Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കര്‍ണ്ണാടകയില്‍ നിന്ന്‌ ഇറച്ചിക്കോഴികള്‍ നികുതിയടക്കാതെ കടത്തുന്നു
ഉപ്പള: കര്‍ണ്ണാടകയില്‍ നിന്ന്‌ ഇറച്ചിക്കോഴികള്‍ നികുതിയടക്കാതെ കടത്തുന്നു. കര്‍ണ്ണാടകയിലെ ഹാസന്‍, പുത്തൂര്‍, വിട്ട്‌ള, സുല്ല്യ, ജല്‍സൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപകമായി നികുതി വെട്ടിച്ച് കോഴികള്‍ കടത്തുന്നത്. കര്‍ന്നാടകയിലെ ഉക്കുട ചെക്ക്‌പോസ്റ്റിലൂടെ എത്തുന്ന വണ്ടികള്‍ കേരള അതിര്‍ത്തിയിലെ ഉപ്പള പത്വാടി, മൂളിഗദ്ദെ, ബായാര്‍, ബായിക്കട്ട എന്നീ ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അതിര്‍ത്തി കടന്ന ശേഷം പോക്കറ്റ് റോഡായ കസാന- ഹൊസങ്കടി ഗുമ്പെ വഴി സഞ്ചരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. കേരളത്തിലെത്തുന്ന കോഴികള്‍ക്ക് 12 ശതമാനമാണ് നികുതിയടക്കേണ്ടത്. ഇത് വെട്ടിച്ച് രാത്രികാലങ്ങളിലാണ് അധികവും കോഴികളെത്തുന്നത്. പകല്‍ സമയങ്ങളില്‍ വാണിജ്യ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ ണടക്കാറുണ്ടെങ്കിലും രാത്രി റെയ്ഡ് പതിവില്ല. വാണിജ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കോഴിക്കടത്ത് നടക്കുന്നതെന്ന് പറയപ്പെടുന്നു.
29th August 2010 04:17:42 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations