Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വിളിച്ചുണര്‍ത്തി വിരുന്നില്ലെന്ന്

ആരോഗ്യരംഗത്തെ കേന്ദ്രപദ്ധതിയും കേന്ദ്രസഹായവും നഷ്ടപ്പെടുന്ന കോഴിക്കോടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് ഇനിയെങ്കിലും തടയിട്ടേതീരൂ. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കേന്ദ്രപ്രഖ്യാപനത്തിന്റെ അവസാനഘട്ടം കാത്തിരിക്കുമ്പോള്‍ കോഴിക്കോടിനെ കൈവിട്ടു റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് (റിപ്സ്) അയല്‍സംസ്ഥാനത്തേക്കു ചേക്കേറിയത് ഒടുവിലത്തെ നഷ്ടക്കഥ.

കോഴിക്കോട് മെഡിക്കല്‍ കോളജിനു കൈനീട്ടി തന്ന റിപ്സ് കോയമ്പത്തൂരിലേക്കു വഴിമാറിയതു കഴിഞ്ഞ മാസമാണ്. ഒന്നര വര്‍ഷം മുന്‍പു കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസിനെ (ഇംഹാന്‍സ്) മികവിന്റെ കേന്ദ്രമാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 
പ്രഖ്യാപനമാകട്ടെ, ഇനിയും നടപ്പായിട്ടുമില്ല. ഇംഹാന്‍സിനെ മികവിന്റെ കേന്ദ്രമാക്കി 2009 ഫെബ്രുവരിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചുവെങ്കിലും അവ്യക്തത ബാക്കിനിന്നു. അനിശ്ചിതത്വത്തിന്റെ ചെറിയ ഇടവേളയ്ക്കുശേഷം പദവി കോഴിക്കോട് ഇംഹാന്‍സിനുതന്നെ ലഭ്യമായെങ്കിലും ഒന്നരവര്‍ഷത്തിനുശേഷവും ഇതുസംബന്ധിച്ച അറിയിപ്പോ ഫണ്ടോ എത്തിയിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ് (സിഡിഎസ്) കേന്ദ്രം പറയുന്നത് അവഗണനയുടെ മറ്റൊരു കഥ. സിഡിഎസിനുള്ള കേന്ദ്ര ഫണ്ട് മുടങ്ങിയതിനെത്തുടര്‍ന്നു പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആശങ്ക ഉയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുകയായിരുന്നു. മാനസികമായും    പഠനരംഗത്തും വൈകല്യങ്ങളുള്ള കുട്ടികളുടെ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സെന്ററിന് മാര്‍ച്ചിലാണു കേന്ദ്ര ഫണ്ട് നിലച്ചത്. ഇംഹാന്‍സിനു കീഴില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവന്ന ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ് സെന്ററില്‍ മലബാറിലെ വിവിധ പ്രദേശങ്ങളില്‍നിന്നു ചികില്‍സതേടി നൂറുകണക്കിനു കുട്ടികളാണെത്തുന്നത്.

റീജനല്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയാക്കി ആസൂത്രണ കമ്മിഷന്റെ അംഗീകാരം നേടിയിരുന്നു. പാര്‍ലമെന്റില്‍ പ്രഖ്യാപനവും വന്നപ്പോഴാണു സ്ഥാപനം കോയമ്പത്തൂരിലേക്കായത്. ഈ സ്ഥാപനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം ഏറെ തൃപ്തി രേഖപ്പെടുത്തിയെന്നു മാത്രമല്ല, കോഴിക്കോടിന്റെ പദ്ധതിരൂപരേഖയാണു രാജ്യമൊട്ടുക്കും മാതൃകയാക്കിയതും.

മെഡിക്കല്‍ കോളജിനടുത്തു 30 ഏക്കര്‍ ’റിപ്സിനായി കണ്ടെത്തിയിരുന്നു. കോഴ്സുകള്‍ക്ക് അംഗീകാരവും ലഭിച്ച് പാഠ്യപദ്ധതിയും തയാറാക്കി. അപ്പോഴാണു സ്ഥാപനം കോയമ്പത്തൂരിലേക്കു പോയത്. സ്ഥലം ഇന്‍സ്റ്റിറ്റ്യൂട്ടിനായി വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ഔദ്യോഗികമായി രേഖ വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ അയച്ചുകൊടുത്തിരുന്നു.

രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ ടെക്നീഷ്യന്മാരെയും ടെക്നോളജിസ്റ്റുകളെയും രൂപപ്പെടുത്തുകയാണു സ്ഥാപനത്തിന്റെ ലക്ഷ്യം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് മുതല്‍ മാസ്റ്റേഴ്സ് ഡിഗ്രി വരെ 55 കോഴ്സുകളിലൂടെ 1236 പേര്‍kക്കു പഠനസൌകര്യമൊരുക്കാനുള്ള സ്ഥാപനമാണിത്. പത്തേക്കര്‍ ക്യാംപസോടെ അഞ്ചുനിലക്കെട്ടിടമാണു രൂപകല്‍പ്പനയിലുണ്ടായിരുന്നത്.

അഞ്ചു വര്‍ഷംകൊണ്ടു മൊത്തം 90 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 46 കോടി അടിസ്ഥാനസൌകര്യങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമാണ്. 9.5 കോടി രൂപ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ മറ്റു ചെലവുകള്‍ക്കും. തുടര്‍ന്ന് ഓരോ വര്‍ഷവും ഒന്‍പതു കോടി രൂപയാണ് ഈ ആവശ്യങ്ങള്‍ക്കു കണക്കാക്കുന്ന ചെലവ്. 26 കോടിയുടെ ഉപകരണങ്ങള്‍, ഒരു കോടിയുടെ ഫര്‍ണിച്ചര്‍, 50 ലക്ഷം രൂപയുടെ വാഹനങ്ങള്‍ എന്നിവയും ഇന്‍സ്റ്റിറ്റ്യൂട്ടിനു ലഭ്യമാകുമായിരുന്നു.

രാജ്യമൊട്ടാകെ ആറു റീജനല്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാണു 2007ല്‍ തീരുമാനിച്ചത്. ദക്ഷിണേന്ത്യയിലെ മൂന്നെണ്ണം കോഴിക്കോട്, ബാംഗൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണെന്ന് അന്നേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2007ല്‍ത്തന്നെ കേന്ദ്ര ഡപ്യൂട്ടി ഡയറക്ടറുടെ (ഹെല്‍ത്ത് സര്‍വീസസ്) നേതൃത്വത്തില്‍ ഉന്നതസംഘം സ്ഥലം പരിശോധിച്ചത്. 2008-09 വര്‍ഷത്തില്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനൊപ്പം ജീവനക്കാരെ നിയമിക്കാനും കെട്ടിടനിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ലക്ഷ്യമിട്ട രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയില്ല. റിപ്സ് കോയമ്പത്തൂരിന് അനുവദിക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും, എന്നാല്‍ കോഴിക്കോടിനു നല്‍കിയ വാഗ്ദാനം പാലിക്കണമെന്നതാണു കേരളത്തിന്റെ ആവശ്യമെന്നും മന്ത്രി പി. കെ. ശ്രീമതി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ സമ്മര്‍ദമാണു കേന്ദ്രപദ്ധതികള്‍ കോഴിക്കോട്ടെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഇതിനായി കേരളം കക്ഷിഭേദം മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയമായിരിക്കുന്നു.

Reported by Manorama
20th August 2010 09:33:06 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS