Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കലാസൃഷ്‌ടികള്‍ മൂല്യരഹിതമാകരുത്‌: ഇല്ലിക്കെട്ട്‌ നമ്പൂതിരി
 
മാവുങ്കാല്‍: ചിത്രരചനയടക്കമുള്ള കലാസൃഷ്‌ടികള്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്ന്‌ പ്രശസ്‌ത സീരിയല്‍ നടന്‍ ഇല്ലിക്കെട്ട്‌ നമ്പൂതിരി അഭിപ്രായപ്പെട്ടു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച്‌ മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരസ്വതിയുടെ നഗ്ന ചിത്രം വരയ്‌ക്കുന്ന സമയത്ത്‌ നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ വരച്ചിരുന്നുവെങ്കില്‍ ഹുസൈന്‍ ഏവരാലും ആദരിക്കപ്പെട്ടേനെ. എന്നാല്‍ പ്രശസ്‌തിക്കുവേണ്ടി അശ്ലീല ചിത്രം വരച്ചപ്പോള്‍ എല്ലാവരുടെയും വിരോധത്തിന്‌ അദ്ദേഹം പാത്രമായി.

പെണ്‍കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരി അവരുടെ അമ്മയാകണം. ഓരോ ദിവസവും വിദ്യാലയങ്ങളിലെ വിശേഷങ്ങള്‍ വീട്ടില്‍ വന്ന്‌ പറയുമ്പോള്‍ കേള്‍ക്കാന്‍ അമ്മമാര്‍ തയ്യാറാകണം. അവര്‍ക്ക്‌ സ്‌നേഹം കൊടുക്കണം. ഇല്ലെങ്കില്‍ സ്‌നേഹം കിട്ടുന്ന സ്ഥലത്ത്‌ അവര്‍ പോകും. സ്‌നേഹം കൊടുക്കാനെന്ന നാട്യേന പുറത്ത്‌ ആള്‍ക്കാര്‍ കാത്ത്‌ നില്‍ക്കുന്നുണ്ടാകും. കുട്ടികള്‍ അവരുടെ വലയില്‍ കുടുങ്ങി പോകുമെന്നും അദ്ദേഹം രക്ഷിതാക്കളെ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ചിത്രകലാ അധ്യാപകന്‍ ജയദേവന്‍ മാസ്റ്റര്‍ അണ്ടോള്‍ അദ്ധ്യക്ഷനായിരുന്നു. ജയകുമാര്‍ നെല്ലിത്തറ സ്വാഗതവും പി.ടി. രാജേഷ്‌ ആശംസാ പ്രസംഗവും നടത്തി. ചിത്ര രചനാ മത്സരത്തിനു മുന്നോടിയായി മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിനു മുന്നില്‍ പതാക ഉയര്‍ത്തലും ഗോപൂജയും നടന്നു. ഗോപൂജയുടെ മഹാത്‌മ്യത്തെക്കുറിച്ച്‌ ആര്‍.എസ്‌.എസ്‌ ജില്ലാ പ്രചാര്‍ പ്രമുഖ്‌ ടി. സുധീഷ്‌ സംസാരിച്ചു.

28th August 2010 08:07:17 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations