Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ലീപ്‌ കേരള മിഷന്‌ ജില്ലയില്‍ തുടക്കമായി
കാസര്‍കോട്‌: ജില്ലാ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ലീപ്‌ കേരള മിഷന്‍ ജില്ലയുടെ തുടര്‍വിദ്യാഭ്യാസ കുതിപ്പായി മാറുമെന്ന്‌ സി ടി അഹമ്മദലി എം എല്‍ എ അഭിപ്രായപ്പെട്ടു. സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിലും അക്ഷരകൈരളി വരിക്കാരെ ചേര്‍ത്തതിലും ജില്ലക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചത്‌ ഇതിന്റെ മുന്നോടിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കാസര്‍കോട്‌ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ ലീപ്‌ കേരള മിഷന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത, തൊഴില്‍, ശാസ്‌ത്രബോധം എന്നിവ അടിസ്ഥാനമാക്കിയുളള സമഗ്രവും സമ്പൂര്‍ണ്ണവുമായ ഒരു അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയാണ്‌ ലീപ്‌ അഥവാ ലൈഫ്‌ ലോങ്ങ്‌ എഡ്യൂക്കേഷന്‍ ആന്റ്‌ അവയര്‍ന്നസ്‌ പ്രോഗ്രാം. എല്ലാ വിഭാഗക്കാര്‍ക്കും ഏത്‌ വിദ്യാഭ്യാസ നിലവാരത്തിലുളളവര്‍ക്കും പഠിക്കുവാനും പഠിപ്പിക്കുവാനും കഴിയുന്ന ഒന്നാണ്‌ ലീപിന്‌ കീഴില്‍ നടത്താന്‍ പോകുന്ന ജനകീയ വിദ്യാഭ്യാസ പദ്ധതി. പഠിക്കാത്തവര്‍ പഠിക്കണം, പഠിച്ചവര്‍ വീണ്‌ടും പഠിക്കണം എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി അബ്‌ദുറസാഖ്‌ അദ്ധ്യക്ഷത വഹിച്ചു. ലീപ്‌ കേരള മിഷന്‍ ഡയറക്‌ടര്‍ ഡോ. പ്രഭാകരന്‍ പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്‌ടിരിക്കുന്ന മുഴുവന്‍ പ്രേരക്‌മാരെയും ഈ പദ്ധതിയില്‍ നിലനിര്‍ത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. സെപ്‌തംബര്‍ 9 ന്‌ ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അക്ഷരകൈരളി അവാര്‍ഡ്‌ ജില്ലക്ക്‌ നല്‍കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം ലീപ്‌ പതാക പ്രേരക്‌മാര്‍ക്ക്‌ കൈമാറി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഗീതാകൃഷ്‌ണന്‍, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാരായ വി നാരായണന്‍ മാസ്റ്റര്‍, പി എ അഷ്‌റഫ്‌ അലി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ മുഹമ്മദ്‌ മുബാറക്‌ ഹാജി, എം വി പുഷ്‌പകുമാരി, ഫരീദാ സക്കീര്‍, രൂപവാണി ആര്‍ ഭട്ട്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്‌ദുറഹിമാന്‍, പത്താംതരം തുല്യതാ കോഴ്‌സ്‌ കണ്‍വീനര്‍ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, വിജ്ഞാന്‍ ജ്യോതി ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍മാരായ ടി വി രാഘവന്‍ മാസ്റ്റര്‍, എച്ച്‌ എ മുഹമ്മദ്‌ മാസ്റ്റര്‍, പ്രേരക്‌ സാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീപ്‌ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്‌കുമാര്‍ സ്വാഗതവും, കെ മധു നന്ദിയും പറഞ്ഞു.

28th August 2010 05:38:46 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations