Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആണവ ബാധ്യതാ ബില്ലും വ്യാജ ഏറ്റുമുട്ടല്‍ക്കേസും

സുഹ്റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു പങ്കില്ലെന്ന സി.ബി.ഐയുടെ വെളിപ്പെടുത്തലും ആണവ ബാധ്യതാ ബില്ലില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ധാരണ രൂപപ്പെട്ടതും പരസ്പരബന്ധമുള്ള കാര്യമാണോ? ആണെന്നാണു പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ വിഷയത്തിന്റെ പേരില്‍ സ്തംഭിപ്പിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട്. ഇടതുപാര്‍ട്ടികളും ആര്‍.ജെ.ഡിയും സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരായ സി.ബി.ഐ നീക്കം നിര്‍ത്തിവച്ചാല്‍ ആണവ ബാധ്യതാ ബില്ലിനെ പിന്തുണയ്ക്കാമെന്ന ബി.ജെ.പി നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഈ വാദം പ്രബലമാവുന്നത്. ബി.ജെ.പിയുടേത് വിലപേശല്‍തന്ത്രമാണെന്ന്, സി.ബി.ഐയെ ഇനിയും കയറൂരിവിട്ടാല്‍ ആണവ ബാധ്യതാ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയില്ലെന്ന പാര്‍ട്ടിനേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമാണ്. കോണ്‍ഗ്രസ്സും വിലപേശുകയായിരുന്നുവെന്ന് സി.ബി.ഐയുടെ മലക്കംമറിച്ചിലും ദ്യോതിപ്പിക്കുന്നു.

രണ്ടു മലക്കംമറിച്ചിലുകളാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റ് സമ്മേളനകാലത്ത് ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് യു.പി.എ സര്‍ക്കാര്‍ ആണവ ബാധ്യതാ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ല് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമാഹരിച്ചു റിപോര്‍ട്ടിങിനു വേണ്ടി സ്ഥിരംസമിതിക്കു വിട്ടുവെങ്കിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇടതുപക്ഷം ബില്ലിനോടുള്ള എതിര്‍പ്പ് തുടരുകയാണ്. അതേസമയം, വരുത്തിയ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെന്നു പറഞ്ഞാണ് ബി.ജെ.പി ചുവടുമാറ്റിയതും ബില്ലിനെ പിന്തുണച്ചതും. അതാവട്ടെ, അവസാന നിമിഷം വരെ, വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മോഡിയുടെ പേരില്‍ നടപടിയെടുത്താല്‍ ബില്ലിനെ എതിര്‍ക്കുമെന്നു പറഞ്ഞു വിലപേശിയശേഷം മാത്രം. സി.ബി.ഐയും  മലക്കംമറിച്ചില്‍ നടത്തിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയ പോലിസുകാരെ രക്ഷിക്കാന്‍ നരേന്ദ്രമോഡി ഇടപെട്ടതിന് തെളിവുകളുണ്െടന്നായിരുന്നു സി.ബി.ഐ നിലപാട്. ഇപ്പോള്‍ അവര്‍ നിലപാടു മാറ്റി മോഡിക്ക് ക്ളീന്‍ചീറ്റ് നല്‍കിയിരിക്കുന്നു.
പാര്‍ലമെന്റില്‍ പ്രതിഷേധകോലാഹലങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയകക്ഷികളുടെ നിലപാടിനെ ശരിവയ്ക്കുന്ന സാഹചര്യത്തെളിവുകളാണ് പൊതുജനങ്ങളുടെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് എന്നു പറയാവുന്നതാണ്. സുപ്രധാനമായ ഒരു വസ്തുതയിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു. സി.ബി.ഐ പോലെയുള്ള കുറ്റാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സമ്മര്‍ദ്ദശക്തിയാക്കി മാറ്റാമോ എന്നതാണു പ്രശ്നം. നമ്മുടെ ഭരണസംവിധാനങ്ങള്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാവുന്നതിന്റെ ഉദാഹരണങ്ങള്‍ മുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്. അതനുസരിച്ചു കുറ്റവാളികള്‍ രക്ഷപ്പെടുകയും അര്‍ഹരായ ആളുകള്‍ക്കു നീതി നിഷേധിക്കപ്പെടുകയും ചെയ്യാറുമുണ്ട്. ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു ഒത്തുകളി ഉണ്ടായിട്ടുണ്െടങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്ത്വത്തെപ്പറ്റി ഏറെ പറയേണ്ടതില്ല.

Reported by Thejas
20th August 2010 09:24:20 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS