Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
റിയാനക്ക് വന്ന ഭീഷണിക്കത്ത് വ്യാജമെന്ന് സംശയം
 
കാസര്‍കോട്: പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും സംരക്ഷണം നേടിയ വിദ്യാനഗറിലെ റിയാനക്ക് വന്ന ഭീഷണിക്കത്ത് വ്യാജമാണെന്ന് സംശയം. റിയാനക്ക് വന്ന കത്തില്‍ അഭിസംബോധന ചെയ്ത് എഴുതിയ 'അസ്സലാമു അലൈകും' എന്ന അറബി വാക്യം യഥാര്‍ത്ഥത്തില്‍ അറബി ഭാഷ അറിയുന്ന ഒരാളല്ല എഴുതിയതെന്ന് ഭാഷാ പണ്ഡിതര്‍ സംശയം പ്രകടിപ്പിച്ചു.

ഭീഷണിക്കത്തിലെ അവസാന ഭാഗത്തുള്ള 'അല്ലാഹു അക്‌ബര്‍' എന്നതും ശരിയായ രീതിയിലല്ല എഴുതിയിട്ടുള്ളത്. ഭീഷണിക്കത്തിന്റെ പൂര്‍ണ്ണ രൂപം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് കത്തിലെ വാചകങ്ങളില്‍ സംശയമുയര്‍ന്നത്. 'അസ്സലാമു അലൈകും' എന്ന വാക്ക്യത്തിലെ ല(ലാം) എന്ന അക്ഷരത്തിന് ശേഷമുള്ള അലിഫ് അക്ഷരം വിട്ട് പോയിട്ടുണ്ട്. ഇത്രയും സുപരിചിതമായ അറബി വാക്ക് ആര്‍ക്കും തെറ്റാനിടയില്ലെന്ന് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സലാം ദാരിമി പറഞ്ഞു. അത് പോലെ ആ വാക്യങ്ങള്‍ എവിടെനിന്നോ നോക്കി പകര്‍ത്തിയതാണെന്നും സംശയിക്കേണ്ടതുണ്ട്. അസ്സലാമു അലൈകും എന്ന് അഭിസംബോധന ചെയ്ത ശേഷം തികച്ചും ദൈവ വിരുദ്ധമായ കാര്യങ്ങളാണ് കത്തിലെഴുതിയിരിക്കുന്നത്

പെണ്‍കുട്ടികള്‍ മോഡേണ്‍ ആയി വസ്ത്രം ധരിക്കുന്നതില്‍ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഏത് മതത്തിലും സ്വാഭാവികമാണ്. റിയാനയുടെ കാര്യത്തിലും അതാണ് ഉണ്ടായത്. ഇതിനെ ചിലര്‍ ഏറ്റെടുത്ത് വിവാദ വിഷയമാക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായമുയരുന്നുണ്ട്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനും രാഷ്ട്രീയ നേട്ടത്തിനും മാതാചാരങ്ങളെയും ചിഹ്നങ്ങളെയും വലിച്ചിഴച്ച് പൊതു സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കുന്നവരുടെ ഉദ്ദേശ്യ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Reported by Kunhi Kannan Muttath
29th August 2010 04:45:40 PM
 
Related News
 
Comments for this news
 
Name: Prathiba Date: 30th August 2010 12:17:56 AM
Comments: ഒരു ഭിഷണി കത്ത് അയച്ചു പെണ്‍കുട്ടിയെ ഭയപെടുത്തിയവന്‍ ആരായാലും ശിക്ഷിക്കപെടന്നം എന്നായിരിക്കണം ഒരു മുസ്ലിം ആവശ്യപെടെണ്ടത്.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations