Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ഓണത്തെ മുന്നില്‍ നിര്‍ത്തി ജീവിതം പറയുമ്പോള്‍...
`ഓണത്തിനെന്തായാലും നാട്ടിലെത്തണം. മുറ്റത്തെ നേന്ത്രക്കുല അവിടെ നില്‍ക്കട്ടെ, അത്‌ ഓണത്തിന്‌ വെട്ടണം. വേഗം പെയിന്റടിക്കണം. ഓണത്തിന്‌ വീട്ടില്‍കേറി താമസിക്കണം...ഓണത്തിന്‌ ഇളയമ്മക്ക്‌ കുറച്ച്‌ പൈസ അയച്ചുകൊടുക്കണം. പാവത്തിന്‌ പെന്‍ഷന്‍ സമയത്ത്‌ കിട്ടാനിടയില്ല. ഇപ്പോള്‍ നാമിങ്ങനെയാണ്‌. ഓണത്തെ മുന്നില്‍ നിര്‍ത്തി അതിന്റെ രണ്ടുവശത്തും ജീവിതം തീര്‍ക്കുന്നു. ഓണത്തിന്‌ ഇരുവശത്തും ജീവിതമുണ്ടെന്ന്‌ തിരിച്ചറിയുന്നത്‌ നല്ല ലക്ഷണമാണ്‌'.

ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്‌ എന്ന നിരുപദ്രവമായ വാചകമൊഴി തൃപ്‌തിപ്പെടാന്‍ ശീലിപ്പിക്കപ്പെട്ടവരാണ്‌ നമ്മള്‍. `എന്താണ്‌ ഓണം എന്ന്‌ കുട്ടികള്‍ ചിന്തിക്കാതിരിക്കാന്‍ തീര്‍ത്ത വേലിക്കെട്ടാണ്‌ മേല്‍പറഞ്ഞ വാചകം. നിഷ്‌കളങ്കമായ സത്യങ്ങളും നിരുപദ്രവകരമായ ചോദ്യങ്ങളും അഥവാ നമ്മുടെ മനസ്സിനെ രമിപ്പിക്കുന്ന വാചകങ്ങള്‍ എഴുതുകയെന്ന ശീലത്തില്‍ നിന്നുള്ള മോചനമാണ്‌ ഓണപ്പായസത്തേക്കാള്‍ മധുരതരം.

ഓണത്തെ ദേശീയോത്സവമാക്കാതെ ഓരോ വ്യക്തിയുടെയും ആത്മനിഷ്‌ഠമായ അനുഭവമായി കാണുകയാണ്‌ വേണ്ടത്‌. ഋതുഭേദകല്‍പ്പിതമായ ഒരാഘോഷം. കൃത്യമായി പാലിക്കപ്പെടുന്ന ഋതുക്കളെ അനുഭവിക്കാന്‍ അനുഗ്രഹിക്കപ്പെട്ടവരാണ്‌ നാം മലയാളികള്‍. നമ്മുടെ പൂര്‍വ്വികര്‍ കാലാവസ്ഥയോടും അത്‌ നല്‍കുന്ന സമൃദ്ധിയോടും കാട്ടിയിരുന്ന കടപ്പാടാണ്‌ ഓണം. കൊയ്‌ത്തിന്റെയും മെതിയുടെയും ഈണവും താളവുമാണ്‌ ഓണത്തിന്റെ വരവറിയിക്കുന്നത്‌. അതിന്‌ മണ്ണിന്റെയും വിയര്‍പ്പിന്റെയും ദുര്‍ഗന്ധമുണ്ട്‌. (നമ്മള്‍ അങ്ങനെ എഴുതാറില്ല). വിത്തിടുമ്പോഴും അത്‌ മുളപൊട്ടുമ്പോഴും വളര്‍ന്ന്‌ പന്തലിക്കുമ്പോഴുണ്ടാകുന്ന ആന്തരിക സംഗീതമുണ്ട്‌. അധ്വാനിക്കുന്നവന്‍ വിശ്രമം സ്വപ്‌നം കാണുന്നു. ആ സാക്ഷാത്‌കാരമാണ്‌ ഓണം. പക്ഷെ അതിന്‌ വന്‍ ആലസ്യത്തിന്റെ മേലാപ്പ്‌ ചാര്‍ത്താറില്ല. ഓണം നമ്മുടെ ദേശീയോത്സവമാണെന്നെഴുതുമ്പോള്‍ നാം പടിക്കുപുറത്തുനിര്‍ത്തുന്നത്‌ ഇത്തരം ചിന്തകളെയാണ്‌.
മഹാബലിയുടെ പുരാവൃത്തം പറയുന്നത്‌ സമത്വസുന്ദരമായ നാടിനെക്കുറിച്ചാണ്‌. അസുര നന്മയെ ചതിയിലൂടെ ചവിട്ടിത്താഴ്‌ത്തുന്ന ദേവഗുണത്തെ പറ്റിയുള്ള വൈരുധ്യം നിറഞ്ഞ പാഠവും അത്‌ നല്‍കുന്നു. സമത്വസുന്ദരമായ നാടിനുമേല്‍ ചവിട്ടിത്താഴ്‌ത്തല്‍ മേല്‍ക്കോയ്‌മ നേടിയ വാസ്‌തവ കഥയാണ്‌ ഓണം. അല്ലെങ്കില്‍ സമത്വം സുന്ദരമായ നാളുകള്‍ സ്വപ്‌നം കണ്ട ഒരു ജനത അതിലേക്ക്‌ സാങ്കല്‍പികമായ പടവുകള്‍ ചവിട്ടിക്കയറിപ്പോയ നുണക്കഥയാണ്‌ ഓണം. ഓണം, തിരുവോണം എന്നീ പദങ്ങള്‍ സംസ്‌കൃതത്തിലെ ശ്രാവവണത്തിന്റെ തദ്‌ഭവങ്ങളാണ്‌. ശ്രാവണം എന്ന സംജ്ഞ തന്നെ ബൗദ്ധമാണെന്നും ബുദ്ധഭഗവാന്‍ ശ്രമണപദത്തിലേക്ക്‌ പ്രവേശിച്ചവര്‍ക്ക്‌ മഞ്ഞവസ്‌ത്രം നല്‍കിയതിനെയാണ്‌ ഓണക്കോടിയായ മഞ്ഞമുണ്ടും മഞ്ഞപ്പൂക്കളും സൂചിപ്പിക്കുന്നതെന്ന്‌ ഒരു കൂട്ടര്‍ വാദിക്കുന്നു. മലബാര്‍ മാനുവലില്‍ കര്‍ത്താവായ ലോഖന്‍ തിരുവോണം മലബാറില്‍ ആണ്ടുപിറവിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നും പറയുന്നു. എങ്കിലും, കൊല്ലവര്‍ഷം ഒമ്പതാം ശതകത്തിലെ
 
`മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും'

എന്ന പാട്ടിലൂടെയാണ്‌ നാം ഓണത്തെ നിര്‍വ്വചിക്കുന്നത്‌. ഓണത്തിന്റെ ഉര്‍വ്വരത അതിന്റെ എല്ലാ ചടങ്ങുകളിലും ഘോഷങ്ങളിലും കാണാം. മനുഷ്യന്റെ സങ്കല്‍പ ലോകത്തിലേക്കുള്ള കുതിച്ചുയരലാണ്‌ ഊഞ്ഞാല്‍. പിന്നെയവന്‍ യാഥാര്‍ത്ഥ്യത്തിന്റെ മണ്ണിലേക്ക്‌ താഴ്‌ന്നുവരുന്നു.

ഓണം പകര്‍ന്നു തരുന്ന സ്വയം പര്യാപ്‌തതയുടെ സന്ദേശത്തിനും മണ്ണുമായി ബന്ധമുണ്ട്‌. തനിക്കു വേണ്ടതെല്ലാം അവനവന്റെ തൊടിയിലും പാടത്തും വിളയിച്ചെടുത്ത്‌ സദ്യയൊരുക്കി ഭക്ഷിക്കുക. പുത്തരി ചോറുണ്ണാന്‍ പാടത്ത്‌ നെല്ല്‌, ഉപ്പേരി വറുക്കാന്‍ നേന്ത്രക്കായ, വെളിച്ചെണ്ണ ആട്ടിയെടുക്കാന്‍ തട്ടിന്‍പുറത്ത്‌ ഉണക്കത്തേങ്ങ. പിന്നെ കാച്ചിലും ചേമ്പും ചേനയും എല്ലാം വിളഞ്ഞുനിന്നിരിക്കും. കഠിനാധ്വാനം കൊണ്ട്‌ നാടിനെ സമ്പദ്‌ സമൃദ്ധിയിലേക്ക്‌ നയിച്ചും പൂര്‍വികരുടെ വിയര്‍പ്പിന്റെ മൂല്യം അറിയലാണ്‌ യഥാര്‍ത്ഥത്തില്‍ ഓണം. അതാകട്ടെ തികച്ചും ആത്മനിഷ്‌ടമായ കാര്യമാണ്‌. അതുകൊണ്ടാണ്‌ മലയാളി ഉള്ളിടത്തെല്ലാം ഓണം അവന്റെ മനസ്സിനെ സ്‌പര്‍ശിക്കുന്നത്‌.

ഒരു ജനതക്ക്‌ ജീവിതത്തെ സ്വയം നിര്‍വ്വചിച്ച്‌ സ്വയം പര്യാപ്‌തയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും പക്ഷെ അതിന്‌ നല്ലൊരു നേതാവ്‌ വേണമെന്നും മാവേലിയുടെ പുരാവൃത്തം സൂചിപ്പിക്കുന്നു. ജനാധിപത്യം, സോഷ്യലിസം എന്നിങ്ങനെയുള്ള സംവാദത്തിലേക്കുള്ള കിളിവാതിലുകളാണ്‌ ഇവിടെ തുറക്കുന്നത്‌.
ആഘോഷത്തിന്റെ പൊലിമയില്‍ രമിക്കപ്പെടാനാണ്‌ നമ്മുടെ വിധിയെങ്കില്‍ വിറ്റവില ശൂന്യം വാങ്ങിയ വില സമം ലാഭം എന്ന കമ്പോളഭാഷ ഇവിടെ വാഴും.
അതുപയോഗിച്ച്‌ `ഓണം കേരളത്തിന്റെ ദേശീയോത്സവം' എന്നെഴുതി നമുക്ക്‌ നമ്മുടെ ചിന്തകളെ കൊട്ടിയടക്കാം.

-കെ. പ്രദീപ്‌
23rd August 2010 04:19:20 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS