Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സമാധാനം പുലരണമെങ്കില്‍

രാജ്യം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ സ്വാതന്ത്യ്രദിന സന്ദേശത്തിലെ പ്രസ്താവന സ്വാഗതംചെയ്യപ്പെടേണ്ടതാണ്. ആക്രമണങ്ങളിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നവുമില്ല; ചര്‍ച്ചയും സമവായവും തന്നെയാണ് അഭികാമ്യം. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും മാത്രമല്ല രാജ്യങ്ങളെ സംബന്ധിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിച്ചും ഇതൊരു യാഥാര്‍ഥ്യവുമാണ്.

എന്നാല്‍ പ്രധാനമന്ത്രി പ്രകടിപ്പിക്കുന്ന ശുഭാപ്തിവിശ്വാസത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരാവുന്ന നിലയിലല്ല ഇന്ന് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താനുമായുള്ള തര്‍ക്കങ്ങളും കശ്മീര്‍ പ്രശ്നവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപകമായ അസ്വസ്ഥതകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന മാവോവാദി സായുധ പ്രക്ഷോഭങ്ങളും പരിഹരിക്കാനായി ചര്‍ച്ചയുടെ മാര്‍ഗം സ്വീകരിക്കുമെന്നാണു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന മുഖ്യ ഉപാധി ഈ വിഭാഗങ്ങള്‍ അക്രമം ഉപേക്ഷിച്ചു ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കണമെന്നാണ്.

കശ്മീര്‍ പ്രക്ഷോഭം മുതല്‍ മാവോവാദി ഭീഷണി വരെയുള്ള ആഭ്യന്തരപ്രശ്നങ്ങളില്‍ സത്യസന്ധമായ ഒരു പരിശോധനയ്ക്കു ഭരണകൂടം തയ്യാറാവുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനവും രാജ്യത്തെ യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ഒരു വൈരുധ്യം കണ്ണില്‍പ്പെടാതിരിക്കുകയില്ല. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്നങ്ങളില്‍ ഓരോന്നിലും ജനങ്ങള്‍ അക്രമം കൈയിലെടുക്കാനിടയാക്കിയ സാഹചര്യം ഒരുക്കിയത് ഭരണകൂടം തന്നെയാണ് എന്ന നഗ്ന യാഥാര്‍ഥ്യമാണത്.
കശ്മീരില്‍ ഏതാനും ആഴ്ചകളായി കടുത്ത തെരുവുയുദ്ധങ്ങള്‍ നടക്കുന്നുണ്െടങ്കില്‍ അതിനു കാരണം ആ പ്രദേശത്തെ യുവാക്കളെ സായുധസേനകള്‍ നിഷ്ഠുരമായി വെടിവച്ചുകൊന്നതാണ്. പ്രക്ഷോഭങ്ങള്‍ കുറേയൊക്കെ ഒതുങ്ങിയ വേളയില്‍ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനു പകരം സൈന്യത്തെ കയറൂരിവിടുകയാണ് ഭരണകൂടം ചെയ്തത്. ഇതേ തരത്തിലുള്ള നിലപാടു തന്നെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനു ജനങ്ങളുടെമേല്‍ കുതിരകയറാനുള്ള പ്രത്യേകാവകാശനിയമങ്ങള്‍ നിലനിര്‍ത്തി ആ പ്രദേശത്തും കേന്ദ്ര ഭരണകൂടം കൈക്കൊള്ളുന്നത്. ഒരു പതിറ്റാണ്ടായി ഇറോം ശര്‍മിള നടത്തുന്ന പ്രക്ഷോഭം സൈന്യത്തിന്റെ പ്രത്യേകാധികാരങ്ങള്‍ അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ മുറവിളി മുന്നോട്ടുവച്ചുകൊണ്ടാണ്. കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും സമാധാനം തിരിച്ചുവരണമെങ്കില്‍ സൈന്യത്തിന്റെ അപരിമിതമായ മര്‍ദ്ദനശേഷി ഇല്ലായ്മ ചെയ്യണം. അവരെ ബാരക്കുകളിലേക്കു തിരിച്ചയക്കണം. അതിനു പ്രധാനമന്ത്രി തയ്യാറുണ്േടാ എന്നതാണു പ്രശ്നം.

മാവോവാദി ഭീഷണിയുടെ പ്രശ്നവും ഇതുതന്നെ. ആദിവാസി മേഖലകളില്‍ ജനങ്ങളുടെ ഭൂമിയും ജീവിക്കാനുള്ള അവകാശവും കവര്‍ന്നെടുക്കാനുള്ള ഭരണകൂട നീക്കത്തിനെതിരായാണ് ഈ പ്രക്ഷോഭം ശക്തമായിരിക്കുന്നത്. ഭരണകൂടം അത്തരം ദുര്‍നയങ്ങള്‍ തിരുത്തിയാല്‍ ആ നിമിഷം ഇന്ത്യയുടെ ഹൃദയഭൂമിയിലെ അസ്വസ്ഥതകള്‍ അവസാനിക്കും.

Reported by Thejas
17th August 2010 09:23:07 AM
Comments for this news
 
Name: Date:
Comments:
 
print Print This Story print Email This Story print Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS