമ്മാനിച്ച പുണ്യദിനത്തെ അവന്‍ തൃപ്തിപ്പെടുന്ന കാര്യങ്ങള്‍ക്ക് വിനിയോഗിക്കണം .ഒരു കുടം പാല്‍ ചീത്തയാകാന്‍ ഒരു തുള്ളി തൈര് മതി. ചെറിയ ഒരു അനിഷ്ട സംഭവം മതി എല്ലാവരെയും കുറ്റപെടുത്താന്‍.
             
എത്ര തിരക്കായാലും  പ്രവാസികള്‍ പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കാറുണ്ട്. പരസ്പരം  എല്ലാവരും ഒന്നിച്ചു കൂടിയും പരസ്പരം കെട്ടിപിടിച്ചും അവരുടെ സന്തോഷങ്ങള്‍ പങ്കുവെക്കുന്നു. നാട്ടിലുള്ള കുടുംബക്കാരെയും, കൂട്ടുകാരേയും ഫോണിലൂടെയും മറ്റും ആശംസകള്‍ അറിയിക്കാന്‍ പ്രവാസികള്‍ മറക്കാറില്ല. ഇത്തരം ആഘോഷങ്ങള്‍ തുടരുക തന്നെ ചെയ്യണം. നാട്ടിലും നല്ല ആഘോഷ രീതികള്‍ തുടരണം. ചെറു സംഘങ്ങളായി വീടുകള്‍ തോറും കയറി ഇറങ്ങി പെരുന്നാള്‍ സന്തോഷം പങ്കുവെക്കണം. ലോക സമൂഹത്തിനു നന്മയുടെ സന്ദേശവുമായി ഈ പെരുന്നാളും നമ്മളില്‍ നിന്ന് കടന്നു പോകട്ടേ. ഏല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ദിനം ആഘോഷിക്കുന്നു. 

 -മുഹമ്മദ് അന്‍വര്‍ പെരുമ്പള, ദുബായ്
  
                                                                   
26th August 2010 03:08:49 PM
 
Comments for this news
 
Name: Shafi Ziyarihinkara Date: 02nd September 2010 12:18:33 AM
Comments: അന്‍വര്‍, പെരുന്നാള്‍ സന്ദേശം നല്ല പാന്ഗ് ആയിട്ടുണ്ട്. ഈദ്‌ ആശംസകള്‍
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS