Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നടപ്പായത് ബി.ജെ.പിയുടെ ദേശീയ അജണ്ട
ന്യൂദല്‍ഹി: കേരളത്തിലെ കോടതിയില്‍ കീഴടങ്ങാനും, സുപ്രീം കോടതിയിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കാനുമുള്ള അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശ്രമങ്ങള്‍ തടഞ്ഞതിലൂടെ നടപ്പായത് ബി.ജെ.പിയുടെ ദേശീയ അജണ്ട. ജാമ്യം ലഭിക്കും മുമ്പ് മഅ്ദനിയെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ കേസുകളില്‍ കൂടി പ്രതി ചേര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് കര്‍ണാടക പൊലീസിന് ഇതിലൂടെ സാവകാശം ലഭിച്ചു.

ജാമ്യം നേടും മുമ്പ് മഅ്ദനിയെ പരമാവധി കേസുകളില്‍ പ്രതിയാക്കി, ഇതിനകം ഈ തീവ്രവാദ കേസുകളില്‍പ്പെട്ട മലയാളികള്‍ കുടുങ്ങിയ സമാന സാഹചര്യത്തില്‍ അകപ്പെടുത്താനാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് സഹായിച്ചതിനാണ് അവസാന നിമിഷമെങ്കിലും മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയതിന് കര്‍ണാടക പൊലീസ് കേരള പൊലീസിനോട് പരസ്യമായി നന്ദി പറഞ്ഞത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നേരിട്ട് കൈകാര്യം ചെയ്യുന്ന അഹ്മദാബാദ് സ്‌ഫോടനക്കേസാണ് മഅ്ദനിക്കെതിരെ ബി.ജെ.പി ലക്ഷ്യമിടുന്ന കേസുകളില്‍ ഏറ്റവും പ്രധാനം. 56 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 കേസുകള്‍ മോഡിയുടെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഹ്മദാബാദ് സ്‌ഫോടനക്കേസില്‍പ്പെടുത്തിയാല്‍ ഒരേ സമയം 16 കേസുകളില്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെടും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക സര്‍ക്കാറുകളുമായി സഹകരിച്ചാണ് ഗുജറാത്ത് പൊലീസ് നിരവധി പേരെ ഈ കേസില്‍പ്പെടുത്തിയത്. ഇതില്‍ പലരെയും തെളിവില്ലാത്തതിനെ തുടര്‍ന്ന് കോടതി വിട്ടയച്ച സംഭവവുമുണ്ടായി.

അഹ്മദാബാദ് സ്‌ഫോടനത്തിന്റെ പിറ്റേന്ന് 2008 ജൂലൈ 27ന് മോഡിയുടെ പൊലീസ് പിടികൂടിയ മൗലവി അബ്ദുല്‍ ഹലീം ശംസുദ്ദീന്‍ ഖാനെ തെളിവില്ലെന്ന് കണ്ട് 2009 നവംബര്‍ 24ന് കോടതി വിട്ടയച്ചു. ഇതിനകം മൂന്ന് തവണ ഈ സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകരെ മോഡിയുടെ പൊലീസ് മാറ്റിപ്പറഞ്ഞിട്ടുണ്ട്. ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായുടെ അറസ്റ്റിന് ശേഷം തീവ്രവാദ വേട്ടയുടെ മറവില്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളുടെ പേരില്‍ നരേന്ദ്ര മോഡിയെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് സി.ബി.ഐ. ഇതിനിടയിലാണ് ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകള്‍ ചേര്‍ന്ന് മഅ്ദനിയെ ദേശീയ തലത്തില്‍ ആയുധമാക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും സഹായിച്ച അറിയപ്പെടുന്ന മുസ്‌ലിം നേതാവിനെ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി മുസ്‌ലിം ഭീകരതയുടെ പേരില്‍ ജയിലില്‍ അടച്ചാല്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒരേസമയം നിശ്ശബ്ദരാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി ദേശീയ നേതൃത്വം.

കേരള പൊലീസിന് മേല്‍ ഇതിനായി ശക്തമായ സമ്മര്‍ദമാണ് ബി.ജെ.പി നടത്തിയത്. ജാമ്യം കിട്ടും മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിക്കാന്‍ കേരള പൊലീസില്‍ സമ്മര്‍ദം ചെലുത്തുന്നതിന് കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി രാജ്യസഭയിലെത്തിച്ച പ്രമുഖ എം.പിയുടെ ഉടമസ്ഥതയിലുള്ള കന്നഡയിലെയും മലയാളത്തിലെയും രണ്ടു ചാനലുകളെയും ഉപയോഗിച്ചു. അടുത്ത 15 വര്‍ഷത്തേക്കുള്ള ബി.ജെ.പിയുടെ ദേശീയ തലത്തിലുള്ള നയരൂപവത്കരണ ചുമതല ബി.ജെ.പി ഏല്‍പിച്ചിരിക്കുന്നത് ഈ എം.പിയെയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് അഞ്ചിലേറെ തവണയാണ് ഇതിലൊരു ചാനലിന്റെ ലേഖകന്‍ കൊച്ചിക്കും ബംഗളൂരുവിനുമിടയില്‍ പറന്നത്.

Reported by Madhyamam
18th August 2010 12:47:56 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS