Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ചിരിക്കുന്ന ഓണനിലാവ്‌
പോയ കാലത്തെ വിടെയോ നമുക്കന്യം നിന്ന
ഗഥകാല സ്‌മരണകളാണിന്നോണം.
പൂവിളിയും ഓണത്തല്ലുമെല്ലാം ഓര്‍മപ്പുസ്‌തകത്തിലെ
ചിതലരിച്ച താളുകള്‍ മാത്രം


ഓണം ഓര്‍മ്മകളുടെ വിളവെടുപ്പുത്സവമാണ്‌്‌. ഓര്‍മ്മകളില്‍ നല്ലൊരു ഭൂതകാലമുള്ളവര്‍ ഭാഗ്യവാന്മാരാണ്‌. അവര്‍ വരുംകാലത്തിനുള്ള സമ്പാദ്യങ്ങളാണ്‌. നല്ല ഓര്‍മ്മകളെ പോലും താലോലിക്കുവാനുള്ള സമയമില്ലാതെ വീര്‍പ്പുമുട്ടുകയാണ്‌ പുതിയ കാലത്തെ മനുഷ്യര്‍. അതുകൊണ്ടുതന്നെ വീണ്ടും ഒരോണം വന്നുചേരുമ്പോള്‍ നാടിന്റെ ഗതകാല പ്രൗഢിയില്‍ നെടുവീര്‍പ്പിടാനേ നമുക്കാവുന്നുള്ളൂ. മലയാളക്കരയില്‍നിന്നും മലയാളിത്തത്തെ ആരൊക്കെയോ ചേര്‍ന്ന്‌ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയിരിക്കുന്നു. കുന്നുകളും പുഴകളും വയലുകളും കസവുപാവാടയിട്ട സുന്ദരിമാരും കണ്ണില്‍ വന്നുനിറയണമെങ്കില്‍ സത്യന്‍ അന്തിക്കാട്‌ സിനിമയെടുക്കണം എന്നൊരു പുതുചൊല്ലുമെനയുന്നിടം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

മനസ്സുകളുടെ ഉത്സവം കൈമോശം വന്നിരിക്കുന്നു. ആര്‍ദ്രതയുടെയും കനിവിന്റെയും മനുഷ്യത്വത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്നമലയാളിക്ക്‌ ഉത്സവങ്ങള്‍ ശരീരങ്ങളുടെ ആഘോഷമായി മാറിയിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ പോലും ഓണം ഒരു സ്‌പോണ്‍സേര്‍ഡ്‌ പരിപാടികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ആളുകളെ തങ്ങളുടെ മാത്രം കാഴ്‌ചക്കാരാക്കി മാറ്റാന്‍ ചാനലുകള്‍ മത്സരിക്കുന്ന ഒരു കാലമായിരിക്കുന്നു ഇത്‌. വെള്ളിത്തിരയിലെ താരങ്ങളൊന്നൊന്നായി മലയാളിയുടെ വീടുതേടിവരുന്ന മാവേലിമാരാവുന്നതും പതിവുകാഴ്‌ചയായി മാറിയിരിക്കുന്നു. ശരിക്കുമുള്ള മാവേലി മന്നന്‌ മലയാളികളെല്ലാം ചേര്‍ന്ന്‌ പണിവേറെ കൊടുത്തിരിക്കുന്നു; കുത്തകമുതലാളിമാരുടെ വിലയേറിയ ഉത്‌പന്നങ്ങളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി! മലയാളക്കരയില്‍ ഏറ്റവും `വില്‍പന' നടക്കുന്ന ഒരു കാലമായിരിക്കുന്നു; ഓണം. ഓണത്തെ വാണിജ്യവത്‌കരിച്ചതിനു പിന്നില്‍ കാരണവന്മാര്‍ക്കും പങ്കുണ്ട്‌. കാരണം, അവരല്ലേ പറഞ്ഞത്‌ കാണം വിറ്റും ഓണമുണമൊന്ന്‌. അതിനെ പുതിയകാലം, സര്‍വ്വതും വിറ്റു പെറുക്കിയിട്ടായാലും ടീവി വാങ്ങണം എന്ന നിലയിലെത്തിച്ചിരിക്കുന്നു. ടീവിയിലൂടെയല്ലേ ഇന്ന്‌ ഓണം വരുന്നത്‌!

കഷ്‌ടത്തിലായത്‌ നാട്ടിന്‍ പുറത്തെ കലാസമിതിക്കാരും ക്ലബ്ബുകാരുമാണ്‌. ആളുകളെ ടീവിക്കുമുന്നില്‍നിന്നും പിടിച്ചുവലിച്ച്‌ കലാസമിതിയുടെയും ക്ലബ്ബുകളുടെയും മൈതാനത്തെത്തിക്കുന്നത്‌ ഇക്കാലത്ത്‌ ചില്ലറ പണിയൊന്നുമില്ല. ഈയുള്ളവന്റെ കലാസമിതിയുടെ പേര്‌ മടിക്കൈ കര്‍ഷക കലാവേദി എന്നാണ്‌. കലാവേദിയുടെ മുഖ്യ അജണ്ട തന്നെ ഓണാഘോഷമാണ്‌. കര്‍ക്കിടകം കറുത്തിരുളാന്‍ തുടങ്ങുമ്പോഴേ നമ്മള്‍ ആലോചിക്കാന്‍ തുടങ്ങും. ഏതേത്‌ മത്സരങ്ങള്‍ വച്ചാലാണ്‌, ഏതു പ്രമുഖനെ സാംസ്‌കാരിക പ്രഭാഷണത്തിനു വിളിച്ചാലാണ്‌, രാത്രിയില്‍ ഏതു പരിപാടി വെച്ചാലാണ്‌ നാലാള്‌ അധികം വരിക? ഇത്തവണ ഓണാഘോഷം വേണോ എന്നതാണ്‌ ഓരോ വര്‍ഷവും സെക്രട്ടറി മുന്നോട്ടുവെക്കുന്ന ആദ്യത്തെ ചോദ്യം. കാരണം, ഏതു പരിപാടി സംഘടിപ്പിക്കാന്‍ തുനിഞ്ഞാലും ഇന്നത്തെ നിലയില്‍ പത്തുനാല്‍പതിനായിരം രൂപ പൊടിയും. കലാവേദി ഓണാഘോഷം വേണ്ട എന്നുവെച്ചിട്ടുള്ളത്‌ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ്‌. അപ്പോഴൊക്കെയും നാട്ടുകാരുടെ മുറുമുറുപ്പുകള്‍ ഏറെ ഉച്ചത്തില്‍തന്നെ ഉയര്‍ന്നുകേട്ടിട്ടുമുണ്ട്‌. ഓണം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചാല്‍ ആരൊക്കെയോ കണ്ട്‌ കെഞ്ചിപ്പറഞ്ഞാലാണ്‌ നാലു കാശുണ്ടാക്കാന്‍ പറ്റുക എന്നത്‌ ഇന്ന്‌ കലാസമിതിക്കാരുടെയും ക്ലബ്ബുകാരുടെയും നെഞ്ചിലെ തീയാണ്‌. പതിവുപേരുകള്‍ക്കു പുറമെ, നാട്ടില്‍ ആരൊക്കെ ഗള്‍ഫില്‍നിന്നും വന്നിട്ടുണ്ട്‌ എന്നൊരു കണക്കെടുപ്പാണ്‌ പിന്നെ. അങ്ങനെ അവരുടെ അടുത്തൊക്കെ സംഭാവനയ്‌ക്ക്‌ കയറിച്ചെന്നാല്‍, `നീയൊക്കെ ഇപ്പഴും ഇങ്ങനെ പിരിവിടുത്തൊക്കെ കഴിയുകയാണോടേയ്‌' എന്നൊരു നോട്ടവും നമ്മള്‍ മുന്‍കൂട്ടി കാണാറുണ്ട്‌!

നാടകം വേണ്ടെന്ന്‌ ആദ്യമേ അങ്ങുതീരുമാനിക്കുകയാണ്‌. ഒന്നാമത്തെ പ്രശ്‌നക്കാരന്‍ പണം തന്നെ. പന്തീരായിരമെങ്കിലും എണ്ണിക്കൊടുക്കാതെ ഒരു ട്രൂപ്പിനെയും കിട്ടില്ല. അഥവാ അങ്ങനെ കൊടുത്താല്‍ തന്നെ നാടകത്തിനൊരു മിനിമം ഗ്യാരണ്ടിയൊക്കെ വേണ്ടേ? നിങ്ങളുടെ നാടകം അത്ര നന്നായില്ലെന്ന്‌ ട്രൂപ്പുകാരോടെങ്ങാനും പറഞ്ഞുപോയാല്‍, പന്തീരായിരമല്ലേ ചെലവാക്കുന്നുള്ളൂ അതിനത്രയൊക്കെയേ വരൂ എന്നാവും അവരുടെ ഉത്തരം. നാടകക്കാരെ കുറ്റം പറയുന്നതല്ല. ആയിരമെങ്കിലും കുറഞ്ഞുകിട്ടിയാല്‍ അത്രയ്‌ക്കാശ്വാസം എന്നതായിരിക്കും കലാസമിതിക്കാരുടെ പക്ഷം. നാടകം വേണ്ടെന്നുവെച്ചാല്‍ പിന്നെയുള്ളത്‌ നാടന്‍ കലാരൂപപങ്ങളുടെയും നാടന്‍പാട്ടുകളുടെയുമെല്ലാം അവതരണം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോക്‌ലോറാണ്‌. അതിന്റെ ആലോചന വരുമ്പോള്‍തന്നെ അഭിപ്രായമുയരും. പിന്നേയ്‌, അപ്രത്തും ഇപ്രത്തും ഇവിടെയൊക്കെയായി അഞ്ചാറുപ്രാവശ്യം ഫോക്‌ലോറുവെച്ചില്ലേ. നാട്ടുകാര്‍ക്ക്‌ അതെല്ലാമിപ്പോള്‍ മനഃപാഠമാണ്‌. പോരെങ്കില്‍ ആഴ്‌ചയിലൊന്ന്‌ എന്ന കണക്കിനു ടീവിയിലും ഫോക്‌ലോറുണ്ടല്ലോ. അവസാനം ആ തീരുമാനത്തില്‍തന്നെ എത്തിച്ചേരും -സിനിമാറ്റിക്‌ ഡാന്‍സുതന്നെയായിക്കോട്ടെ. അതാവുമ്പോള്‍ ചെറുപ്പക്കാരെയും പെണ്ണുങ്ങളെയും കുട്ടികളെയുമെല്ലാം ഒരേ രീതിയില്‍ ആകര്‍ഷിക്കും. ദിവസത്തിലൊന്ന്‌ എന്ന കണക്കില്‍ ടീവിയില്‍ സിനിമാറ്റിക്‌ തകര്‍ത്തുപെയ്യുന്നുണ്ടെങ്കിലും കുഴപ്പമില്ല. ഇത്‌ ലൈവല്ലേ. കളിക്കുന്നവര്‍ക്കു മാത്രമല്ല അതു കാണുന്നവര്‍ക്കും നേരിട്ട്‌ രോഗശാന്തി കിട്ടുമല്ലോ!

എന്റെ ഓണം ഇന്നത്തെ ഓണമല്ല. മടിക്കൈ കര്‍ഷക കലാവേദിയെ ചുറ്റിപ്പറ്റിത്തന്നെയാണ്‌ ഓണം ഓര്‍മ്മകള്‍ പീലി നിവര്‍ത്തുന്നത്‌. അന്നൊക്കെ ഇന്നത്തേതുപോലെ അരദിവസത്തെ ചടങ്ങൊപ്പിക്കലല്ല. രണ്ടു ദിവസം രാത്രിയും പകലും നാടിനെ ഉണര്‍ത്തിക്കൊണ്ടുള്ള ആഘോഷം തന്നെയായിരുന്നു. കേവലം ഒരു കുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ കാര്യങ്ങളെല്ലാം നോക്കിക്കണ്ടതുകൂടിയാവണം, ആ ഓര്‍മ്മകള്‍ക്ക്‌ മാധുര്യം കൂടുതലാണ്‌. അതുകൊണ്ടുതന്നെ ഓണം വരുമ്പോള്‍ ഓര്‍മ്മകള്‍ കൊണ്ടൊരു മടക്കയാത്രയുണ്ട്‌, കുട്ടിക്കാലത്തേക്ക്‌. പുതിയ ഉടുപ്പില്‍ പുതിയൊരാളെ പോലെയാണ്‌ ഓണത്തിലേക്ക്‌ കടന്നുചെല്ലുക. ആരുംതന്നെ ശ്രദ്ധിക്കുന്നുണ്ടാവില്ലെങ്കിലും, എല്ലാവരും തന്നെ മാത്രമാണ്‌ കാണുന്നത്‌ എന്നായിരുന്നു അന്നത്തെ ആ കുട്ടിയുടെ വിചാരം. ഈ കുറിപ്പ്‌ എഴുതിവരുമ്പോള്‍ ഞാന്‍ ശരിക്കും ആ പഴയകാലത്തേക്ക്‌ } മനസ്സുകൊണ്ടൊരു തീര്‍ത്ഥയാത്ര നടത്തുന്നു. വലിയ വലിയ ആളുകളൊക്കെ ഷര്‍ട്ടില്‍ ബാഡ്‌ജും കുത്തി സി വി രാമന്‍പിള്ളയുടെ `അടക്കിപ്പരിപ്പുകാരന്‍'
ചന്ദ്രക്കാരനെപോലെ നടക്കുമ്പോള്‍, ആ കുട്ടി ആഗ്രഹിച്ചത്‌ എന്നാണ്‌ ഞാനും ഇങ്ങനെ വലുതാവുക എന്നാണ്‌. അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ കബഡിയുടെ റഫറിയാവുക എന്നതായിരുന്നു. കാരണം, കളിക്കാരെ മാത്രമല്ല കാഴ്‌ചക്കാരുടെ ആവേശത്തെയും നിയന്ത്രിച്ചിരുന്നത്‌ അയാളായിരുന്നു. അയാള്‍ അന്നൂതിയ വിസിലിന്റെ ഒച്ചകേട്ട്‌ പിന്നീട്‌ പല ഉറക്കങ്ങളും എനിക്ക്‌ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. തേഡ്‌ ആന്റ്‌ ലാസ്റ്റ്‌, ലാസ്റ്റ്‌ ഫൈവ്‌ മിനുട്‌സ്‌ എന്നിങ്ങനെ ആ റഫറി ഒച്ചവെച്ചത്‌ ഞാനിന്നുമോര്‍ക്കുന്നു. എനിക്ക്‌ ഓണം എന്നാല്‍ കബഡിയായിരുന്നു. ഓണം എന്നാല്‍ കമ്പവലിയായിരുന്നു. ആണുങ്ങളെ പോലെയോ അതിലേറെയോ വാശിയിലായിരുന്നു പെണ്ണുങ്ങള്‍ കമ്പവലിച്ചിരുന്നത്‌. ചെറിയൊരു കുട്ടി ആയിരുന്നിട്ടും എനിക്ക്‌ ആണുങ്ങളുടെ കമ്പവലിയെക്കാളും കൗതുകമായി തോന്നിയത്‌ പെണ്ണുങ്ങളുടെ കമ്പവലിയായിരുന്നു. അന്ന്‌ കുടുംബശ്രീയോ കുടുംബസ്‌ത്രീകളുടെ വാശിയോ ഉണ്ടായിരുന്നില്ല. അന്ന്‌, ചെറപ്പുറം തൊട്ട്‌ അല്ലെങ്കില്‍ നീലേശ്വരം കോണ്‍വെന്റ്‌ തൊട്ട്‌ ചാളക്കടവ്‌ വരെയുള്ള ഓട്ടമത്സരങ്ങളും ഉണ്ടായിരുന്നു. ഓട്ടക്കാരുടെ പിറകെ സംഘാടകരുടെ ഒരു കണ്ണില്ലെങ്കില്‍ ഓട്ടക്കാര്‍ ഓട്ടോ പിടിച്ചുവരാനുള്ള സാധ്യത അന്ന്‌ എന്റെ കുഞ്ഞുമനസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിച്ചിരുന്നു. സോള്‍ ഒളിമ്പിക്‌സില്‍ കാണുന്നതിനുമുമ്പേ ഞാന്‍ മാരത്തോണ്‍ ഓട്ടം കണ്ടത്‌ കലാവേദിയുടെ ഓണാഘോഷത്തിനാണ്‌. ചിലരുടെ ചാടിച്ചാടിയുള്ള മാരത്തോണ്‍ ഇന്നുമെന്റെ.ള്ളില്‍ ചെറുചിരിയുടെ ഓളങ്ങള്‍ തീര്‍ക്കാറുണ്ട്‌.

വെള്ളംകുടി മത്സരവും കവുങ്ങുകയറ്റവും തലയിണയടിയുമെല്ലാം ഓണത്തിനു മാത്രം കാണാന്‍ പറ്റുന്ന കാഴ്‌ചകളായിരുന്നു. എന്നാല്‍ ഇവയുടെ നാണവും മാനവും കളഞ്ഞത്‌ ചാനലുകാരായിരുന്നു. അവരത്‌ നേരവും കാലവും നോക്കാതെ നാട്ടുകാരെ കാണിച്ചുകൊണ്ടേയിരുന്നു. കോഴിപിടിത്തവും ഓലമെടയവും ബലൂണ്‍ ബ്രേക്കിംഗും ചട്ടിപൊട്ടിക്കലും പൂക്കളമിടവും കസേരക്കളിയും മൈദാറൈസും സ്‌പൂണ്‍ ലെമണ്‍ റൈസുമെല്ലാം ഇന്നും ഓര്‍മ്മകള്‍ കൊണ്ട്‌ ഓണമൊരുക്കാറുണ്ട്‌. കുഞ്ഞുന്നാളില്‍ വെറുതെ കളികള്‍ കണ്ടാല്‍ മതിയായിരുന്നു. സംഘാടനത്തത്തിന്റെയൊന്നും വേവലാതികള്‍ അറിയേണ്ടതില്ലായിരുന്നു. കലാസമിതികളുടെയും ക്ലബ്ലുകളുടെയും പ്രവര്‍ത്തകര്‍ എത്രമാത്രം കഷ്‌ടനഷ്‌ടങ്ങള്‍ സഹിച്ചാണ്‌ ഈവിധമെല്ലാം പരിപാടികള്‍ നടത്തി ആളുകളെ ആകര്‍ഷിക്കുന്നത്‌ എന്ന്‌, ആലോചിക്കുന്തോറും മനസ്സില്‍ അസ്വസ്ഥതയുടെ പെരുക്കങ്ങളാണുണ്ടാക്കുന്നത്‌. കാരണം, ഇന്ന്‌ ആളുകള്‍ക്കൊന്നും നാട്ടിന്‍പുറങ്ങളിലെ ഇത്തരം ആഘോഷങ്ങളില്‍ താത്‌പര്യമില്ലാതായിരിക്കുന്നു. അവരുടെ താത്‌പര്യം എങ്ങനെ അയല്‍ക്കാരനെ എല്ലാ മത്സരങ്ങളിലും തോല്‍പിക്കാം എന്നായിരിക്കുന്നു. ആളുകളുടെ താത്‌പര്യം എങ്ങങ്ങനെ എല്ലാ ആഘോഷങ്ങളും തങ്ങളുടേതുമാത്രമാക്കി മാറ്റാം എന്നായിരിക്കുന്നു. എങ്കിലും പ്രതീക്ഷകളുടെ പൂക്കാലം വരികതന്നെ ചെയ്യും. ഓണം വരുമ്പോള്‍ കൂടെ വരുന്ന ആ പഴയ ആവേശത്തിലേക്ക്‌ നാടും നാട്ടാരുമുണരട്ടെ!

-
ത്യാഗരാജന്‍ ചാളക്കടവ്‌

23rd August 2010 03:57:18 PM
 
Comments for this news
 
Name: moideen angadimugar Date: 25th August 2010 05:44:03 AM
Comments: ഓണാശംസകള്‍ നേരുന്നു.
Name: moideen angadimugar Date: 25th August 2010 05:43:59 AM
Comments: ഓണാശംസകള്‍ നേരുന്നു.
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS