Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വിദ്യാഭ്യാസവായ്പ വിനയാകരുത്

സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിമൂലം പഠനം തടസപ്പെടുന്നതൊഴിവാക്കാനും ഉന്നത വിദ്യാഭ്യാസരംഗം സമൂഹത്തിലെ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാനുംവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 2001ല്‍ വിദ്യാഭ്യാസവായ്പാ പദ്ധതി ആരംഭിച്ചത്. ലളിതവും വേഗതയേറിയതുമായ നടപടിക്രമങ്ങളിലൂടെ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് കാലവിളംബംകൂടാതെ വായ്പ ലഭ്യമാക്കാനും ലക്ഷ്യമിട്ടിരുന്നു. പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവരായിരുന്നു വിദ്യാഭ്യാസവായ്പ കൂടുതലും എടുത്തത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷമോ അല്ലെങ്കില്‍ ജോലി ലഭിച്ച് ആറുമാസത്തിനുള്ളിലോ തിരിച്ചടവു തുടങ്ങണമെന്നതായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് പലര്‍ക്കും വായ്പ തിരിച്ചടയ്ക്കേണ്ട കാലാവധിയായെങ്കിലും തിരിച്ചടവില്‍ വ്യാപകമായ വീഴ്ച ഉണ്ടാകുന്നുണ്െടന്നാണ് ബാങ്കുകാരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പുതുതായി വായ്പ എടുക്കാന്‍ ചെല്ലുന്നവരോട് കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നതായി പരാതി ഉയരുന്നു.

വിദ്യാഭ്യാസവായ്പയ്ക്ക് പലിശ സബ്സിഡി നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതോടെ വായ്പയെടുക്കുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. സബ്സിഡി ആനുകൂല്യം മുന്‍കാല പ്രാബല്യത്തോടെ വേണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഇനിയുള്ള വായ്പകള്‍ക്കേ സബ്സിഡി ബാധകമാവൂ എന്നാണ് ബാങ്കുകളുടെ നിലപാട്. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണം. നാലുലക്ഷം രൂപയില്‍ താഴെ വായ്പ എടുക്കുന്നവര്‍ക്ക് സെക്യൂരിറ്റിയോ ഗ്യാരണ്ടിയോ വേണ്െടന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, പല ബാങ്കുകളും ഇവയില്ലാതെ വായ്പ നല്‍കാന്‍ വിസമ്മതിക്കുന്നു. വായ്പ നല്കുന്നതിന്റെ ഉത്തരവാദിത്വം ബാങ്ക് മാനേജര്‍ക്കായതുകൊണ്ട് കര്‍ശനമായ നിലപാടുകളെടുക്കുക സ്വാഭാവികം. വായ്പയെക്കുറിച്ച് പരാതി ഉണ്െടങ്കില്‍ അക്കാര്യം ജനപ്രതിനിധികളുടെയോ ജില്ലാ അധികൃതരുടെയോ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കര്‍ശനമായ നടപടികളുണ്ടാവും. ചില ജില്ലാ അധികൃര്‍ ബാങ്കുകാരുടെയും വായ്പ ആവശ്യമുള്ളവരുടെയും സംയുക്ത യോഗങ്ങള്‍ വിളിച്ചുകൂട്ടി സംശയങ്ങള്‍ ദുരീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ വലിയൊരു ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം അര്‍ഹതയുള്ളവരിലെത്തിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ക്കും ചുമതലയുണ്ട്.

ഒരു വിദ്യാര്‍ഥിക്കും സാമ്പത്തിക പരാധീനതകൊണ്ട് തുടര്‍വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നതായിരുന്നു വിജ്ഞാന്‍ യോജനയുടെ ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ 2001 ഏപ്രില്‍ 28നു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുപ്രകാരം, അംഗീകൃത സ്ഥാപനങ്ങള്‍ നടത്തുന്ന അംഗീകാരമുളള എല്ലാ കോഴ്സുകള്‍ക്കും പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികളും വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹരാണ്. ട്യൂഷന്‍ ഫീസ് മാത്രമല്ല പഠനവുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍ക്കും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുമൊക്കെ വായ്പ ലഭ്യമാക്കേണ്ടതാണ്. പക്ഷേ, പല ബാങ്കുകളും ട്യൂഷന്‍ഫീസ് മാത്രമേ വായ്പയില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ എന്നും പരാതിയുണ്ട്.

ഫലപ്രദമായ രീതിയില്‍ വായ്പ ഉപയോഗിക്കുന്നതില്‍ ഗുണഭോക്താക്കളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പലിശ സബ്സിഡി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ നിരവധിപേര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയിരുന്നു. വായ്പ എഴുതിത്തള്ളും എന്ന ഒരു ചിന്ത മലയാളിയുടെ മനസില്‍ എങ്ങനെയോ കുടിയേറിയിട്ടുണ്ട്. അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് ഇത്തരം പദ്ധതികളുടെ പിന്നീടുള്ള ഗുണഭോക്താക്കളായിരിക്കും. സാമ്പത്തികശേഷിയുള്ളവരും പ്രമുഖരുടെ മക്കളുംവരെ വിദ്യാഭ്യാസവായ്പയെടുത്തശേഷം മുതലുപോയിട്ട് പലിശപോലും അടയ്ക്കാതിരിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം അവസാനം വരെയുള്ള കണക്കനുസരിച്ച് ദേശസാല്‍കൃത ബാങ്കുകളെല്ലാംകൂടി 1855 കോടി രൂപയാണ് വിദ്യാഭ്യാസവായ്പ നല്‍കിയിരിക്കുന്നത്. സ്വകര്യബാങ്കുകള്‍ 301 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതുതലമുറ ബാങ്കുകള്‍ വളരെ കുറച്ചു തുകയേ വിദ്യാഭ്യാസവായ്പയായി നല്‍കിയിട്ടുള്ളൂ. കുറഞ്ഞ പലിശനിരക്കും പദ്ധതിയെ സംബന്ധിച്ച അവ്യക്തതകളും പുതുതലമുറബാങ്കുകളെ പിന്നോക്കം വലിക്കുന്നു. എന്നാല്‍, ദേശസാല്‍കൃത ബാങ്കുകള്‍ അവയുടെ ധര്‍മം കൂടുതല്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണം. സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അര്‍ഹതയുള്ളവര്‍ക്കെല്ലാം വായ്പ ലഭ്യമാക്കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകണം. വായ്പകളെല്ലാം എഴുതിത്തള്ളുമെന്ന മിഥ്യാചിന്തയില്‍നിന്ന് ജനങ്ങളും പിന്തിരിയേണ്ടതുണ്ട്.

പുരോഗതിയിലേക്കു കുതിക്കുന്ന ഒരു രാജ്യത്തിന് സമര്‍ഥരായ സാങ്കേതികവിദഗ്ധരെയും വ്യത്യസ്ത മേഖലകളിലുള്ള പ്രഫഷണലുകളെയും ആവശ്യമുണ്ട്. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവരിലും സമര്‍ഥരായ പലരുമുണ്ട്. അവര്‍ക്ക് പഠനത്തിനു പണമില്ലായ്മ തടസമാകരുത്. ബാങ്കുകളുടെ പൊതുസമ്പര്‍ക്ക പരിപാടിയുടെ ഭാഗംകൂടിയായി വിദ്യാഭ്യാസ വായ്പാ പദ്ധതി മാറണം. വായ്പയെടുക്കുന്നവരില്‍ തിരിച്ചടവിന് സാധിക്കുന്നവര്‍ അതിനു മുടക്കം വരുത്തരുത്. തൊഴില്‍ സാധ്യതയും താങ്ങാവുന്ന സാമ്പത്തികഭാരവും കണക്കിലെടുത്തുവേണം കോഴ്സുകള്‍ തെരഞ്ഞെടുക്കേണ്ടത്.

വിദ്യാഭ്യാസവായ്പയെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ജോലി കിട്ടാത്തതുകൊണ്ട് വായ്പ തിരിച്ചടവ് തടസപ്പെടുകയും പലരും ഗുരുതരമായ പ്രതിസന്ധിയിലാവുകയും ചെയ്തതിനെക്കുറിച്ച് ദീപിക നടത്തിയ പഠനം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി പ്രതികരണങ്ങളാണ് ഇതേക്കുറിച്ചു ലഭിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തിനു വലിയ മുതല്‍ക്കൂട്ടാകേണ്ട പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് സര്‍ക്കാരും ബാങ്കുകളും ഗുണഭോക്താക്കളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണം.

Reported by Deepika
18th August 2010 10:32:25 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS