Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മംഗലാപുരം വിമാന ദുരന്തം: ബന്ധുക്കള്‍ക്ക് ഗള്‍ഫില്‍ ജോലി
കോഴിക്കോട്: രാജ്യത്തെ നടുക്കിയ മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതം ഗള്‍ഫില്‍ ജോലി നല്‍കുമെന്നു ലൈഫ്‌ലൈന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. ചാള്‍സ് ജോര്‍ജ് സ്റ്റാന്‍ഫോര്‍ഡും കോ-ഓപറേറ്റ് മാനേജര്‍ ഡോ. ഷജീര്‍ ഗഫാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2010 മെയ് 22നായിരുന്നു അപകടം നടന്നത്.യു.എ.ഇയിലെ ഇന്ത്യന്‍ ആതുരസേവന ഗ്രൂപ്പായ 'ലൈഫ്‌ലൈനി'ന്റെ ഈ പദ്ധതിക്ക് സപ്തംബര്‍ ഒന്നിന് തുടക്കമാവും. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്കു 12ന് ടൗണ്‍ഹാളില്‍ കേന്ദ്ര നിയമ മന്ത്രി എം വീരപ്പമൊയ്‌ലി നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി ബിനോയ് വിശ്വം, എം കെ രാഘവന്‍ എം.പി, കര്‍ണാടക എം.എല്‍.എ യു ടി ഖാദര്‍ സംബന്ധിക്കും. മരിച്ച മലയാളികളുടെ അടുത്ത ആശ്രിതരായ 16 പേര്‍ക്കു അബൂദബിയിലോ മസ്‌ക്കത്തിലോ ലൈഫ്‌ലൈന്‍ ഗ്രൂപ്പിന്റെ ആശുപത്രിയിലാവും ജോലി നല്‍കുക.
31st August 2010 01:12:22 AM
 
 
Comments for this news
 
Name: rajith ps Date: 24th January 2011 05:50:44 PM
Comments: ലൈഫ് ലൈന്‍ ഗ്രൂപ്പ്‌ നു എന്റെ അഭിനന്ദനങള്‍ , സാമൂഹിക സേവനത്തിനു മികച്ച ഉദാഹരണം ആയ പത്മശ്രീ യുസഫ് അലി യുടെ മകളുടെ ഭര്‍ത്താവിന്റെ സംരഭം ആയ ലൈഫ് ലൈന്‍ ഗ്രൂപ്പ് ടെ ഈ സേവനം മഹനീയം...
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations