Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചെങ്കള പഞ്ചായത്ത്, സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു: സി.പി.എം
ചെങ്കള: ചെങ്കള പഞ്ചായത്ത് ഭരണ സമിതി, സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതായി സി.പി.എം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ നാലിന് ചെങ്കള പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ബി.പി.എല്‍ കുടുംബങ്ങള്‍ക്കും, പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിനുള്ള ഫോട്ടോയെടുപ്പ് പഞ്ചായത്തില്‍ നടന്നില്ലെന്നും, നിര്‍ദ്ധന കുടുംബാങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന പെന്‍ഷന്‍ വിതരണം ചെയ്തില്ലെന്നും ഇ.എം.എസ് ഭവന പദ്ധതി അര്‍ഹതപ്പെട്ടവര്‍ക്കല്ല നല്‍കുന്നതെന്നും യോഗം ആരോപിച്ചു. സെപ്തംബര്‍ നാലിലെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം പത്മാവതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ആര്‍ ധന്യവാദ്‌ റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി. എം എ കരീം, പി. ചന്തുകുട്ടി, എ നാരായണന്‍ സംസാരിച്ചു.
31st August 2010 12:21:12 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations