Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ക്രൈസ്തവസമുദായം നേരിടുന്ന അതിക്രമങ്ങള്‍

ഒറീസയിലെ കണ്ഡമാലില്‍ രണ്ടുകൊല്ലം മുമ്പ് ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന ആക്രമണസംഭവങ്ങളിലെ ഹിന്ദുത്വസംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ഇരകള്‍ക്കു നീതി ലഭ്യമാക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന നാഷനല്‍ പീപ്പിള്‍സ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യാവകാശ, പൌരാവകാശപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണു ട്രൈബ്യൂണല്‍ സംഘടിപ്പിച്ചത്.

2008 ആഗസ്തിലാണ് കണ്ഡമാലില്‍ ക്രിസ്തീയവിശ്വാസികള്‍ക്കെതിരേ സംഘപരിവാരസംഘടനകള്‍ വ്യാപകമായ ആക്രമണമഴിച്ചുവിട്ടത്. ക്രിസ്ത്യന്‍ പുരോഹിതന്‍മാരും കന്യാസ്ത്രീകളും ആദിവാസികളുടെ ദാരിദ്യ്രത്തെ ചൂഷണം ചെയ്തു മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നുവെന്നു പ്രചരിപ്പിച്ചാണ് ഹിന്ദുത്വസംഘടനകള്‍ അക്രമം വ്യാപിപ്പിച്ചത്. സംഘപരിവാരത്തിന്റെ കാര്‍മികത്വത്തില്‍ നടമാടുന്ന ന്യൂനപക്ഷവിരുദ്ധ കലാപങ്ങളില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഇവിടെയും ഭരണകൂടം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. അക്രമികള്‍ 5600 വീടുകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. 54,000 പേരാണു ഭവനരഹിതരായത്. നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തകര്‍ത്തും കലാപം പടര്‍ന്നു.

ഏതെങ്കിലും വൈകാരികപ്രശ്നത്തെ മുന്‍നിര്‍ത്തി യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ടതല്ല ഒറീസയിലെ ക്രിസ്ത്യന്‍വിരുദ്ധ കലാപം. 1998-99 വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമപരമ്പരകള്‍ തന്നെ അരങ്ങേറിയിരുന്നു. 1998 സപ്തംബര്‍ 23ന് മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാലു കന്യാസ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു.  1998 ഫെബ്രുവരിയില്‍ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലും ഏപ്രിലില്‍ ആന്ധ്രപ്രദേശിലെ കുര്‍ണൂര്‍ ജില്ലയിലും ജൂലൈയില്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളിലും സംഘപരിവാരം അക്രമമഴിച്ചുവിട്ടു. 1999 ജനുവരി 23നാണ് ആസ്ത്രേലിയന്‍ മിഷനറിയായ ഗ്രേയം സ്റ്റ്യുവാര്‍ഡ് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും കാറിനുള്ളിലിട്ട് ചുട്ടുകൊന്നത്.

കേരളവും ഇത്തരം ആക്രമണങ്ങള്‍ക്ക് അപവാദമായില്ല. കോഴിക്കോട് ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത് ഉദാഹരണം. സുവിശേഷകര്‍ക്കും സെമിനാരി വിദ്യാര്‍ഥികള്‍ക്കുമെതിരായി കേരളത്തിലും സംഘപരിവാരസംഘങ്ങള്‍ ആക്രമണമഴിച്ചുവിട്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ഉന്മൂലനപദ്ധതികള്‍ നേരിടുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണു പതിവ്. ഇരകള്‍ക്കിടയില്‍ ഒരു പ്രശ്നാധിഷ്ഠിത ഐക്യമില്ലെന്നതും അക്രമങ്ങള്‍ക്കു പ്രേരണയാവുന്നുണ്ട്. ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികള്‍ക്കു നേരെ ഹിന്ദുത്വസംഘങ്ങളുടെ ആക്രമണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും കേരളത്തിലെ ക്രൈസ്തവസഭകളും മതമേലധ്യക്ഷന്‍മാരും കൈക്കൊള്ളുന്ന നിശ്ശബ്ദത അമ്പരപ്പിക്കുന്നതാണ്. കേരളത്തിന്റെ സുരക്ഷിത ചുറ്റുപാടിലിരുന്ന് പാഠപുസ്തകങ്ങളിലെ മതവിരുദ്ധതയെക്കുറിച്ചു പരിതപിക്കുന്നതിലാണ് അവര്‍ക്കു താല്‍പ്പര്യം.  നാഷനല്‍ പീപ്പിള്‍സ് ട്രൈബ്യൂണല്‍പോലുള്ള മനുഷ്യാവകാശസംരംഭങ്ങള്‍ മാത്രമാണ് ഈ സാഹചര്യത്തില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നത്.

Reported by Thejas
26th August 2010 09:39:35 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS