Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സര്‍ക്കാറിന്റെ ജനവിരുദ്ധ നയം യു.ഡി.എഫിന്‌ ചരിത്ര വിജയം സമ്മാനിക്കും: ചെര്‍ക്കളം
കാസര്‍കോട്‌: സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ചേരികളും വികസന വിരുദ്ധ നയവും ന്യൂനപക്ഷ വിരുദ്ധ നിലപാടും തീവ്ര ഹിന്ദുത്വ പ്രീണന നയവും യു.ഡി.എഫിന്‌ ചരിത്ര വിജയം സമ്മാനിക്കുമെന്ന്‌ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്‌ദുള്ള അഭിപ്രായപ്പെട്ടു. ഭരണത്തില്‍ തുടരുന്ന ഓരോ ദിനങ്ങളും ഇടതു സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുവരികയാണ്‌. സി.പി.എം. പരിപാടികളില്‍ അടുത്തിടെയായി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കുറഞ്ഞു വരുന്നു. അണികളും പാര്‍ട്ടിയെ കൈവിട്ട അവസ്ഥയിലാണിപ്പോള്‍. അദ്ദേഹം പറഞ്ഞു.

കാസര്‍കോട്‌ നിയോജക മണ്‌ഡലം യു.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഭാരവാഹികളുടെയും മുനിസിപ്പല്‍, പഞ്ചായത്ത്‌ ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെയും യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ എല്‍.എ. മഹമൂദ്‌ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ആര്‍. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌, മുനിസിപ്പല്‍തല യു.ഡി.എഫ്‌. യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. 29 ന്‌ 11 മണി ബദിയടുക്ക, 5.00 മധൂര്‍, 30 ന്‌ 4.00 കാസര്‍കോട്‌, കുമ്പഡാജെ, സെപ്‌തംബര്‍ ഒന്നിന്‌ 3.00 ബെള്ളൂര്‍, മൊഗ്രാല്‍പുത്തൂര്‍, രണ്ടിന്‌ 10.00 ചെങ്കള, 3.00 കാറടുക്ക.

യോഗത്തില്‍ സി.ടി.അഹമ്മദലി എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, സി.എച്ച്‌. മുഹമ്മദ്‌കുഞ്ഞി ചായിന്റടി, പി.എ. അഷ്‌റഫലി, ബാലകൃഷ്‌ണ വൊര്‍കുഡ്‌ലു, എസ്‌.പി.സലാഹുദ്ദീന്‍, എന്‍.എ.സുലൈമാന്‍, ടി.എം. ഇഖ്‌ബാല്‍, എം. പുരുഷോത്തമന്‍ നായര്‍, എ.എ.അബ്‌ദുല്‍ റഹ്‌മാന്‍, ഹാരിസ്‌ ചൂരി, മാഹിന്‍ കേളോട്ട്‌, കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി, നാഷണല്‍ അബ്‌ദുല്ല, ജി. നാരായണന്‍, ആനന്ദ മൗവ്വാര്‍, കല്ലക ചന്ദ്രശേഖര റാവു, എം. രാജീവന്‍ നമ്പ്യാര്‍, രാമപാട്ടാളി, അലി ഗോളിയടി, ജി. ഹസൈനാര്‍, എം. മജീദ്‌ പട്‌ള, ചന്ദ്രശേഖര റൈ, കെ.കെ. കൃഷ്‌ണന്‍, സി.ബി.അബ്‌ദുല്ല ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.

28th August 2010 11:01:13 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations