Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ഓണപുലരിയില്‍ തുമ്പിതുള്ളല്‍
മൃദ്ധിയുടെ നിറപുത്തരി നിറയോല കെട്ടി പുത്തരിയുണ്ട്‌ പൊന്നോണം. ഗാര്‍ഹിക സമൃദ്ധിയുടെ പഴയകാല കളികളില്‍ മുന്തിയ പരിഗണന തുമ്പിതുള്ളലിനാണ്‌. ഗ്രാമീണ കൂട്ടായ്‌മയില്‍ കൊയ്‌ത്ത്‌ കഴിഞ്ഞ പാഠങ്ങളില്‍ ഒത്തു കൂടുന്ന പുരുഷാരം കളിയുടെ ചിട്ടവട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. കളിയില്‍ പങ്കെടുക്കുന്നവരൊക്കെ ചമ്രംമടിഞ്ഞിരുന്ന്‌ കൈ കമഴ്‌ത്തിവെച്ച്‌ ഇരിക്കുന്നതിലൊരാള്‍
അത്തള്‌ ഇത്തള്‌ പറങ്കിത്താള്‌ സിറ്റ്‌മ സിറ്റ്‌മ സ... എന്നു പറഞ്ഞുകൊണ്ട്‌ ഇരിക്കുന്നവരുടെ കൈവെള്ളയില്‍ കുത്തി പിണിയാളെ നിര്‍ണ്ണയിക്കുന്നു. പിണിയാളെ നാടോണ്ട്‌ വാന്മയത്തില്‍ കാക്കയെന്നു പറയും. കാക്കയായ ആള്‍ കുമ്പിട്ടിരിക്കും. ചുറ്റും കൂടിയ കളിക്കാര്‍ കാക്കയുടെ പിന്നില്‍ വൃത്താകൃതിയില്‍ കൈയ്യില്‍ ചൂതോ, തുമ്പയോ എടുത്ത്‌ വീശികൊണ്ട്‌ പ്രത്യേക പാട്ടിന്റെ ഈരടിയില്‍ ചുവട്‌ വെയ്‌ക്കും.

ഒന്നാം തുമ്പിയും തുമ്പി പെറ്റ മക്കളും
പോക കടപ്പുറം ചൂതു പൊരിക്കാന്‍
ചൂതില്‍ മറ്റും തോറ്റുപോയാല്‍ തുമ്പിയുടെ നാട്‌ തുളുനാട്‌...

എന്നീ ഈരടികളില്‍ 101 പ്രവാശ്യം ചുവട്‌ വെയ്‌ക്കുമ്പോള്‍ വൃത്തത്തിനകത്ത്‌ നോമ്പ്‌ നോറ്റിരിക്കുന്ന തുമ്പി തലമുടിയഴിച്ചിട്ട്‌ ആടിയുലഞ്ഞ്‌ പാട്ടിന്റെ ചടുലതാളത്തില്‍ ഭീകരമായ രീതിയില്‍ കണ്ണുരുട്ടി ചൂറ്റും കൂടിയവരെ മാന്തിയെടുക്കാനായി ഓടിയടുക്കും. ഇങ്ങനെ ഓരോരുത്തരെയും മാന്തിയും, തൊട്ടും തീരുന്നിടത്താണ്‌ തുമ്പിതുള്ളലിന്റെ പരിയവസാനം.
പോയകാലത്ത്‌ സമൃദ്ധിയില്‍ പാടിയാടിയ തുമ്പി തുള്ളലും കളികളും ഇന്ന്‌ നാടുനീങ്ങലിന്റെ പാതയിലാണ്‌. അന്യം നിന്നുവരുന്ന ഇത്തരം കളികള്‍ വീണ്ടെടുക്കാനായി ഗ്രാമീണ ക്ലബ്ബുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ നമുക്ക്‌ ശക്തി പകരാം. ഒത്തുകൂടാം. ഒന്നിച്ച്‌ ആര്‍ത്തുല്ലസിച്ച്‌ തുമ്പി തുള്ളാം. വരിക ഇത്‌ ഓണക്കാലം.

-
സന്ദീപ്‌ കൃഷ്‌ണന്‍
23rd August 2010 03:47:23 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS