Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മുഖ്യമന്ത്രി വിളിച്ചുപറയുന്ന ലോട്ടറി തട്ടിപ്പ്

കേരളത്തിന്റെ വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയതുക അന്യസംസ്ഥാന ലോട്ടറിക്കാര്‍ ഇവിടെനിന്നു കടത്തുന്നുവെന്നും ലോട്ടറിഭ്രമം മാരകരോഗംപോലെ കേരളത്തെകാര്‍ന്നുതിന്നുന്നുവെന്നും പറയുന്നതു മറ്റാരുമല്ല, സംസ്ഥാന മുഖ്യമന്ത്രിതന്നെ. വലിയ ഒരു സത്യം, ഭീകരമായ ഒരു യാഥാര്‍ഥ്യം പറയുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം ഈ വിളിച്ചുകൂവല്‍കൊണ്ടവസാനിക്കുമോ? എങ്കില്‍ അതു പാവപ്പെട്ട കേരള ജനതയുടെനിര്‍ഭാഗ്യം! ലോട്ടറി രാജാക്കന്മാരുടെയും അവരില്‍നിന്നു വീതം വാങ്ങുന്ന രാഷ്ട്രീയക്കാരുടെയും ഭാഗ്യം!

ലോട്ടറി ഒരു പരിധിവരെ ചൂതാട്ടമാണ്. പലരുടെ പണം ഒരാള്‍ക്കു കിട്ടുന്ന സൂത്രവിദ്യ. കുറെ പണം നടത്തിപ്പുകാര്‍ക്കും കിട്ടും. ഓരോരുത്തര്‍ക്കും നഷ്ടപ്പെടുന്നത് ചെറിയ സംഖ്യകള്‍ വീതമാണെങ്കിലും ഒരുപാടു പേരുടെ വിയര്‍പ്പിന്റെ വിലയാണ് ഒരു വലിയ ഭാഗ്യവാന്‍ വാങ്ങിക്കൂട്ടുന്നത്. ചെറിയ തുകകള്‍ നഷ്ടപ്പെടുത്തുന്ന പതിനായിരങ്ങളില്‍ ചിലര്‍ക്ക് കൊച്ചുകൊച്ചു സമ്മാനങ്ങള്‍ 'സാന്ത്വന'മേകുന്നു. ഇത്തരം സാന്ത്വനസമ്മാനങ്ങളെങ്കിലും പ്രതീക്ഷിച്ചാണ് ബഹുഭൂരിപക്ഷവും ലോട്ടറി ടിക്കറ്റില്‍ സ്ഥിരമായി ഭാഗ്യം പരീക്ഷിക്കുന്നവരായി മാറുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഭാഗ്യക്കുറി വില്പന തുടങ്ങിയപ്പോള്‍ അതിനു വിശ്വാസ്യതയും നിയമപരമായ നിലനില്പുമുണ്ടായി. കുറേപ്പേര്‍ക്കു തൊഴിലും കുറച്ചുപേര്‍ക്ക് ഭാഗ്യവും സമ്മാനിച്ച് സംസ്ഥാന ലോട്ടറി മലയാളിയിലൊരു ലോട്ടറി സംസ്കാരം വാര്‍ത്തെടുത്തു. പിന്നീട് പലരും ഈ രംഗത്തെത്തി. നോക്കുകൂലി കൊടുത്തും വാങ്ങിയും പരിചയമുളള മലയാളിക്ക് മെയ്യനങ്ങാതെ പണമുണ്ടാക്കാന്‍ അല്പം വാസനയുണ്ടല്ലോ. അടുത്തകാലത്ത് മലയാളിയുടെ മനസറിഞ്ഞ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ലോട്ടറി കച്ചവടക്കാര്‍ ഈ വലിയ മാര്‍ക്കറ്റിലെ വിപണനസാധ്യത ശരിക്കും മുതലാക്കി. രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളുടെ പേരിലുള്ള ലോട്ടറികളാണ് ഇതില്‍ കോളടിച്ചത്. സംസ്ഥാന ലോട്ടറിയെ അപേക്ഷിച്ച് വന്‍ വാഗ്ദാനപ്പെരുമഴ ഒഴുക്കിയ ഈ ലോട്ടറികളിലേക്ക് മലയാളിയുടെ കോടികള്‍ ഒഴുകിയെത്തി. അതോടെ കോടീശ്വരന്മാരായ ചില ലോട്ടറി രാജാക്കന്മാര്‍ രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കുന്നവരായി. അങ്ങനെ ലോട്ടറിവിപ്ളവം പൊടിപൊടിക്കുമ്പോഴാണ് ഇതിന്റെ ചില അണിയറരഹസ്യങ്ങളും അഴിമതിക്കഥകളും പുറത്തുവരുന്നത്. കേരളത്തിലെ ലോട്ടറി ബിസിനസിന്റെ വ്യാപ്തിയെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിതന്നെയാണ് കഴിഞ്ഞദിവസം സ്വാതന്ത്യദിനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. കേരളത്തിന്റെ വാര്‍ഷികപദ്ധതിയേക്കാള്‍ വലിയ തുക അന്യസംസ്ഥാന ലോട്ടറിക്കാര്‍ ഇവിടെനിന്നു കൊണ്ടുപോകുന്നുണ്െടന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ലോട്ടറിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നു വ്യക്തം. ലോട്ടറിയുടെ പേരില്‍ നടക്കുന്ന കൊളള അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലോട്ടറിനിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സംസ്ഥാന ധനകാര്യമന്ത്രിയും ഇത്തരം ഒഴികഴിവാണു പറയുന്നത്. ഒരു പ്രമുഖ അന്യസംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് എവിടെയാണു നടത്തുന്നതെന്നുപോലും അറിയില്ലെന്നു ധനമന്ത്രി പറയുമ്പോള്‍ അത്തരമൊരു ലോട്ടറിക്ക് ഇവിടെ എങ്ങനെ വില്പനാനുവാദം ലഭിക്കുന്നുവെന്നാണ് ജനത്തിന്റെ സംശയം. ക്രമക്കേടുകളുണ്െടങ്കില്‍ കേരള സര്‍ക്കാരിനു നടപടിയെടുക്കാമെന്ന് ആ ലോട്ടറി നടത്തുന്നവര്‍തന്നെ പറയുന്നുമുണ്ട്. പുതിയ ലോട്ടറി റൂള്‍പ്രകാരം വ്യാജലോട്ടറി തടയേണ്ടത് സംസ്ഥാന ഗവണ്മെന്റുകളാണ്. അല്ലെങ്കില്‍ത്തന്നെ സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും വകുപ്പൊന്നുമില്ലേ?

നിയമം ലംഘിക്കുന്ന ലോട്ടറിസ്ഥാപനങ്ങളില്‍ കോടതിയുടെ വാറന്റോടെ റെയ്ഡ് നടത്താനും കേസെടുക്കാനും കഴിഞ്ഞ നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. കോടികള്‍ മറിയുന്ന ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്താനും നിയമപരമായി സാധുതയുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമായ ബിസിനസ് നടത്താനുമുളള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. മദ്യപാനമെന്നതുപോലെ ജനങ്ങളുടെ മനസില്‍ കുടിയേറിയ ലോട്ടറിഭ്രമവും പ്രോത്സാഹിപ്പിച്ച് അവരുടെ പണം നഷ്ടപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ അംഗീകാരമുണ്െടന്ന വ്യാജേന ആരെങ്കിലും കബളിപ്പിക്കല്‍ നടത്തുന്നുണ്െടങ്കില്‍ അവരെ പിടികൂടണം. ഇവര്‍ കബളിപ്പിക്കപ്പെടുകകൂടി ചെയ്യുന്ന അവസ്ഥ ദയനീയമാണ്. കള്ളനോട്ടടിക്കാന്‍ തയാറാകുന്നവരുടെ നാട്ടില്‍ തീര്‍ച്ചയായും കള്ളലോട്ടറി ടിക്കറ്റും സുലഭമായി വിറ്റഴിയുന്നുണ്ടാവും. അങ്ങനെ വരുമ്പോള്‍ തട്ടിപ്പിന്റെയും വഞ്ചനയുടെയും ആഴം ഇരട്ടിയാകുകയായി.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയും ആരോപണ പ്രത്യാരോപണങ്ങളും ഏറെ നടന്നു. ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരം വേണമെന്ന കാര്യത്തില്‍ അന്ന് ധനമന്ത്രിയും പ്രതിപക്ഷനേതാവും സമാന നിലപാടാണ് സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സുസ്ഥിതി തകരാതിരിക്കാനും ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കാനുമാണ് രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും ശ്രമിക്കേണ്ടത്. കേരളത്തില്‍ ഓരോ ദിവസവും 67 കോടി രൂപയുടെ വ്യാജലോട്ടറിയാണ് അടിച്ചിറിക്കുന്നതെന്ന് ഉത്തരവാദപ്പെട്ട ഒരു പാര്‍ലമെന്റംഗമാണ് ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രി അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോഴും വ്യാജലോട്ടറിക്കാര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. ഭരണത്തിലെത്തുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ ആര്‍ജവം നഷ്ടപ്പെടുന്നത് ജനവഞ്ചനയാണ്.

ലോട്ടറി സംബന്ധമായ പരാതികള്‍ സുപ്രീംകോടതി വരെ എത്തിയിട്ടുണ്ട്. നിയമപരമായി നിലനില്പുള്ളതുകൊണ്ടാണ് ലോട്ടറിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ജനങ്ങളുടെ ധനവിനിയോഗത്തെ ദോഷകരമായി ബാധിക്കുന്നതാണെങ്കിലും നാട്ടില്‍ പ്രചുരപ്രചാരമുള്ള ലോട്ടറി സംവിധാനത്തെ വ്യാജന്മാരുടെയും മാഫിയകളുടെയും കൈയില്‍നിന്നു രക്ഷിക്കുകയാണ് പ്രധാനം. നിയമാനുസൃതം നടത്തുന്ന ലോട്ടറിസ്ഥാപനങ്ങളുടെകൂടി വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടമാവുന്നത്.

Reported by Deepika
17th August 2010 09:29:34 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS