Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വയനാട്ടിലെ ഭൂസമരം നിര്‍ത്തണം: വി എസ്‌
തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി ക്ഷേമസമിതിയും മറ്റും നടത്തിവരുന്ന ഭൂസമരം അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. വയനാട്ടില്‍ അന്യാധീനപ്പെട്ട ആദിവാസികുടുംബങ്ങള്‍ക്കും ഭൂരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കും നിയമാനുസൃതം ഭൂമി വിതരണം ചെയ്യാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്നുമാസത്തിനകം ഭൂമി നല്‍കുന്നതിനാണ്‌ നടപടികള്‍ സ്വീകരിച്ചുവരുന്നത്‌. ഭൂമികൈയേറ്റം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കാനും അടിയന്തരനടപടി സ്വീകരിച്ചിട്ടുണ്‌ട്‌. അതിനായുള്ള ട്രൈബ്യൂണല്‍ ഉടന്‍ നിലവില്‍വരും. നിയമനടപടി പൂര്‍ത്തിയാക്കി സര്‍ക്കാര്‍ഭൂമി വീണെ്‌ടടുക്കാനും ഭൂരഹിതരായ ആദിവാസികുടുംബങ്ങള്‍ക്കു ഭൂമി നല്‍കാനും നടപടികള്‍ ഊര്‍ജിതപ്പെടുത്തിയ സാഹചര്യത്തില്‍ സമരം നിര്‍ത്തിവയ്‌ക്കാന്‍ തയ്യാറാവണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയനാട്ടിലെ ഭൂമികൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഈ മാസം 31ന്‌ അവസാനിക്കാനിരിക്കെയാണ്‌ സമരക്കാര്‍ ഒഴിഞ്ഞുപോവണമെന്ന വി എസിന്റെ പ്രസ്‌താവന. സി.പി.എം ജില്ലാ ഘടകത്തിന്റെ ആശിര്‍വാദത്തോടെയാണ്‌ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ഭൂമി കൈയേറി സമരം നടത്തിവന്നത്‌. എന്നാല്‍, കൈയേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്‌ടായില്ല. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ആദിവാസി ക്ഷേമസമിതിയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം ക്രമസമാധാനപ്രശ്‌നമുണ്‌ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നിരത്തിയ വാദം. എന്നാല്‍, ഈ മാസം 31നു മുമ്പ്‌ കൈയേറ്റം ഒഴിപ്പിക്കണമെന്നു കോടതി സര്‍ക്കാരിനോട്‌ നിര്‍ദേശിക്കുകയായിരുന്നു.

വീണ്‌ടും ഹൈക്കോടതിനിര്‍ദേശം ലംഘിക്കപ്പെടുന്നതുവഴി കോടതിയില്‍നിന്നുണ്‌ടാവുന്ന രൂക്ഷവിമര്‍ശനം ഒഴിവാക്കാനാണ്‌ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി സമരസമിതിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതുസംബന്ധിച്ചു സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. പ്രസ്‌താവനയുടെ അടിസ്ഥാനത്തില്‍ ആദിവാസി ക്ഷേമസമിതി നേതാക്കളുമായി നാളെ രാവിലെ പത്തുമണിക്കു മുഖ്യമന്ത്രി തൃശൂരില്‍ ചര്‍ച്ച നടത്തും. ആദിവാസി ക്ഷേമസമിതി നേതാവ്‌ കെ സി കുഞ്ഞിരാമന്‍ എം.എല്‍.എ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയ്‌ക്കുശേഷം സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു സി.പി.എം വയനാട്‌ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ അറിയിച്ചു.

ഒഴിപ്പിക്കല്‍ നടപടിയുണ്‌ടായാല്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ഒരു ഘട്ടത്തില്‍ പോലിസ്‌ ശ്രമിച്ചെങ്കിലും സി.പി.എം നേതാക്കള്‍ ഇടപെട്ടു തടയുകയും കുടിലുകള്‍ വീണ്‌ടും സ്ഥാപിക്കുകയുമായിരുന്നു. ആറുമാസം മുമ്പാണ്‌ വയനാട്ടിലെ കൃഷ്‌ണഗിരിയില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ 14 ഏക്കര്‍ സ്ഥലത്ത്‌ ആദിവാസികള്‍ കൈയേറ്റം നടത്തിയത്‌. തുടര്‍ന്നു ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാര്‍, ജോര്‍ജ്‌ പോത്തന്‍ എന്നിവരുടെ ഭൂമിയുള്‍പ്പെടെ ഇരുപതോളം സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ കൈയേറി കുടിലുകള്‍ സ്ഥാപിച്ചു. എന്തുവന്നാലും കൈയേറ്റം ഒഴിപ്പിക്കുന്നതു തടയുമെന്ന ഉറച്ച നിലപാടിലായിരുന്നു സി.പി.എം ജില്ലാ നേതൃത്വം. മൂന്നുമാസത്തിനകം ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പി കൃഷ്‌ണപ്രസാദ്‌ എം.എല്‍.എ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌തശേഷം സമരത്തിന്റെ കാര്യത്തില്‍ തുടര്‍തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Reported by Thejas
29th August 2010 06:08:16 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations