Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ഓണസമൃദ്ധിയില്‍ `നിറയുത്സവം'
യിരത്താണ്ടുകള്‍ക്കപ്പുറം പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പ്രാകൃതബന്ധങ്ങളില്‍ നിന്ന്‌ ജനിച്ചവയാണ്‌ സങ്കല്‍പങ്ങളും വിശ്വാസങ്ങളും. ഇതിലൂടെ ഉടലെടുത്തവയാണ്‌ അനുഷ്‌ഠാനങ്ങള്‍. ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും തറവാടുകളിലും കാര്‍ഷിക സമൃദ്ധിയുടെ ഭാഗമായി നടക്കുന്ന അനുഷ്‌ഠാനമാണ്‌ `നിറ' ആഘോഷം. കര്‍ക്കിടകത്തിലെ വറുതിയുടെ നാളുകളില്‍നിന്ന്‌ വരാനിരിക്കുന്ന കൊയ്‌ത്തുകാലത്തിന്റെ സമൃദ്ധിയെ വരവേല്‍ക്കുന്ന ഉത്സവമാണിത്‌.


കൃഷിയും കൃഷിസ്ഥലങ്ങളും കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്ക്‌ വഴിമാറിയിട്ടുണ്ടെങ്കിലും കാര്‍ഷിക
സംസ്‌കാരത്തിന്റെ മഹത്വം വെളിപ്പെടുത്തി നിറയുത്സവം ഇന്നും ആഘോഷിക്കുന്നു. കൃഷിസ്ഥലത്തിന്‌ `ഉര്‍വ്വര'യെന്നും `ക്ഷേത്രം' എന്നും പറയുന്നുണ്ട്‌. അതിനാല്‍ ഇതിനെ `ഊര്‍വ്വരപൂജ' എന്ന പേരിലും അറിയപ്പെടുന്നു. കര്‍ക്കിടകം 18നുശേഷം 29 വരെയുള്ള ദിവസങ്ങളിലാണ്‌ നിറ ആഘോഷിക്കന്നത്‌.
ഇതിന്‌ വട്ടപ്പൊലം, ആല്‍, അരയാല്‍, മാവ്‌, പിലാവ്‌, പൊലുവള്ളി, സൂത്രവള്ളി, നെല്ലി, കായല്‍, കാഞ്ഞിരം, വെള്ളില എന്നീ ഇലകളും വയലുകളില്‍ നിന്നും കൊയ്‌തെടുത്ത `തൗവ്വന്‍' നെല്ലിന്റെ കതിരുകളും ഉപയോഗിക്കും. ഇവയെല്ലാം ചേര്‍ത്ത്‌ `നിറയോലം' എന്ന്‌ വിളിക്കുന്നു.


നിറയുടെ തലേദിവസം തന്നെ ശേഖരിച്ച നിറയോലങ്ങള്‍ തുളസി തറയിലോ, അരയാല്‍ തറയിലോ സൂക്ഷിക്കുന്നു. നിറദിവസം മുഹൂര്‍ത്തമായാല്‍ ക്ഷേത്രങ്ങളില്‍ പൂജാരിയോ മുതിര്‍ന്ന വ്യക്തിയോ ഉത്തരീയം കെട്ടി തുളസി തണ്ട്‌ ഉപയോഗിച്ച്‌ ഇളനീര്‍ വെള്ളംകൊണ്ട്‌ തുളസിത്തറയും ശേഖരിച്ച നിറയോലങ്ങളും ശുദ്ധിവരുത്തിയശേഷം ഇവ ചുരുട്ടി കുഴല്‍ രൂപത്തിലാക്കി തെങ്ങില്‍നിന്നും പൊളിച്ചെടുക്കുന്ന `പാന്തം' ഉപയോഗിച്ച്‌ കെട്ടി നിറ,നിറ, പൊലി... പൊലി.. അഗ്രശാല മാതാവിന്റെ കൊട്ടാരം പോലെ പൊലി, പൊലി... പൊലി' ചൊല്ലിക്കൊണ്ട്‌ നിലവിളക്ക്‌, പൂജാമുറി, ധ്യാനപുര, കൊട്ടില്‍, ഉരല്‍, കിണര്‍, തൊഴുത്ത്‌, ഫലവൃക്ഷങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടുന്നതാണ്‌ നിറയുടെ പ്രധാന ചടങ്ങ്‌. ഇതിനുശേഷം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും നെല്‍ക്കതിരുകള്‍ നല്‍കും.


അഗ്രശാല മാതാവ്‌ എന്നത്‌ ഭൂമിദേവി സങ്കല്‍പമാണ്‌. നെല്ലിനെ സരസ്വതിയുടെയും ലക്ഷ്‌മിയുടെയും ദൈവാംശമുള്ള ശ്രീദേവിയായാണ്‌ കരുതുന്നത്‌. ഇതിനാലാണ്‌ തറവാടുകളില്‍ പൂജാമുറികള്‍ക്ക്‌ മുന്നിലായി നെല്‍ക്കതിരുകള്‍ കുലകളായി തൂക്കിയിടുന്നത്‌. നിറ ആഘോഷസമയത്ത്‌ പ്രകൃതിയിലുള്ള മുഴുവന്‍ വസ്‌തുക്കളുടെയും സാന്നിധ്യമുണ്ടായിരിക്കണമെന്നുള്ളതിനാലാണ്‌ പതിനൊന്ന്‌ തരത്തിലുള്ള ഇലകള്‍ ഉപയോഗിക്കുന്നത്‌. ഇവയ്‌ക്കെല്ലാം പലതരത്തിലുള്ള ഔഷധഗുണങ്ങള്‍ ഉള്ളതായി വൈദ്യശാസ്‌ത്രം പറയുന്നുണ്ട്‌.


ദേശാധിപത്യമുള്ള ഒരു ക്ഷേത്രത്തില്‍ നിന്നാണ്‌ നിറയുടെ തീയ്യതിയും മുഹൂര്‍ത്തവും കുറിക്കുന്നത്‌. മുഹൂര്‍ത്തം വേലിയേറ്റ സമയവും നല്ല നക്ഷത്രങ്ങള്‍ ഉദിക്കുന്ന സമയവും നോക്കിയാണ്‌ നിശ്ചയിക്കുന്നത്‌.
നീലേശ്വരം മന്ദംപുറത്ത്‌കാവ്‌, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം, വള്ളിക്കുന്ന്‌ പാടാര്‍കുളങ്ങര ഭഗവതിക്ഷേത്രം എന്നിവയാണ്‌ നിറയുടെ നാള്‍ കുറിക്കുന്ന പ്രധാന ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങളുടെ അനുബന്ധക്ഷേത്രങ്ങളിലും നിറ ആഘോഷിക്കുന്നുണ്ട്‌. നിറ കഴിഞ്ഞ്‌ മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ്‌ `പെരുക്കല്‍' ചടങ്ങും നടക്കും.


ധാന്യങ്ങള്‍ കൃഷി ചെയ്യാനും വീട്ടുമൃഗങ്ങളെ സംരക്ഷിക്കാനും തുടങ്ങിയതോടെ മനുഷ്യര്‍ ഉര്‍വ്വരാരാധനയില്‍ തത്‌പരരായിരുന്നു. കൂടാതെ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ വിശ്വാസത്തിലധിഷ്‌ഠിതമായി തൊഴിലിന്‌ ഉത്സാഹവും ആനന്ദവും പകരാന്‍ ചില പ്രത്യേക നാടന്‍ പാട്ടുകളും നിലവിലുണ്ടായിരുന്നു. നിലമുഴുത്ത്‌, വിത്ത്‌വിറ, ഞാറ്‌ നടല്‍, വിളവെടുപ്പ്‌, കറ്റമെതി തുടങ്ങി സാമൂഹ്യ സ്വഭാവമുള്ള ഏതു കാര്‍ഷിക വൃത്തിക്കിടയിലും പത്താമുദയം, കാലിച്ചാനൂട്ട്‌, പുത്തരി എന്നിങ്ങനെ ഉര്‍വ്വരാരാധനയുടെ പ്രതീകമായ വിവിധ അനുഷ്‌ഠാനങ്ങള്‍ ആചരിക്കുന്നുണ്ട്‌.


ഇവയെല്ലാം കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങളാണെന്ന്‌ വസ്‌തുതകള്‍ തെളിയിക്കുന്നു. ഗ്രീസ്‌, റോം തുടങ്ങിയ പ്രാചീന രാഷ്‌ട്രങ്ങളിലെ വിളവെടുപ്പുത്സവം ചരിത്ര പ്രസിദ്ധമാണ്‌. ജീവസന്ധാരണത്തിനുള്ള അതുപ്രധാനമായ കര്‍മ്മരംഗമാണ്‌ കാര്‍ഷികമേഖല എന്നതുകൊണ്ട്‌ ഇതിനിത്രയും പ്രാധാനം കൈവന്നത്‌.
ശാസ്‌ത്രത്തിന്റെ പുരോഗതിയില്‍കൃഷിയിടങ്ങള്‍ ഇല്ലാതായിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമ്പന്നവും സമൃദ്ധവുമായ ഭൂതകാലത്തിന്റെ ഗതകാലസ്‌മരകരണകളുണര്‍ത്തിക്കൊണ്ട്‌ ഇന്നും അനുഷ്‌ഠാനങ്ങള്‍ ആഘോഷിക്കുന്നു.


-സുനില്‍കുമാര്‍ ചെറുവത്തൂര്‍
23rd August 2010 04:24:46 PM
Sunilkumar Cheruvathur
 
Comments for this news
 
Name: Jayesh Vijayan Date: 29th August 2010 02:21:39 PM
Comments: very good article,help to know our culture.keep writing more articles.
Name: sakeer.k. Date: 26th August 2010 11:52:21 AM
Comments: വളരെ നല്ല വിവരണം.പുതിയ അറിവുകള്‍.
Name: k.k. sree.pilicode Date: 26th August 2010 01:27:58 AM
Comments: നല്ല ലേഖനം. പുതിയ തലമുറയ്ക് വളരെ മല്ല ഗുണം ചെയ്യുന്ന ലേഖനം. കുടുടല്‍ എഴുതുക . അഭിനന്ദനങ്ങള്‍ .
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS