Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ഓണത്തല്ല്‌
ഓണക്കാലത്ത്‌ നടത്തിവരാറുള്ള കായിക വിനോദമാണ്‌ ഓണത്തല്ല്‌. കൈയാങ്കളി, തല്ല്‌, ഓണപ്പട എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്‌. രണ്ടാം നൂറ്റാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച `മതുരെ കാഞ്ചി' എന്ന സംഘകാല ഗ്രന്ഥത്തില്‍ തിരുവോണത്തിന്‌ കേരളത്തിലും തമിഴ്‌നാട്ടിലും ഓണത്തല്ല്‌ നടത്തിയിരുന്നതായി പറയുന്നു.
`പൗരസ്‌തസ്‌മരണകള്‍' എന്ന ഗ്രന്ഥത്തില്‍ ഫോര്‍ബസും ഓണത്തല്ലിനെ കുറിച്ച്‌ രേഖപ്പെടുചത്തുന്നുണ്ട്‌. വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഓണപ്പട, മൈസൂര്‍ ആക്രമണത്തോടെ നിലച്ചു. തെക്കന്‍ കേരളത്തിലേക്ക്‌ ബ്രിട്ടീഷുകാര്‍ ആയുധനിയമം കൊണ്ടുവന്നതോടെ ഇല്ലാതായി. എംങ്കിലും, കേരളത്തില്‍ ഇതിന്റെ ഓര്‍മ്മ പുതുക്കാനെന്നപോലെ ചിങ്ങമാസത്തിലെ തിരുവോണനാള്‍ ഓണത്തല്ല്‌ നടത്തുന്നു.
അഞ്ചെട്ടുവാരയകലത്തില്‍ കുറ്റി തറച്ചു തല്ലുകാരെയെല്ലാം കൈകെട്ടി രണ്ടു ചേരിയായി വേര്‍തിരിച്ചുനിര്‍ത്തും. അവര്‍ക്ക്‌ മധ്യത്തിലായി തറയില്‍ ഉദ്ദേശം പതിനാലുമീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തില്‍ വെച്ചാണ്‌ തല്ല്‌ നടത്തുക. ആദ്യം ഒരു ടീമില്‍നിന്നും ഒരു തല്ലുകാരന്‍ ആട്ടക്കളത്തിലേക്ക്‌ പ്രവേശിച്ച്‌ മറു വിഭാഗക്കാരെ പോരിന്‌ വിളിക്കുന്നു. അതോടെ മറുപക്ഷത്തിന്റെ പോരുകാരനും കളത്തിലിറങ്ങുന്നു.
ഉടുമുണ്ടുകൊണ്ട്‌ തറ്റുടുത്ത്‌ രണ്ടാം മുണ്ട്‌ അരയില്‍ മുറുക്കിക്കെട്ടി ഗുരുകാരണവന്മാരെ വന്ദിച്ചുകൊണ്ടാണ്‌ ഇരുവരും കളത്തിലിറങ്ങുന്നത്‌. അങ്ങനെ തല്ലാന്‍ സന്നദ്ധരായാല്‍ അവര്‍ തമ്മില്‍ ചില ഉപചാരങ്ങള്‍ ചൊയ്യാനുണ്ട്‌, അന്യേന്യം അഭിമുഖമായി നിന്ന്‌ ചുമലുകളും കാലുകളും തൊട്ട്‌ തലയില്‍ വയ്‌ക്കുക മുതലായവ. ഒടുവില്‍ അഭിമുഖമായി നിന്നുകൊണ്ടുതന്നെ രണ്ടു കൈകളും അന്യേന്യം കോര്‍ത്തുപിടിച്ച്‌ ആവുന്നത്ര ഉയര്‍ത്തി കീഴ്‌പ്പോട്ടും വിടുന്നു. അതുകഴിഞ്ഞാല്‍ തല്ലു തുടങ്ങുകയായി.
23rd August 2010 04:06:58 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS