Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
ബലിചക്രവര്‍ത്തി
മലയാണ്‍മയുടെ
ഹൃദയതാളങ്ങളില്‍
ഓണം
ഒരുമയുടെ വര്‍ണ്ണ-
പൂക്കളം തീര്‍ക്കുന്നു.
ഓണം
ഓര്‍മ്മകളില്‍
നിറയുന്ന
സൗഹൃദ പൂക്കള്‍തന്‍
നിര്‍മ്മല ഹാരങ്ങള്‍
ഈ മണ്ണിന്റെ
മനസ്സില്‍ വിശുദ്ധിയുടെ
സുഗന്ധം ചുരത്തട്ടെ
വെള്ളരിവള്ളികള്‍
പൂത്തുലയുന്ന
കുന്നിന്‍ ചെരുവിലും
കതിരണിഞ്ഞ പാടങ്ങളിലും
ഉദയസൂര്യന്റെ
പൊന്‍വെയില്‍ പാളികള്‍ക്കിടയില്‍.
ചിറകുരുമ്മി പറക്കും
കുരുവികള്‍ക്കും
ഇവരുടെ ജീവതാളങ്ങളില്‍
ആകാശ നീലിമ
ഓണക്കോടിയൊരുക്കുന്നു.
സുഗന്ധം പൊഴിയും
മലയജനിരകള്‍
മരതക പട്ട്‌ പുതപ്പിച്ച
മലനിരകാക്കും
മലയാളക്കരയൊരുങ്ങി
നന്മയുടെ നിലാവൊളി
പടരുന്നൊരോണനാളിനെ
വരവേല്‍ക്കാന്‍
മാവേലിത്തമ്പുരാനെ
സ്വീകരിക്കാന്‍.
ആസുരകാലത്തിന്റെ
നെടുവീര്‍പ്പുകളിലും
ആണ്ടിലൊരുതവണ
പ്രജകളെ കാണാനെത്തുന്ന
മാവേലി
മാനവികതയുടെ
മഹാചക്രവര്‍ത്തി.

-എം.വി. രാഘവന്‍
23rd August 2010 03:37:16 PM
M.V. Ragavan
 
Comments for this news
 
Name: sabeer.k.m Date: 29th August 2010 12:34:45 PM
Comments: നല്ല കവിത.......congratulations
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS