Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
എം.എം. അക്ബര്‍ ദുബായില്‍ മൂന്നിടത്ത് പ്രസംഗിക്കും
ദുബായ്: ദുബായ് മതകാര്യവകുപ്പിന്റെ ക്ഷണപ്രകാരം എം.എം. അക്ബര്‍ ദുബായില്‍ മൂന്നിടത്ത് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഞായര്‍ രാത്രി  10 മണിക്ക് ദുബായ് ഹോറല്‍ ഹന്‍സിലുള്ള യൂസുഫ് ബാഖിര്‍ മസ്ജിദിലാണു ആദ്യത്തെ പ്രഭാഷണം. വിഷയം: "ഖുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറ''.

ചൊവ്വാഴ്ച്ച രാത്രി 10 മണിക്ക് "ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മൂല്യസംഹിത'' എന്നവിഷയത്തില്‍ സത് വയിലുള്ള മസ്ജിദുല്‍ കബീറിലും സെപ്തംബര്‍
രണ്ടിന് "നമ്മുടെ കാലത്തെ മുസ്ളിംകള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും'' എന്ന വിഷയത്തില്‍ ദേരയിലെ അല്‍ഫുതൈം പള്ളിയിലും പ്രഭാഷണം നടത്തുമെന്ന് ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുറഹിമാന്‍ രണ്ടാത്താണി, അബ്ദുറഹിമാന്‍ ചീക്കുന്ന്, ആരിഫ്സൈന്‍ (മീഡിയ) എന്നിവര്‍ അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് ദുബായ് ഗവണ്മെന്റിന്റെ അതിഥിയായി റമദാന്‍ പ്രഭാഷണം നടത്തുവാന്‍ അക്ബര്‍ ദുബായിലെത്തിയത്. ശനിയാഴ്ച്ച രാവിലെ ദുബായ്
അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ അക്ബറിനു ഔഖാഫ് ഉദ്യോഗസ്ഥരും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മററി പ്രതിനിധികളും ഊഷ്മളമായ സ്വീകരണമാണു
നല്‍കിയത്. യു.എ.ഇ. ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനതാവളത്തിലെത്തിയിരുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നംബര്‍: 04 3394464:
29th August 2010 11:38:59 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations