Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
യുവര്‍ ഓണര്‍, ഇത് ഭയാനകമാണ്

ആന്ധ്രയിലെ കാകതീയ യൂനിവേഴ്സിറ്റിക്കു കീഴിലുള്ള വാറംഗല്‍ ആര്‍ട്സ് കോളജില്‍ മാസ്റ്റര്‍ ഓഫ് ലോ പരീക്ഷയെഴുതുകയായിരുന്ന ജഡ്ജിമാരില്‍ അഞ്ചുപേരെ കോപ്പിയടിയുടെ പേരില്‍ പിടികൂടിയ സംഭവം ഇന്ത്യന്‍ ജുഡീഷ്യറിക്കു വരുത്തിവച്ച അപമാനം മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. പാഠഭാഗങ്ങള്‍ കീറിക്കൊണ്ടുവന്നും മുന്‍കൂട്ടി തയ്യാറാക്കിയ കുറിപ്പുകള്‍ പകര്‍ത്തിയെഴുതിയും ചിലര്‍ ഉയര്‍ന്ന നീതിന്യായപീഠത്തില്‍ കയറിയിരിക്കാനുള്ള തങ്ങളുടെ മികവു പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ നിയമപുസ്തകം അപ്പാടെ പരീക്ഷാഹാളിലേക്കു കടത്തിക്കൊണ്ടുവന്നാണു കട്ടെഴുത്ത് നടത്തിയത്. ദൃശ്യമാധ്യമങ്ങള്‍ യഥാസമയം സംഭവം പകര്‍ത്തിയതില്‍ നിന്നു ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചതിനാലാണ് സ്ക്വാഡ് വന്നു ബഹുമാനപ്പെട്ട ജഡ്ജിമാരെ തൊണ്ടിയോടെ പിടികൂടിയത് എന്നു വ്യക്തമാവുന്നു. ആന്ധ്ര ഹൈക്കോടതി അഞ്ചുപേരെയും സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തപ്പോള്‍ ബന്ധപ്പെട്ട യൂനിവേഴ്സിറ്റി തുടര്‍പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇവരെ വിലക്കിയിരിക്കുകയാണ്.

കോഴിമുട്ട കെട്ടതുപോലെയെന്ന് ഇതിനെക്കുറിച്ചു പറയാമെന്നു തോന്നുന്നു. കേടുവന്നില്ലെങ്കില്‍ ഒന്നാംതരം; കേടുവന്നാലാവട്ടെ, ഇത്രയും നാറിയ സാധനം വേറെ അധികമില്ല. തെറ്റു ചെയ്യാത്തവര്‍ എന്നായിരുന്നു ജുഡീഷ്യറിയിലുള്ളവരെക്കുറിച്ചു സാധാരണ ഇന്ത്യക്കാരില്‍ മഹാഭൂരിപക്ഷവും അടുത്തകാലംവരെയും കരുതിപ്പോന്നത്. ഇപ്പോഴും നല്ലൊരു വിഭാഗം അങ്ങനെ തന്നെ കരുതുന്നു. ഇടക്കാലത്തു ജഡ്ജിമാരെക്കുറിച്ചു പൊതുജനം വച്ചുപുലര്‍ത്തുന്ന വിശ്വാസ്യതയ്ക്ക് കാര്യമായ കോട്ടം തട്ടി. ജഡ്ജിമാരില്‍ ഒരുവിഭാഗം അഴിമതിക്കാരാണ് എന്ന് ഉറക്കെപ്പറഞ്ഞത് മുന്‍ ജസ്റിസുമാര്‍ തന്നെയാണ്. ന്യായപീഠങ്ങളിലിരിക്കുന്നവര്‍ വിമര്‍ശനത്തിന് അതീതരാണ് എന്ന ധാരണ ചില ന്യായാധിപന്മാരുടെ കാര്യത്തിലെങ്കിലും എന്തും പറയാനും എന്തും വിധിക്കാനും സ്വാതന്ത്യ്രവും അധികാരവുമുള്ളവരെന്ന അവസ്ഥാവിശേഷം സംജാതമാക്കിയിട്ടുണ്ട്. എന്നാല്‍, പൊതുതാല്‍പ്പര്യത്തിനും സമൂഹത്തിന്റെ പുത്തന്‍ നാഡീമിടിപ്പിനുമെതിരേ തുടര്‍ച്ചയായി വിധികള്‍ വന്നത് പില്‍ക്കാലത്തു ജുഡീഷ്യറിയെക്കുറിച്ചു സംശയങ്ങള്‍ക്കിടവരുത്തി. ശുംഭന്മാരെന്നും ഉണ്ണാമന്മാരെന്നും മറ്റും പറഞ്ഞ് അപഹസിക്കപ്പെടാവുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തിയത് അങ്ങനെയാണ്.

കോപ്പിയടിച്ചു പിടികൂടപ്പെട്ടവര്‍ തല്‍ക്കാലം അഞ്ചുപേരാണ്. ഇതിനു മുമ്പ് പരീക്ഷയെഴുതിയവരുടെയൊക്കെ അവസ്ഥ ഈ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ഭയാനകമാണു സ്ഥിതിഗതി. കോപ്പിയടിച്ചു വിജയം കൈവരിക്കാമെന്ന ആശയം ഇപ്പോള്‍ പിടികൂടപ്പെട്ടവരുടെ തലയില്‍ മാത്രം ഉദിച്ചതാവാന്‍ തരമില്ല. മൂല്യവും സദാചാരബോധവും നഷ്ടപ്പെട്ട ഒരുവിഭാഗം കുഞ്ചികസ്ഥാനങ്ങളില്‍ എത്തിപ്പെട്ടാലുള്ള ലജ്ജാവഹമായ അവസ്ഥയിലേക്കാണു വാറംഗലിലെ കോപ്പിയടി സംഭവം വിരല്‍ചൂണ്ടുന്നത്.

Reported by Thejas
28th August 2010 09:32:37 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS