Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സുരക്ഷാഭീഷണി; ഏറ്റവുമധികം സ്‌പോര്‍ട്‌സ്‌പ്രേമികളുള്ള മലപ്പുറത്തു ദീപശിഖയ്ക്ക് സ്വീകരണമില്ല
 
കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവുമധികം സ്‌പോര്‍ട്‌സ്‌പ്രേമികളുള്ള മലപ്പുറം ജില്ലയില്‍ കോമണ്‍വെല്‍ത്ത് ദീപശിഖയ്ക്കു സ്വീകരണമില്ല. സുരക്ഷാകാരണങ്ങളാലാണു കോമണ്‍വെല്‍ത്ത് ക്യൂന്‍സ് ബാറ്റണ്‍ റിലേയില്‍ നിന്നു മലപ്പുറത്തെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മൂന്നുമാസം മുമ്പ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍പ്രകാരം, ഇന്നു കോഴിക്കോട്ടെത്തുന്ന ദീപശിഖ നാളെ മലപ്പുറം വഴിയായിരുന്നു തമിഴ്‌നാട്ടിലേക്കു പോവേണ്ടത്. മലപ്പുറം ജില്ലാകവാടം മുതല്‍ അതിര്‍ത്തിവരെ കോമണ്‍വെല്‍ത്ത് ദീപശിഖയില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കാനും സ്വീകരണവും യാത്രയയപ്പും നല്‍കാനുമുള്ള തയ്യാറെടുപ്പുകളും നടന്നിരുന്നു. എന്നാല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് ദീപശിഖാപ്രയാണത്തില്‍ നിന്നു മലപ്പുറത്തെ ഒഴിവാക്കിയുള്ള നിര്‍ദേശം കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തില്‍ നിന്നു കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. ഇതുപ്രകാരം മലപ്പുറത്തിനു പകരം വയനാടിനെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറി യു കെ എസ് ചൗഹാന്‍ വയനാട് കലക്ടര്‍ ടി ഭാസ്‌കരന് അടിയന്തരസന്ദേശമയക്കുകയും ചെയ്തു. തൃശൂരിലെ സ്വീകരണത്തിനുശേഷം ഇന്നു വൈകീട്ടാണ് കോമണ്‍വെല്‍ത്ത് ദീപശിഖ കോഴിക്കോട്ടെത്തുക. നാളെ രാവിലെ വയനാട് വഴി തമിഴ്‌നാട്ടിലേക്കു പോവും. സുരക്ഷാകാരണം മൂലമാണ് ദീപശിഖാപ്രയാണം അവസാനനിമിഷം വയനാട് വഴി നിശ്ചയിച്ചതെന്നു ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പറഞ്ഞു. രാവിലെ 10ന് ലക്കിടിയില്‍ കലക്ടര്‍ ദീപശിഖ ഏറ്റുവാങ്ങും. 10.30ന് കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രി പരിസരത്തു നടക്കുന്ന പൗരസ്വീകരണത്തില്‍ ജനപ്രതിനിധികളും വിവിധ തുറകളിലുള്ളവരും പങ്കെടുക്കും. മന്ത്രി ബിനോയ് വിശ്വം ദീപശിഖയ്‌ക്കൊപ്പമുണ്ടാവും. ജില്ലയിലെ 37 കേന്ദ്രങ്ങളിലൂടെ ദീപശിഖ പ്രയാണം നടത്തും. കോമണ്‍വെല്‍ത്ത് ദീപശിഖാ സ്വീകരണത്തില്‍ നിന്നു മലപ്പുറം ജില്ലയെ ഒഴിവാക്കിയതു കാരണം തമിഴ്‌നാട്ടിലെ സ്വീകരണപരിപാടികളും മാറിമറഞ്ഞു. കോയമ്പത്തൂരില്‍ സ്വീകരണമൊരുക്കിയശേഷം സംസ്ഥാനത്തെ മറ്റു ഭാഗങ്ങളില്‍ പ്രയാണം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, റിലേയുടെ ഷെഡ്യൂള്‍ വയനാട് വഴിയാക്കിയതോടെ തമിഴ്‌നാട്ടിലെ സ്വീകരണം ഗൂഡല്ലൂരിലേക്കു മാറ്റി. ഇതുകാരണം തമിഴ്‌നാട്ടിലെ പല പ്രധാന നഗരങ്ങളും കോമണ്‍വെല്‍ത്ത് ദീപശിഖാപ്രയാണത്തില്‍ നിന്നു പുറത്താവുകയും ചെയ്തു. ഇതിനകം 71 രാഷ്ട്രങ്ങള്‍ പിന്നിട്ട കോമണ്‍വെല്‍ത്ത് ദീപശിഖ വെള്ളിയാഴ്ചയാണു കേരളത്തിലെത്തിയത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലായിരുന്നു ആദ്യ സ്വീകരണം.
Reported by Thejas
30th August 2010 12:36:59 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations