Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
തൃക്കരിപ്പൂര്‍ സി.എച്ച്.സിയില്‍ വൈകിയെത്തിയ ഡോക്ടര്‍മാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
 
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സി.എച്ച്.സിയില്‍ വൈകിയെത്തിയ ഡോക്ടര്‍മാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ്‌വെച്ചു. നിരവധി രോഗികള്‍ ആശുപത്രിയിലെത്തിയിട്ടും ഡോക്ടര്‍മാരെ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് മണ്‍ദലം പ്രസിഡന്റ് രവിയുടെ നേതൃത്വത്തിലാണ് വൈകിവന്ന ഡോക്ടര്‍മാരെ ആശുപത്രിയില്‍ കയറ്റാതെ തടഞ്ഞുവെച്ചത്. പിന്നീട് ഡോക്ടര്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ ആശുപത്രിയ്ക്കുള്ളില്‍ കയറ്റിയത്. തൃക്കരിപ്പൂര്‍ സി.എച്ച്.സിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡോക്ടര്‍മാര്‍ വൈകിയെത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ അതിനെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാരില്ലാത്തത് കാരണം ആശുപത്രിയില്‍ കിടത്തി ചികിത്സയും മുടങ്ങിയിരിക്കുകയാണ്. കിടത്തി ചികിത്സ നല്‍കനമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍ പ്രചരണവും നടത്തി.
28th August 2010 05:30:46 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations