Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പുരുഷ പീഡനത്തിനെതിരെ ജനമിത്രം ജനകീയവേദിയുടെ കൂട്ടായ്മ
 
കാസര്‍കോട്‌: നിയമങ്ങള്‍ ദുരുപയോഗം ചെയ്‌ത്‌ പുരുഷന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതികളിലെത്തുന്ന പരാതികളില്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷമേ ഫയലില്‍ സ്വീകരിക്കാവൂ എന്നും `ജനമിത്രം ജനകീയ നീതിവേദി`യുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്‌ സി.എല്‍ ടൂറിസ്‌റ്റ്‌ ഹോമില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്‌മ ആവശ്യപ്പെട്ടു. കോടതികളിലെത്തുന്ന പരാതികളിലെ തെളിവുകള്‍ പരിശോധിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന്‌ കൂട്ടായ്‌മ ആവശ്യപ്പെട്ടു.

കോടതികളിലെത്തുന്ന കേസുകള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണത അവസാനിപ്പിക്കുക, വക്കീലന്മാരുടെ സേവനത്തിനുള്ള ഫീസ്‌ നിരക്ക്‌ നിശ്ചയിക്കുക, കക്ഷികളില്‍ നിന്നും ഈടാക്കുന്ന ഫീസിന്‌ വക്കീലന്മാര്‍ രശീതി നല്‍കാന്‍ നടപടി സ്വീകരിക്കുക, കുടുംബ കോടതികളില്‍ നിന്നും അഭിഭാഷകരെ ഒഴിവാക്കുക. ഗ്രാമീണ കോടതികള്‍ എത്രയും വേഗം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

ജനമിത്രം ജനകീയ നീതി വേദി സംസ്ഥാന ലീഗല്‍ സെല്‍ കണ്‍വീനര്‍ നെടുംകണ്ടത്തില്‍ ബാലകൃഷ്‌ണന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ജനമിത്രം ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. ഡോ. കെ കുമാരന്‍, പി,കെ, ഷണ്‍മുഖന്‍, ടി.എം. അബ്ദുല്ല, എച്ച്‌. നീലാംഭരന്‍, കെ.ടി. വാസുദേവന്‍, പി. പ്രകാശന്‍, എം. അബൂബക്കര്‍, ടി.വി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റന്‍ വി.വി വിദ്യാനന്ദന്‍ സ്വാഗതം പറഞ്ഞു.

29th August 2010 06:43:43 PM
 
 
Comments for this news
 
Name: raveendran b p Date: 24th December 2010 03:37:25 PM
Comments: engane oru sangatana undyennarinchthil valareyathikam santhoshamunde,evite nilavil streekalkku mathramau niyamavum neethiyum,ethinotu shakthamayi prathikarikkan ee pthiya sangatanakkavattte ennashamsichu kondu ravi kannur
Name: rafeeque, gateway, dubai Date: 29th August 2010 10:12:20 PM
Comments: "ജന്മിത്രം ജനകീയ കൂട്ടായ്മ" യുടെ ഒരു നല്ല കാല്‍ വൈപാനിത് കാരണം ഇവിടെ 99 % സ്ത്രീ പീഡന കേസും സ്ത്രീ ധന പീഡന കേസും ഉണ്ടാകുന്നത് ഒരു തരം പകപോക്കലാണ് കാരണം ചില പെണ്‍ കുട്ടികള്‍ ഭര്‍തൃ വീട്ടിലേക്ക് കാലെടുത്ത്‌ വെക്കുന്നത് എന്തൊക്കയോ സ്വപനം കണ്ടാണ്‌ പക്ഷെ അവര്‍ ആഗ്രഹിച്ചത് അവര്‍ക്ക് അവിടെ കിട്ടിയില്ലെന്ഗില്‍ വെറുതെ ഓരോ കാരണങ്ങള്‍ ഉണ്ടാക്കി വീട്ടിലുള്ളവരെ പ്രകോപിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്നിട്ട് പിണങ്ങി വീട്ടിലേക്ക് പോകുകയും വീട്ടുകാരോട് എന്തൊക്കെയോ പെരുപ്പിച് കാണിച്ച കേസ് ഫയല്‍ ചെയ്യുകയും പതിവായിട്ടുണ്ട് ഇതിന്ന്‍ അവര്‍ക്കുള്ള പ്രചോതനം സ്ത്രീ എന്ത് പറഞ്ഞാലും കോടതി അവള്‍ക്കൊപ്പം നില്‍ക്കും എന്നത് കൊണ്ടും നഷ്ട പരിഹാരം അടിചെടുക്കാം എന്നാ വിചാരം കൊണ്ടും തന്നെയാണ് അത് കൊണ്ട് "ജന്മിത്രം ജനകീയ കൂട്ടായ്മ" യുടെ ഈ കാല്‍ വയ്പ് ഒരു നല്ല തുടക്കമാകട്ടെ എന്ന ആശംസിക്കുന്നു
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations