Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വിമാനദുരന്തം: തെളിവെടുപ്പില്‍ പുറത്തു വരുന്നത് വിമാനത്താവളത്തിലെ സുരക്ഷാ പാളിച്ച
മംഗലാപുരം: 158 പേര്‍ മരിച്ച മംഗലാപുരം വിമാന ദുരന്തത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പില്‍ പുറത്തു വരുന്നത് ബജ്‌പെ വിമാനത്താവളത്തിലെ സുരക്ഷാപാളിച്ച. പൊതുജനങ്ങളില്‍ നിന്നും വിവിധ വിഭാഗം ജീവനക്കാരില്‍ നിന്നുമാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി രണ്ടു ദിവസമായി തെളിവെടുക്കുന്നത്.

വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ തുടങ്ങും മുമ്പ് മാത്രമാണ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് തെളിവെടുപ്പില്‍ വ്യക്തമായി. അരമണിക്കൂര്‍ നേരത്തേയാണ് വിമാനം എത്തിയത്. ഈ സമയത്ത് വിമാനം പ്രതീക്ഷിരുന്നില്ല. വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ഒരുങ്ങവെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 6.02 ഓടെ റെണ്‍വേയില്‍ ഇറങ്ങിയ വിമാനം 6.03 ആകുമ്പോഴേക്കും കെഞ്ചാര്‍ താഴ്‌വരയില്‍ തകര്‍ന്നു വീണിരുന്നതായി കോര്‍ട്ട് ഓഫ് എന്‍ക്വയറി മുമ്പാകെ വെളിവാക്കപ്പെട്ടു. റിട്ട. എയര്‍മാര്‍ഷല്‍ ബി.എന്‍. ഗോഖലെയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. വിമാന പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെയുള്ള വിമാന ജീവനക്കാര്‍ സാധാരണ നിലയിലായിരുന്നുവോ, എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സാങ്കേതിക വശം, ഇതിന്റെ പ്രവര്‍ത്തനം, അപകടം നടക്കുമ്പോഴത്തെ കാലാവസ്ഥ തുടങ്ങിയവയാണ് പൊതുതെളിവെടുപ്പില്‍ പ്രധാനമായും അന്വേഷിക്കുന്നത്.

വിമാനത്താവളത്തിലെ റഡാര്‍ മെയ് 20 മുതല്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് വാച്ച് സൂപ്പര്‍വൈസിങ് ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ഫലമായി അടിസ്ഥാന സേവനം മാത്രമാണ് നല്‍കിവന്നത്. റഡാറില്ലാതെയാണ് നാലു ദിവസം വിമാന സര്‍വീസ് നടത്തിയത്-അദ്ദേഹം പറഞ്ഞു. മെയ് 21ന് മംഗലാപുരത്ത് നിന്ന് ദുബൈയിലേക്ക് വിമാനം പുറപ്പെടുമ്പോള്‍ ജീവനക്കാര്‍ സാധാരണ നിലയില്‍ തന്നെയായിരുന്നുവെന്നും അസാധാരണ പെരുമാറ്റമൊന്നും അവരില്‍ കണ്ടിട്ടില്ലെന്നും എയര്‍ ഇന്ത്യയുടെ അടിയന്തര സന്ദേശം അയക്കുന്നതിന്റെ ചുമതല വഹിക്കുന്ന വി. മഞ്ചുനാഥ് പറഞ്ഞു. വിമാന ദുരന്തം നടക്കുമ്പോള്‍ നല്ല കാലാവസ്ഥയായിരുന്നുവെന്നും വിമാനത്താവളം കാണാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും കാലാവസ്ഥാ വിഭാഗം ഓഫീസര്‍ ആര്‍.ജെ വാസ് പറഞ്ഞു. രണ്ടുദിവസമായി 50 പേരാണ് തെളിവുകള്‍ നല്‍കിയത്. ഇതില്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴുപേരും ഉള്‍പ്പെടും. തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും.

Reported by Madhyamam
19th August 2010 03:30:01 PM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS