Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
വിമാനത്തിലെ തിക്കിലും തിരക്കിലും പരിക്കേറ്റ സംഭവം: 10 വിമാന ജിവനക്കാരെ സസ്‌പന്‍ഡ്‌ ചെയ്‌തു
മുംബൈ:വിമാനത്തിലെ തിക്കിലും തിരക്കിലും പരിക്കേറ്റ സംഭവത്തില്‍ 10 വിമാന ജിവനക്കാരെ സസ്‌പന്‍ഡ്‌ ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി 9 മണിക്ക്‌ മുംബൈയില്‍ നിന്ന്‌ ചെന്നൈയിലേക്ക്‌ പുറപ്പെടാനിരുന്ന ജെറ്റ്‌ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ അപകട മുന്നറിയിപ്പിനെ തുടര്‍ന്ന്‌ 25 ഓളം പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. യാത്രക്കാരിലൊരാള്‍ ഇടത്‌ എഞ്ചിന്‍ ഭാഗത്ത്‌ പുകയുയര്‍ന്നതായി കണ്ടതിനെ തുടര്‍ന്നാണ്‌ വിമാന ജോലിക്കാര്‍ പെട്ടന്ന്‌ യാത്രക്കാരെ പുറത്ത്‌ കടത്താന്‍ ശ്രമിച്ചതാണ്‌ പരിക്കിന്‌ കാരണമായത്‌.

അപകട സമയത്ത്‌ വിമാന ജീവനക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങല്‍ പാലിക്കാത്തതാണ്‌ പരിക്കിന്‌ കാരണമായതെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ DGCA അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പത്തോളം ജീവനക്കാരെ സസ്‌പന്‍ഡ്‌ ചെയ്‌തത്‌. ജെറ്റ്‌ എയര്‍വെയ്‌സ്‌ ഫ്‌ളൈറ്റ്‌ 9W-2302 യിലെ ജീവനക്കാരെയാണ്‌ സസ്‌പന്‍ഡ്‌ ചെയ്‌തത്‌. പൈലറ്റ്‌, കോ പൈലറ്റ്‌, നാല്‌ കാബിന്‍ ക്രൂമാര്‍, നാല്‌ കാബിന്‍ മെയിന്റന്‍സ്‌ ജീവനക്കാര്‍ എന്നിവരാണ്‌ കൃത്യനിര്‍വ്വഹണ വിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിരയായത്‌.
29th August 2010 02:41:56 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations