Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
സകലം
ലേഖനം
കലാകായികം
കഥ
കവിത
കാര്‍ട്ടൂണ്‍
അറിഞ്ഞിരിക്കേണ്ടത്‌
ടൂറിസം
ആരോഗ്യം
ഫാഷന്‍
വനിത
അഭിമുഖം
ഗ്രാമവിശേഷം
കൗതുകം
സ്മൃതിചക്രം
റംസാന്‍ പൊലിമ
കാരുണ്യം
അനുസ്മരണം
കത്തുപെട്ടി
പുസ്തക പരിചയം
രാഷ്ട്രീയം
പ്രവാസി
സിനിമ
മതം
ഇങ്ങനെയും ചിലര്‍
ആകസ്മികം
നാടന്‍ മലയാളം
ഇലക്ഷന്‍ 2009
CUTE KIDS
ബ്ലോഗുകളിലൂടെ
English Articles
മറുവാര്‍ത്ത
Marketing Feature
അനുശോചനം
PHOTO CLICK
KHUSHI.com
ഹൃദയപൂര്‍വ്വം
പിന്നാമ്പുറം
Read a JOB
സപ്ലിമെന്റ്‌
അക്കരെ ഇക്കരെ
എന്റെ ഗാനം
ലോകകപ്പ്‌
കാസറദേശം
 
 
Bookmark and Share
 
അന്നാമ്മ കണ്ട ഓണ സിനിമ
ന്നാമ്മച്ചേടത്തിക്ക്‌ ഈയിടെയായി ഭയങ്കര പൂതി. ഒരു സിനിമ കാണണം. തിയറ്ററില്‍ പോയി ഒരു സിനിമ കണ്ടിട്ട്‌ കൊല്ലം കുറേയായി. വീട്ടിലെ ടീവിയില്‍ എല്ലാ ദിവസവും സിനിമകളുണ്ടാവും. പക്ഷെ, ചേട്ടത്തിക്ക്‌ അതത്ര ഇഷ്‌ടമല്ല. സിനിമ കാണാന്‍ സിനിമ കൊട്ടയില്‍തന്നെ പോകണം. അതാ ഒരു രസം. നസീറിന്റെയും സത്യന്റെയും ഷീലയുടെയും എത്ര പടങ്ങളാ ചങ്ങനാശ്ശേരിന്ന്‌ കൊച്ചുന്നാളില്‌ കണ്ടിട്ടുള്ളത്‌! അപ്പച്ചന്‍ ഒരു സിനിമാഭ്രാന്തനായിരുന്നു. എല്ലാ ആഴ്‌ചയും സിനിമ മാറുമ്പോഴ്‌ അപ്പച്ചന്‍ സിനിമ കാണാന്‍ പോകും. അന്നാമ്മയെയും കൂട്ടും.

പാട്ടുവരുമ്പോള്‍ കൂടെ പാടും. അടിവരുമ്പോള്‍ കൈകാലിട്ടടിക്കും. ചിലപ്പോള്‍ അപ്പച്ചന്‍ മകളെ കെട്ടിപ്പിടിക്കും. ആര്‍ത്തുചിരിക്കും. അതൊരു കാലം. അന്നാമ്മക്ക്‌ ആ ഓര്‍മ്മകള്‍തന്നെ ഹരമാണ്‌. ചങ്ങനാശ്ശേരിന്ന്‌ മലബാറിലേക്ക്‌ കുടിയേറിപ്പാര്‍ത്തപ്പോള്‍ സിനിമ കാണല്‍ നിലച്ചു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ അപ്പച്ചന്‍ സിനിമയെ മറന്നു. വൈകുന്നേരം അരിസാമാനങ്ങള്‍ വാങ്ങാന്‍ ഒടയംചാലില്‍ കുഞ്ഞപ്പേട്ടന്റെ പീടികയില്‍ പോയാല്‍ ചുള്ളിക്കര മേരി ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമാ പോസ്റ്ററുകള്‍ അപ്പച്ചന്‍ കൊതിയോടെ നോക്കിനില്‍ക്കുന്നത്‌ അന്നാമ്മ കണ്ടിട്ടുണ്ട്‌. നമ്മുക്ക്‌ കാണാന്‍ പോകാപ്പ എന്നു ചോദിക്കാന്‍ അന്നാമ്മക്ക്‌ ധൈര്യമുണ്ടാവില്ല, കാരണം അപ്പച്ചന്റെ മുഖത്തെ ദൈന്യത കാണാന്‍ അവള്‍ക്ക്‌ താത്‌പര്യമുണ്ടായിരുന്നില്ല. അങ്ങനെ അന്നാമ്മയും സിനിമയെ മറന്നു.

അന്നാമ്മയുടെ കല്യാണം കഴിഞ്ഞ്‌ കുറച്ചുവര്‍ഷത്തിനുശേഷം അപ്പച്ചന്‍ മരിച്ചു. പെട്ടെന്നൊരു ദിവസം പനി മൂര്‍ച്ഛിക്കുകയായിരുന്നു. ഓടിപ്പിടിച്ച്‌ അന്നാമ്മ എത്തുമ്പോഴേക്കും അപ്പച്ചന്‍ മരിച്ചിരുന്നു. അപ്പച്ചന്റെ ശരീരം കെട്ടിപ്പിടിച്ച്‌ കരയുമ്പോള്‍ അന്നാമ്മയുടെ മനസ്സില്‍ ആദ്യം ഓടിയെത്തിയത്‌ പഴയ സിനിമാ കൊട്ടകയും സിനിമയും ആയിരുന്നു. സിനിമേല്‌ നസീര്‍ മരിച്ചുകിടക്കുമ്പോള്‍ കൂടെയുള്ളവര്‍ അലമുറയിട്ടു കരയുമ്പോള്‍ അപ്പച്ചന്‍ പറയും. `ഇവമ്മാര്‍ക്കൊന്നും വേറെ പണിയില്ലേ. അവന്‍ രക്ഷപ്പെട്ടില്ലേ. സന്തോഷിക്കുകയല്ലേ വേണ്ടത്‌'. അപ്പച്ചന്‍ രക്ഷപ്പെട്ടുവോ? അന്നാമയ്‌ക്കറിയില്ല. ഏതായാലും അവള്‍ ആര്‍ത്തലച്ചു കരഞ്ഞു.
അന്നാമ്മയുടെ ഭര്‍ത്താവ്‌ ലൂക്കായ്‌ക്ക്‌ സിനിമ എന്നു കേട്ടാലേ കലിയാണ്‌. `മനുഷ്യമ്മാരെ പറ്റിക്കാന്‍ ഒരു ഏര്‍പ്പാട്‌' എന്നാണ്‌ സിനിമയെക്കുറിച്ചുള്ള മൂപ്പരുടെ അഭിപ്രായം. അത്‌ എത്രമാത്രം അന്നാമ്മയുടെ മനസ്സിനെ കീറിമുറിച്ചുവെന്ന്‌ പറയേണ്ടതില്ലല്ലോ. അതുകൊണ്ട്‌ സിനിമാ മോഹമൊക്കെ ഉള്ളിലൊതുക്കി പിള്ളേരേം പുള്ളിക്കാരനേം നോക്കി അന്നാമ്മ ജീവിച്ചു. മക്കളൊക്കെ നല്ല നിലയിലായി, ഒരുത്തി. അങ്ങ്‌ ജര്‍മ്മനീല്‌ പോയി. മകന്‍ അമേരിക്കേന്ന്‌ ഒരു മദാമ്മയെ കെട്ടി. ഒരുത്തന്‍ ബാംഗ്ലൂര്‌ എഞ്ചിനീയര്‍. പോരേ...

`നിങ്ങ പുണ്യം ചെയ്‌തോളാ' എന്ന്‌ അയല്‍പക്കത്തെ ഭാര്‍ഗവി അന്നാമ്മച്ചേടത്തിയോടു പറയും. അന്നാമ്മ ഒന്നു മൂളും. സ്വന്തം സുഖങ്ങള്‍ കുഴിച്ചുമൂടി നേടിയ പുണ്യം ഒന്ന്‌ ഒരുമാത്ര അവര്‍ ചിന്തിച്ചുപോകും. മക്കളെയും ചെറുമക്കളെയും കൂട്ടി ഒരു സിനിമക്കുപോകാന്‍ പോലും കഴിയാത്ത തന്റെ ദുരവസ്ഥയില്‍ അവര്‍ ഖിന്നയാകും. ഒരു നെടുവീര്‍പ്പില്‍ എല്ലാം വിലയിക്കും.
വൈകുന്നേരം ലൂക്കാ കവലയിലേക്കിറങ്ങിയാല്‍ വീട്ടില്‍ അന്നമ്മച്ചേടത്തി തനിച്ചാകും. ഈയിടെ പുതുക്കിപ്പണിത കൂറ്റന്‍ വീട്ടില്‍ ഒറ്റപ്പെടലിന്റെ മൗനനൊമ്പരത്തോടെ അവര്‍ വീണ്ടും. രാത്രിയോടെ അന്തിക്കള്ളും മോന്തി ലൂക്ക വന്നുകയറും. ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന്‌ ചുമക്കാന്‍ തുടങ്ങും. നിര്‍ത്താത്ത ചുമ. ഓടിവന്ന്‌ അന്നാമ്മ പുറംതടവിക്കൊടുത്താലേ ചിലപ്പോള്‍ അത്‌ നില്‍ക്കൂ. `വയ്യാണ്ടിരുന്നാലും കള്ള്‌ മോന്താതിരിക്കാന്‍ പറ്റേല' അന്നാമ്മച്ചേടത്തി പറഞ്ഞുപോകും.
ഓണക്കാലം വന്നപ്പോള്‍ അന്നമ്മച്ചേടത്തിയുടെ പഴയ സിനിമാമോഹം വീണ്ടും ചിനക്കി. ഇപ്രാവശ്യത്തെ ഓണത്തിന്‌ ഒരു സിനിമ കാണണം. മോഹന്‍ലാലിന്റെ പടം മേരീല്‌ കളിക്കുന്നുണ്ടെന്ന്‌ ഭാര്‍ഗവീടെ മോന്‍ ആനന്ദന്‍ പറയുന്നത്‌ ചേടത്തി കേട്ടിട്ടുണ്ട്‌. നല്ല പടമാണത്രെ. എന്തായാലും കാണണം. പുള്ളിക്കാരനോടു പറഞ്ഞാ സമ്മതിക്കുകേല. തനിച്ചങ്ങ്‌ പോകണം. എത്ര കാലമായി ഇങ്ങനെ ജീവിക്കുന്നു. ചേടത്തിയുടെ മനസ്സ്‌ ഓണസിനിമയില്‍ ഞാന്നു കിടന്നു.

തിരുവോണനാള്‌ പുലര്‍ന്നു. ഓണസദ്യക്ക്‌ ചേട്ടത്തി അഞ്ചാറുകൂട്ടം കറിയുണ്ടാക്കി. പച്ചക്കറികള്‍ മതിയെന്ന്‌ ചേട്ടത്തി പറഞ്ഞതുകൊണ്ട്‌ ലൂക്കാ ഇറച്ചിയൊന്നും വാങ്ങിയില്ല. കേമമായി തന്നെ അവര്‍ രണ്ടുപേര്‍ ഓണസദ്യയുണ്ടു. ഒരേമ്പക്കം വിട്ട്‌ ലൂക്കാ മയങ്ങാന്‍ തുടങ്ങുന്നേനുമുമ്പ്‌ അന്നാമ്മച്ചേടത്തി പറഞ്ഞു. `ഓണമല്ല്യേ... ക്ലബില്‌ ഓണാഘോഷപാരിപാടിയുണ്ടെന്നു കേട്ടു. നിങ്ങളുപോന്നില്ലേല്‍ ഞാനാ പരിപാട്യൊക്കെ കണ്ടേച്ചുവരാം....' ലൂക്കാ ഒന്നും പറയാതെ കൂര്‍ക്കം വലി തുടങ്ങി. ഭര്‍ത്താവിനോടു കള്ളം പറയേണ്ടിവന്നതിന്റെ കുറ്റബോധം ചേട്ടത്തിയെ വിഷമിപ്പിച്ചുവെങ്കിലും സിനിമയെക്കുറിച്ചോര്‍ത്തപ്പോള്‍ അതൊക്കെ പമ്പകടന്നു. പഴയ കൗമാരക്കാരിയുടെ ചുറുചുറുക്കോടെ അന്നാമ്മച്ചേടത്തി ചുള്ളിക്കര മേരിയിലേക്ക്‌ ചുവടുകള്‍ നീട്ടിവെച്ചു.
ടാക്കീസില്‍ നല്ല തിരക്കുണ്ടായിരുന്നു. അന്നാമ്മച്ചേടത്തി അവിടേക്കെത്തുമ്പോഴേക്കും തിയറ്റര്‍ നിറഞ്ഞുകവിഞ്ഞുപോയി. ടിക്കറ്റ്‌ കിട്ടാതെ ഏതാനും ആളുകള്‍ പിറുപിറുത്തുകൊണ്ടിരുന്നു. അന്നാമ്മച്ചേടത്തി ടിക്കറ്റ്‌ കൗണ്ടറിലിരുന്ന ചെറുപ്പക്കാരനോട്‌ യാചനാസ്വരത്തില്‍ പറഞ്ഞു: `മോനേ.... ഒരു ടിക്കറ്റ്‌ താടാ... അമ്മച്ചി കൊറേ ദൂരേന്ന്‌ വന്നതാടാ....'

അസഹിഷ്‌ണുതയോടെ ചെറുപ്പക്കാരന്‍ പറഞ്ഞു:`ചേടത്തി. അടുത്ത ഷോനോക്കാം. ഇനീം രണ്ടു ഷോയുണ്ട്‌...'
ചേടത്തി കിതച്ചുകൊണ്ട്‌ തറയിലിരുന്നു. അടുത്ത ഷോ കണ്ട്‌ പോകാമെന്നുവെച്ചാല്‍ അത്‌ കഴിയുമ്പോള്‍ രാത്രിയാകുമല്ലോ. അപ്പോള്‍ താനെങ്ങനെ തിരിച്ചുപോകും എന്നോര്‍ത്ത്‌ അന്നാമ്മച്ചേടത്തി ഖിന്നയായി. ഏതായാലും, സിനിമ കാണാതെ തിരിച്ച്‌ വീട്ടിലേക്കില്ലെന്ന്‌ ചേട്ടത്തി കട്ടായം പറഞ്ഞു. അടുത്ത ഷോയെങ്കില്‍ അടുത്ത ഷോ.

അടുത്ത ഷോ ആറരയ്‌ക്കാണ്‌. ഏറ്റവും മുന്നില്‍ നിന്ന്‌ അന്നാമ്മച്ചേടത്തി ടിക്കറ്റ്‌ കൊട്ടകയ്‌ക്കകത്തുകയറി. സിനിമ തുടങ്ങിയപ്പോള്‍ അന്നാമ്മച്ചേടത്തി അപ്പച്ചന്റെ കൂടെ കണ്ട സിനിമകളെക്കുറിച്ച്‌ ഓര്‍ത്തു. അടുത്തിരുന്ന ഒരാളുടെ ദേഹത്ത്‌ ആഞ്ഞടിച്ചു. ആര്‍ത്തുചിരിച്ചു. തിയറ്ററില്‍ ഇരുന്ന മറ്റുള്ളവര്‍ ചേട്ടത്തിയുടെ ബഹളംകണ്ട്‌ അടങ്ങിയിരിക്കാന്‍ പറഞ്ഞു. ചേട്ടത്തി കേട്ടില്ല. മോഹന്‍ലാലിന്റെ കഥാപാത്രം ഓരോ പ്രാവശ്യം വില്ലനെ ഇടിച്ച്‌ നിലംപരിശാക്കിയപ്പോള്‍ `അങ്ങനെ വേണമെടാ മോനേ... ആമ്പിള്ളേരായാല്‍' എന്നു അന്നാമ്മച്ചേടത്തി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തിയറ്ററിലിരുന്ന പെണ്ണുങ്ങള്‍ മൂക്കത്ത്‌ വിരല്‍വെച്ചു.

സിനിമ കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ അന്നാമ്മച്ചേടത്തി കിടുങ്ങിപ്പോയി. രാത്രിയായിരിക്കുന്നു. കൂടെവരാന്‍ ഒരു പരിചയമുഖം ചേട്ടത്തി കണ്ടില്ല. ഓണനിലാവ്‌ തെളിഞ്ഞിരിക്കുന്നു. ടാര്‍ റോഡിലൂടെ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെട്ട വഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ചേട്ടത്തിയെ പാളിനോക്കി ഓടിച്ചുപോയി. ചേട്ടത്തിയുടെ മനസില്‍ മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ്‌. മുന്നിലിരുന്ന കല്ലിനെ ചേട്ടത്തി ആഞ്ഞുതൊഴിച്ചു.`സവാരി ഗിരിഗിരി...' നിര്‍ഭാഗ്യവശാല്‍ ചേട്ടത്തിയുടെ കാല്‍ ഉളുക്കി. `ഈശോയേ...' എന്നും പറഞ്ഞ്‌ അവിടെയിരുന്നുപോയി ചേട്ടത്തി. ഒരടി മുന്നോട്ടുനടക്കാനാവാതെ ഇരുന്ന ചേട്ടത്തിയെ കണ്ട്‌ ഒരാളും അടുത്തുവന്നില്ല. വാഹനങ്ങളെല്ലാം ഒന്നു സ്ലോ ചെയ്‌ത്‌ മുന്നോട്ടുപോയി. പിന്നെയും സമയം ഒരുപാട്‌ കടന്നുപോയി.

പിറ്റേദിവസം ഓട്ടോറിക്ഷയില്‍ വീട്ടില്‍ വന്നിറങ്ങുമ്പോള്‍ ലൂക്കോയുടെ അലര്‍ച്ചയോ ഭാര്‍ഗവിയുടെ ചോദ്യമോ ഒന്നും അന്നാമ്മച്ചേടത്തി കേട്ടില്ല. വന്നപാടെ കട്ടിലില്‍ കയറിയങ്ങ്‌ കിടന്നു. സിനിമയും ജീവിതവും തമ്മില്‍ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ ചേട്ടത്തി തിരിച്ചറിഞ്ഞു. നന്മയുടെ കണികപോലും ഒരാളുടെയും മനസിലില്ല എന്ന സത്യം അവരെ ശരിക്കും ഞെട്ടിച്ചു. കണ്ടുമറക്കാന്‍ മാത്രം സിനിമ കാണുന്ന തലമുറയെ ഓര്‍ത്ത്‌ ചേട്ടത്തി കാര്‍ക്കിച്ചുതുപ്പി. പ്രായം ചെന്ന ഒരു സ്‌ത്രീയെ ശ്രദ്ധിക്കാന്‍ ഒരാള്‍പോലും മിനക്കെട്ടില്ല. ചേട്ടത്തിക്ക്‌ കരയാന്‍ തോന്നി. മനസ്സിലപ്പോള്‍ ഉഗ്രമൂര്‍ത്തിയായ നായകന്റെ ചിത്രം തെളിയാന്‍ തുടങ്ങി. അന്നാമ്മച്ചേടത്തി ആശ്വാസത്തോടെ കണ്ണടച്ച്‌ കിടന്നു.

-ബാബുദാസ്‌ കോടോത്ത്‌
23rd August 2010 03:33:25 PM
Babudas Kodoth
 
Comments for this news
 
Name: subash choori Date: 26th August 2010 12:00:42 PM
Comments: നല്ല രസികം .ഒരു ONAM കോമഡി മിമിക്രി കാരുടെ കഥപോലെ...
Name: moideen angadimugar Date: 25th August 2010 05:42:02 AM
Comments: വളരെ നന്നായി. ഇനിയും, തുടർന്നും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം ഓണാശംസകളും..
 
 
print Print This Page email Email This Page comments Write Comment
 
Make Us Your home Page Make Us Your Home page! RSS