Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
സര്‍ക്കാറും ചക്രവര്‍ത്തിയും പിന്നെ ഹര്‍ത്താലും
നിരന്തര ഹര്‍ത്താല്‍ എന്നും ഭീകരതയുടെ ഇരകളായി പൊതുജനമനുഭവിക്കുന്ന ദുരിതം, പത്രങ്ങളും മാധ്യമങങളും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും ഉന്നത നീതിപീഠങ്ങളുടെ വിധിയെപോലും അശേഷം വകവെക്കാതെ ബന്ദുകളെ ഹര്‍ത്താലിന്റെ  കുപ്പായമിടുവിച്ച് രാഷ്ട്രീയ സംഘടനകള്‍ നടത്തിക്കുമ്പോഴും മലയാളി വെറും വിധേയനായി അടങ്ങിയൊതുങ്ങിക്കഴിയുന്നതിന്റെ കാര്യം അഥവാ കാരണം പിടികിട്ടുന്നില്ല. എല്ലാ പീഡനങ്ങള്‍ക്കും  വഴങ്ങിക്കൊടുക്കാന്‍, ഒരു പഴയ അഭിസാരികയെ പോലെ, നമ്മുടെ മനസ് എന്നേ പഠിച്ചുകഴിഞ്ഞു.

മൂന്നുവര്‍ഷംമുമ്പ് തുരുതുരാവന്ന് വീര്‍പ്പുമുട്ടിയ ഹര്‍ത്താലുകള്‍ക്കെതിരെ ശക്തമായി ഈ ലേഖകന്‍ പ്രതികരിച്ചിരുന്നു. ഉത്തരദേശത്തിലൂടെ, അനുബന്ധമായും പിന്നെയും എന്റെ അഭിപ്രായത്തോട് പലരും സമാന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഹര്‍ത്താലിനോടുള്ള മടുപ്പും വെറുപ്പും ഹര്‍ത്താല്‍ സംബന്ധിയായ കുറിപ്പുകളോടുമുണ്ടോ എന്ന് സന്ദേഹിക്കുമാറ് വായനക്കാര്‍ മരവിപ്പിലാണ് ഇന്ന്. വരട്ടെ, പോകട്ടെ, നമ്മുക്കെന്താ എന്ന നിസ്സംഗത.
പ്രതികരിച്ചിട്ടും, കോടതി കേറിയിട്ടും ഒരു ചുക്കും ചെയ്യാനാവില്ലെന്ന് നമ്മെ നെഞ്ചുവിരിച്ച് മീശപിരിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ഹര്‍ത്താലുകള്‍. പ്രതികരിക്കുന്തോറും, വര്‍ധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രതിഭാസമായി ഹര്‍ത്താല്‍ മാറിയിരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി വെറും അന്‍പത്തിമൂന്നു ഹര്‍ത്താല്‍ മാത്രമേ നടന്നിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വെളിപ്പെടുത്തുന്നു. കാസര്‍കോട്ടും പരിസരങ്ങളിലും നാം ബഹുമാനത്തോടെ കൊണ്ടാടുന്ന പ്രാദേശിക ഹര്‍ത്താലുകള്‍ ഈ പട്ടികയില്‍ പെടില്ല താനും. പെട്രോളും ഡീസലുമൊന്നും വഴിയില്‍ വന്നില്ലെങ്കിലും ഇത്തിരി കരിഓയിലും പച്ചപ്പെയിന്റും മതി കാസര്‍കോട്ടുകാര്‍ക്ക് ഹര്‍ത്താല്‍ ആചരിക്കാന്‍.

ഇങ്ങനെ, ഹര്‍ത്താല്‍ വല്ലഭന്മാരായ ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ പോലും ഒരു ഹര്‍ത്താലില്‍ നിന്ന് മറ്റൊരു ഹര്‍ത്താലിലേക്കുള്ള ദൂരം ഒരാഴ്ചയെങ്കിലുമാക്കിയിട്ടുണ്ട്. ഒരു പ്രാദേശിക ഹര്‍ത്താല്‍ കഴിഞ്ഞാല്‍, നാളെ മറ്റോരുടെ ഹര്‍ത്താലില്ലേയെന്ന്, പാവം കാസര്‍കോട്ടുകാര്‍ ചോദിച്ചുപോവും. ശീലം അതായിപ്പോയി. പഴയ അനുഭവം അതാണല്ലോ.

ഇവിടെ പെട്രോളിനും ഡീസലിനും വിലകയറിയപ്പോള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാനം സ്തംഭിപ്പിച്ചു. ബി.ജെ.പി. ചൂളിപ്പോയി. ഹര്‍ത്താല്‍ നടത്താന്‍ ഓഫീസിലിരുന്ന് തീരുമാനിക്കാനുള്ള സമയം പോലും കിട്ടിയില്ലല്ലോ ഭഗവാനേ. പിടിച്ചതല്ല പാമ്പ്, മാളത്തിലുണ്ട് അതിലും വലുതെന്ന് ജൂലൈ അഞ്ചിന് അതിഗംഭീരന്‍ ദേശീയ കോണ്‍ഗ്രസും യു.പി.എയിലെ ഘടകകക്ഷികളും ഒഴിച്ച് പത്തൊമ്പത് കക്ഷികള്‍ ഒത്തുപ്രഖ്യാപിച്ച കിടിലന്‍ ഹര്‍ത്താല്‍ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും യോജിക്കുന്നതിന്റെ വേദിയാണ് ഈ ഹര്‍ത്താല്‍ എന്ന് ഉമ്മന്‍ചാണ്ടി. സത്വങ്ങളെ കൊണ്ടും ഇരകളെ കൊണ്ടും പ്രയോജനമില്ലെന്ന് തിരിച്ചറിഞ്ഞിട്ടും തീര്‍ത്തും രാഷ്ട്രീയ പിച്ചക്കാരനായി, ന്യൂനപക്ഷത്തിന്റെ പിന്നാലെ വാലാട്ടി നടക്കാതിരിക്കുന്നതാവും സാമാന്യബുദ്ധി. ഒരു മഹാസഖ്യത്തിന്റെ പാചകക്കൂട്ട് ഈ ഹര്‍ത്താല്‍ പ്രഖ്യാപനത്തിലുണ്ടോ എന്ന് ചിലര്‍ സന്ദേഹിക്കുന്നു. പക്ഷെ, ജനങ്ങളുടെ ദുരവസ്ഥ തിരിച്ചറിയുന്ന, ജനങ്ങളുടെ മനസ്സ് വായിക്കാനറിയുന്ന ഒരു സര്‍ക്കാറുണ്ട് ഭാരതത്തിലെന്ന് നമ്മെ ബോധ്യപ്പെടുത്താനുതകി ഈ ഹര്‍ത്താല്‍. എല്‍.ഡി.എഫ് സര്‍ക്കാറിനെയോ ബി.ജെ.പി. സര്‍ക്കാറിനെയോ യു.പി.എ. സര്‍ക്കാറിനെയോ അല്ല ഉദ്ദേശിക്കുന്നത്. ഇടത് കമ്യൂണിസ്റ് നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാറിനെ.

മണിക് സര്‍ക്കാര്‍ അച്ചട്ടായി പറഞ്ഞു. പത്തുദിവസത്തിനകം രണ്ടു ഹര്‍ത്താല്‍ നടത്തുന്നത് ജനദ്രോഹമാണ്. പ്രതിഷേധത്തിന് മറ്റു മാര്‍ഗങ്ങളാവാം.
മാധ്യമങ്ങള്‍ വേണ്ട വാര്‍ത്താപ്രാധാന്യം നല്‍കിയില്ല. ഹര്‍ത്താലിനെതിരെ വി.ആര്‍. കൃഷ്ണയ്യര്‍ സംസാരിച്ചാല്‍ തലക്കെട്ടായി. കൃഷ്ണയ്യര്‍ക്ക് എന്തും പറയാം. തെറിക്കാന്‍ കസേരയില്ല.  പക്ഷെ, മണിക് സര്‍ക്കാറിന് ഇതൊക്കെ നോക്കണം. അച്യുതാനന്ദനെ പോലെ പോളിറ്റ് ബ്യൂറോയെ ഞെരിപിരി കൊള്ളിക്കുന്ന പൊള്ളത്തരങ്ങള്‍ വിളിച്ചുപറയാനുമാവില്ല. അത്ര മൂപ്പില്ല, മണിക് സര്‍ക്കാറിന്.

എന്നിട്ടും കാരാട്ടിനെയും പാന്ഥേക്കും എതിരായി പോളിറ്റ്ബ്യൂറോയുടെ തീരുമാനത്തിനെതിരായി ഒരു നിലപാട് കൈക്കൊണ്ടത് സാധാരണ ജനങ്ങളോടും തൊഴിലാളികളോടും മമത കാട്ടാന്‍, സര്‍ക്കാര്‍ മുതിര്‍ന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെ. ബുദ്ധദേവ് ഭട്ടാചാര്യ പണിമുടക്കിനെതിരെ സംസാരിച്ചത് പാര്‍ട്ടിതലത്തില്‍ മുമ്പ് ചര്‍ച്ചയായപ്പോള്‍ യെച്ചൂരി കൂച്ചുവിലങ്ങിട്ടു. കേരളത്തെയും ബംഗാളിനെയും പോലല്ല ത്രിപുര. കേരളത്തിലും ബംഗാളിലും ചുവപ്പ് മാഞ്ഞുകൊണ്ടേയിരിക്കുന്നു. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെ പിന്‍ബലമില്ലാതെ ഇനി ദേശീയപാര്‍ട്ടിയെന്ന മേനി നടിക്കാന്‍ പോവില്ല. മണിക്ക് വേണ്ടി എന്തു കെണിയിലും എതിരാളികളെ വീഴ്ത്താന്‍, മണിക് സര്‍ക്കാര്‍ മുതിര്‍ന്നിരുന്നെങ്കില്‍ ത്രിപുരയിലെയും ജനജീവിതം സ്തംഭിപ്പിക്കാമായിരുന്നു.

മണിക് സര്‍ക്കാറിനെക്കുറിച്ച് എനിക്ക് വ്യാകുലതയുണ്ട്. ഈ സര്‍ക്കാറിന് മുമ്പ് അവിടെയൊരു ചക്രവര്‍ത്തി ഭരിച്ചിരുന്നു. നൃപന്‍ ചക്രവര്‍ത്തി. രണ്ടുവട്ടം ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്നയാള്‍ രണ്ടായിരത്തിഒന്നില്‍ മരിക്കുമ്പോള്‍ പാര്‍ട്ടിക്ക് അനഭിമതനായിരുന്നു അദ്ദേഹം. ഒറ്റമുറി വീട്ടില്‍, സ്വയം അലക്കിയും പാചകം ചെയ്തും മരക്കട്ടിലില്‍ പായ പോലുമില്ലാതെ വെറും വിരിപ്പില്‍ കിടന്നുറങ്ങുകയും ചെയ്ത നൃപന്‍. പാര്‍ട്ടി നല്‍കിയില്ലായിരുന്നെങ്കില്‍ ശവക്കച്ച പോലും കടം വാങ്ങി പോകേണ്ടിവരുമായിരുന്ന നൃപന്‍ അന്ത്യം വരെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞില്ല. ഒരു പരാതിയും അദ്ദേഹത്തിനില്ലായിരുന്നു. പാര്‍ട്ടിനേതാക്കളുടെ ആഢംബര ജീവിതത്തെ കുറിച്ചൊഴികെ. എത്ര വലിയ വിപ്ളവകാരിയായാലും ഇത്രത്തോളം ദുസ്സഹമായ ജീവിതത്തെ വലിച്ചെറിയുമായിരുന്നു എന്നതിന് തെളിവല്ലോ നക്സല്‍ ബാരി പ്രസ്ഥാനത്തിന്റെ തീപ്പന്തമായിരുന്ന കനുസന്യാലിന്റെ ആത്മഹത്യ.

എന്തോ, അല്‍ബേനിയയുടെ അന്‍വര്‍ ഹോസെയെയോ റുമാനിയയുടെ ചെഷെഷ്കുവിനെയോ വാഴ്ത്തിപ്പാടിയ കമ്യൂണിസ്റ് സൈദ്ധാന്തികര്‍ നൃപന്‍ ചക്രവര്‍ത്തിയുടെ ചരമത്തിനുപോലും മതിപ്പ് നല്‍കിയില്ല. പാര്‍ട്ടി ഹര്‍ത്താല്‍ എന്നു പറയേണ്ട താമസം, നാടൊട്ടാകെ സ്തംഭിപ്പിക്കാന്‍ ആഹ്വാനവും അധ്വാനവും ചെയ്യാത്തവര്‍ക്ക് നൃപന്‍ ചക്രവര്‍ത്തിയുടെ വഴിയേ പോകേണ്ടിവരും. അത്ര പാവമല്ലെങ്കിലും മണിക് സര്‍ക്കാര്‍ കരുതിയിരിക്കുന്നത് നന്ന്. പരിപ്പു വടയിലേക്കും കട്ടന്‍ ചായയിലേക്കും മടങ്ങിയില്ലെങ്കിലും ഇത്തരം ചക്രവര്‍ത്തിമാരുടെ ചരിത്രത്തെ ജയരാജന്മാര്‍ക്ക് പാഠമാക്കാം.

ഹര്‍ത്താല്‍ പൂര്‍ണവിജയം. ബന്ദിന്റെ പ്രതീതി എന്നൊക്കെ മാധ്യമങ്ങള്‍ ബോധ്യപ്പെടുത്തുമ്പോള്‍ നാം നിഘണ്ടു പരതിപ്പോവും. പ്രതീതി എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്? ബന്ദ് തന്നെയല്ലേ ഹര്‍ത്താല്‍. ഹര്‍ത്താലിനെ, എല്ലാ വിഭാഗവും നിരാകരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, അവധിക്കുശേഷം വീണുകിട്ടിയ പെരുന്നാളായി. ഓഫീസില്‍ ജോലി ചെയ്യാതിരിക്കുന്നതിലും ത്രില്ലല്ലേ വീട്ടില്‍ ജോലിയില്ലാതിരിക്കുന്നത്. പക്ഷെ, വീട്ടില്‍ ഭാര്യയും കുട്ടികളുമായി കൊഞ്ചിക്കളിക്കാന്‍ കിട്ടുന്ന അവസരത്തെ സ്വാഗതം ചെയ്യുന്നവരും കാണാം.

സ്വകാര്യവാഹനങ്ങളോട് ഹര്‍ത്താല്‍ അനുകൂലികള്‍ വിട്ടുവീഴ്ച ചെയ്യുന്നു. പാവങ്ങള്‍ക്ക് യാത്രാസൌകര്യം നിഷേധിച്ചുകൊണ്ട് സമ്പന്നരായ വാഹന ഉടമകളോട് കാണിക്കുന്ന ദാക്ഷിണ്യം ഹര്‍ത്താലുകളുടെ ബൂര്‍ഷാ സ്വഭാവം വ്യക്തമാക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍, സ്വകാര്യ വാഹന ഉടമകള്‍ ചെയ്യുന്ന ചെറ്റത്തരത്തെ വെളിവാക്കുന്ന സംഭവമിതാ.

മതിയായി. ഹര്‍ത്താലിനെക്കുറിച്ചെഴുതുകയല്ല എന്റെ ലക്ഷ്യം. എഴുതുന്തോഫും തെഴുത്തുവളരുന്ന പ്രതിഭാസമാണ് ഹര്‍ത്താല്‍ എന്ന് ആദ്യമേ പറഞ്ഞല്ലോ. ഹര്‍ത്താല്‍ വിനോദയാത്രയായി മാറുന്നു എന്ന ത് പുതിയ അറിവാണ്. ആവശ്യത്തിന് ഓരോ ഭാഗത്തേക്കും ചായുന്ന കായ്മരമാണ് അത്ഭുതക്കുട്ടി. തന്റെ മതബോധത്തെ പാര്‍ട്ടി അംഗീകരിക്കാത്തത് കൊണ്ട് അനുഷ്ഠാനങ്ങള്‍ അനുവദിക്കാത്തതുകൊണ്ട് എ.ജെ.ജി. ഭവനില്‍ നിന്നിറങ്ങിയ പുണ്യപൂമാന്‍ -വെറും ആരോപണമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥന.

സ്വന്തം ജനതയെ അന്നന്നത്തെ അധ്വാനത്തിലൂടെ അന്നം കണ്ടെത്തുന്ന പാവങ്ങളെ, ഡ്രൈവര്‍മാരെ, കച്ചവടക്കാരെ, അധ്യാപകരെ, വിദ്യാര്‍ത്ഥികളെ അടിക്കടി ഹര്‍ത്താല്‍ കൊണ്ട് ശിക്ഷിക്കാന്‍ തയ്യാറല്ലെന്ന് ദൃഢമായി പറഞ്ഞു പ്രവര്‍ത്തിച്ച മണിക് സര്‍ക്കാറിന് അഭിവാദ്യമോതാനാണ് ഈ കുറിപ്പ്. കൂട്ടത്തില്‍ പലതും പറഞ്ഞുപോയെന്നുമാത്രം.

-സി. എല്‍. അബ്ബാസ്‌
Written by C.L Abbas
26th August 2010 02:55:27 PM
 
Comments for this news
 
Name: DINESH KAYYAR Date: 29th August 2010 12:55:42 PM
Comments: നല്ല വിവരണം പക്ഷെ ..............
Name: P.M.ABOOBAKER CHOWKI Date: 29th August 2010 12:15:03 AM
Comments: പ്ലീസ്‌ അബ്ബാസ്‌ പേന കൊണ്ടുള്ള യുദ്ദം തുടര്‍ന്നു കൊണ്ടിരിക്കു നിര്‍ത്തരുത്
Name: kunhamu.k Date: 28th August 2010 05:26:02 PM
Comments: brilliant excellent ..
Name: sadiq ali Date: 28th August 2010 03:27:38 AM
Comments: എത്ര നല്ല ശരി ,,,
Name: moideen angadimugar Date: 27th August 2010 01:13:04 AM
Comments: നന്നാവില്ല മാഷേ, ആരു ഭരിച്ചാലും നമ്മുടെ നാടു നന്നാവില്ല. നേതാക്കള്‍ക്ക് കീ ജെയ് വിളിക്കാന്‍ കഴുതകളായ പൊതുജനം ഉള്ളടുത്തോളം കാലം ഇതുതന്നെ നമ്മുടെ ഗതി.
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS