Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
റെയില്‍വേ ഒഴിവുകള്‍ നികത്തണം

റെയില്‍വേയില്‍ രണ്ടരലക്ഷത്തില്‍പരം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്ന വിവരം വളരെയേറെ ഗൌരവമുള്ളതാണ്. 1974ല്‍ 20 ലക്ഷം തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 13,12,105 പേര്‍മാത്രമേ ഉള്ളു. അതായത് ഏഴുലക്ഷത്തോളം ജീവനക്കാര്‍ കുറഞ്ഞിരിക്കുന്നു. തീവണ്ടികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. റെയില്‍വേ മേഖലയില്‍ വലിയതോതില്‍ വികസനമുണ്ടായി. എന്നിട്ടും ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് പകരം വന്‍തോതില്‍ കുറവുവന്നു എന്നുപറയുന്നത് റെയില്‍വേയുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയംവേണ്ട. 2008 മാര്‍ച്ച് 31ന് അംഗീകൃത തസ്തികകളില്‍തന്നെ 1,72,444 എണ്ണം നികത്താതെ കിടക്കുന്നു. 2010 മാര്‍ച്ച് 31ന് ഒഴിവുള്ള അംഗീകൃത തസ്തികകളുടെ എണ്ണം 2,54,859 ആയി വര്‍ധിച്ചു. ഇതില്‍തന്നെ 86,108 ഒഴിവ് സുരക്ഷാവിഭാഗത്തിലാണെന്നറിയുമ്പോള്‍ തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ ഉല്‍ക്കണ്ഠ ഊഹിക്കാവുന്നതേയുള്ളൂ. അടുത്തകാലത്ത് തീവണ്ടിയപകടവും യാത്രക്കാരുടെ ജീവഹാനിയും വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഇതൊന്നും ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കും ഇല്ലെന്നതാണ് സവിശേഷ വസ്തുത. ഒഴിവുകള്‍ പെട്ടെന്നുണ്ടായതാണെന്ന് പറയുന്നില്ല. റെയില്‍വേ ഗേറ്റുകളില്‍ കാവല്‍ നില്‍ക്കാന്‍ ആളില്ലാത്തതുകൊണ്ടുള്ള അപകടങ്ങളും മരണവും തുടര്‍ച്ചയായി സംഭവിക്കുന്നു.

സുരക്ഷാവിഭാഗത്തില്‍ ശ്രദ്ധിക്കാനാളില്ലാതെ വന്നാല്‍ സുരക്ഷിതത്വത്തിന്റെ കാര്യം അവതാളത്തിലാകും. നിര്‍ത്തിയിട്ട തീവണ്ടിയില്‍ മറ്റൊരു വണ്ടി പാഞ്ഞുവന്നിടിച്ച് നിരവധി യാത്രക്കാര്‍ മരിക്കാനിടവന്നിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ല. തൊഴില്‍തേടി അലയുന്ന യുവാക്കള്‍ക്ക് ഒഴിവുകള്‍ നികത്താത്തതുമൂലം അവസരം നിഷേധിക്കപ്പെടുന്നത് ഗുരുതരമായ സാമൂഹ്യപ്രശ്നം സൃഷ്ടിക്കാനിടയാക്കും. കാളയുടെ കഴുത്തില്‍ നുകം വയ്ക്കാന്‍ കാളയുടെ അനുവാദം വേണ്ടെന്ന് പൊലീസ് സേനയെപ്പറ്റി ഒരു കോഗ്രസ് മന്ത്രി പറഞ്ഞത് ഓര്‍ക്കേണ്ടതാണ്. തൊഴിലാളികളുടെ ചുമലില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ല എന്നാണ് ഇക്കൂട്ടരുടെ ധാരണ. കാര്യക്ഷമത കുറയുമ്പോള്‍ തൊഴിലാളികളെ കുറ്റപ്പെടുത്തി ഭരണാധികാരികള്‍ രക്ഷപ്പെടും. സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുകയെന്നതാണ് ഇതിന്റെ പിറകിലെ ഗൂഢലക്ഷ്യം. ഈ നില തുടരാനനുവദിച്ചുകൂടാ. തൊഴിലാളികള്‍ ഉന്നയിച്ച ന്യായമായ ആവശ്യം, ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ഉടന്‍ അംഗീകരിച്ച് നടപ്പാക്കുകതന്നെ വേണം.

 

Reported by Deshabhimani
18th August 2010 10:30:03 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS