Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
പര്‍ദ്ദ; റിയാനയുട നിലപാട്‌ ന്യൂനപക്ഷ വിരുദ്ധ പ്രക്രിയയുടെ സൃഷ്ടി: അഡ്വ. ബി.കെ. മാഹിന്‍
Adv. B K Mahin
 
കാസര്‍കോട്‌: വിദ്യാനഗറിലെ റിയാന എന്ന പെണ്‍കുട്ടിയുടെ ഇഷ്ട വസ്‌ത്രം ധരിക്കാനുള്ള മൗലികാവകാശം ആരും തടസ്സപ്പെടുത്തിയിട്ടില്ലെന്ന്‌ കേരള ബാര്‍ ഫെഡറേഷന്‍ സെക്രട്ടറിയും കെ.പി.സി.സി മൈനോറിറ്റി സെല്‍ ജില്ലാ ചെയര്‍മാനുമായ അഡ്വ. ബി.കെ. മാഹിന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. വസ്‌ത്ര ധാരണത്തിന്റെ പേരില്‍ റിയാന പോലീസ്‌ സംരക്ഷണം തേടിയത്‌ തന്നെ പരപ്രേരണയിലാണെന്ന വസ്‌തുത ആര്‍ക്കും ബോധ്യമാകുന്നതാണ്‌. മുസ്ലിം സമുദായത്തില്‍പെട്ട ധാരാളം സ്‌ത്രീകളും വിദ്യാര്‍ത്ഥിനികളും അവര്‍ക്കിഷ്ടപ്പെട്ട വസ്‌ത്രങ്ങള്‍ ധരിക്കുന്നുണ്ട്‌. അതിന്‌ സമുദായത്തില്‍പെട്ട ആരും തടസ്സം നില്‍ക്കുന്നില്ല. മുസ്ലിം സമുദായത്തില്‍പെട്ട നിരവധി നടിമാരും നര്‍ത്തകിമാരും ഗായികമാരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

വനിത അഭിഭാഷകര്‍, ജഡ്‌ജിമാര്‍, ഉദ്യാഗസ്ഥകള്‍, വനിതാ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം ഉള്‍ക്കൊള്ളുന്ന സമുദായത്തില്‍ തികച്ചും മതേതരത്വ മാനദണ്ഡമാണ്‌ വസ്‌ത്ര ധാരണ കാര്യത്തില്‍ കണ്ട്‌ വരുന്നത്‌. ആരേയും ആരും നിര്‍ബ്ബന്ധ ബുദ്ധിയോടെ ഏതെങ്കിലും തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ആവിശ്യപ്പെടാറില്ല. എഴുത്തുകാരികള്‍, വനിതാ ഡോക്ടര്‍മാര്‍ എന്ന്‌ മാത്രമല്ല സീനീയര്‍ ഐ.എഫ്‌.എസ്‌ ഹൈക്കമ്മീഷ്‌ണര്‍വരെയുള്ള കാസര്‍കോട്ടെ മുസ്ലിം സമുദായത്തില്‍പെട്ട സ്‌ത്രീകളുടെ വസ്‌ത്ര ധാരണ വിഷയത്തില്‍ ഒരു പ്രശ്‌നവും നാളിതുവരെ ഉണ്ടായിട്ടില്ല. സ്‌ത്രീ സ്വാതന്ത്യം അങ്ങേയറ്റം അനുവദിച്ച മുസ്ലിം സമുദായത്തെ ദുരുദ്ദേശ്യത്തോടെ ആക്ഷേപിക്കുന്നത്‌ തികച്ചും ന്യൂനപക്ഷ വിരുദ്ധമാണ്‌. പര്‍ദ്ദ വിവിദം ഒരു രാഷ്ട്രീയ സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിവാദത്തിന്റെ പിന്നില്‍ എന്താണ്‌ അന്തര്‍ലീനമായിരിക്കുന്നത്‌ എല്ലാവര്‍ക്കും ബോധ്യപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌.

ഒരു വ്യക്തിയുടെ വസ്‌ത്രധാരണത്തില്‍ മത തീവ്രവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടം എന്ന പേരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചേതോവികാരം എന്താണെന്ന്‌ ഈ വിഷയത്തില്‍ രംഗത്ത്‌ വന്നവര്‍ വ്യക്തമാക്കണം. പര്‍ദ്ദ ധരിക്കാത്ത ധാരാളം മുസ്ലിം സ്‌ത്രീകള്‍ പല മേഖലകളിലും നിത്യ ജീവിത ശൈലിയില്‍ നീങ്ങുന്നത്‌ കാണാന്‍ കഴിയും. ഇഷ്ട വസ്‌ത്ര ധാരണ സ്വാതന്ത്യം ഒരിക്കലും ധ്വംസിക്കപ്പെട്ടിട്ടില്ല. ധാരാളം ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥിനികള്‍ ജീന്‍സും ടോപ്പും ധരിക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ഇതൊരു മഹാ വിഷയമാക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്‌ അപഹാസ്യമാണ്‌. ജനാധിപത്യ വിശ്വാസികളും നിഷ്‌പക്ഷമതികളും ഇതൊരു ചര്‍ച്ചാ വിഷയമാക്കി പ്രചരണം നടത്താതെ തള്ളിക്കളയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
28th August 2010 05:05:21 PM
 
 
Comments for this news
 
Name: muhammad ishakh Date: 14th December 2010 01:49:00 PM
Comments: ഡിയര്‍ മഹിന്‍ സര്‍ ഗംഭീരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുക എല്ലാ രീതിയിലുമുള്ള സഹായം പ്രതീക്ഷിക്കാം ഒര്മിക്കുന്നുണ്ട്ടോ കണ്ണൂര്‍ക്കാരന്‍ ഈസ്‌ ഹാക്ക്
Name: abdul razak azhikode KNR Date: 06th December 2010 05:15:17 PM
Comments: ഡിയര്‍ മഹിന്‍ സര്‍, Please send your E mail I D or mobile number (barazakb@gmail.com)
Name: sherif rizan Date: 29th August 2010 11:07:17 PM
Comments: ബഹുമാനപെട്ട മാഹിന്‍ താങ്കള്‍ പറഞ്ഞത് വാസ്തവം തന്നെ.പരധ ധരിക്കണം എന്ന് ഇസ്ലാം ഒരിക്കലും നിര്ഭാണ്ടിക്കുന്നില്ല.പക്ഷെ കയ്യും മുഖവും ഒഴികെ സ്ത്രീ ശരീരം മറയണം എന്ന് ഇസ്ലാം നിര്ഭാണ്ടിക്കുന്ന ഒരു കാര്യമാണല്ലോ.കേരളത്തില്‍ പരധ ധരിക്കാതെ കാസര്‍ഗോട് തന്നെ നിരവധി പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് ആര്‍കും ഇതു പോലെ ഒരു പരാതികളുമായി ആരും വന്നിട്ടില്ലല്ലോ.റിയാനാക് പരധ വിവാദം വന്നിടുന്ടെങ്കില്‍ അതിന്‍ അര്‍ത്ഥം അവളുടെ വസ്ത്ര രീതി ഇസ്ലാമിന് ഒരിക്കലും അനുയോജ്യം ആയിരുന്നില്ല എന്നതാണെന്ന് നാം മനസ്സിലാകണം. മുസ്ലിം സ്ത്രീകളെ അല്‍പ വസ്ത്ര രീതിയില്‍ വെളിയില്‍ ഇറക്കാനുള്ള സംഖ് പരിവാറിന്റെ ആവേശം ആണ് ഇതുനു പിന്തുണയുമായി പലരും സഹായത്തിനു എത്തിയത് .
Name: abdulla kandathil Date: 29th August 2010 07:14:58 AM
Comments: വളരെ നല്ല അഭിപ്രായമാണ് താങ്ങള്‍ പറഞ്ചത് .സത്യത്തില്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്കു വലിയ പ്രാധാന്യം പത്രക്കാര്‍ കൊടുക്കരുത് ഡ്രസ്സ്‌ ഏതു ധരിക്കാനും ഇന്ത്യയില്‍ സ്വാതന്ദ്രിയമുണ്ട് ശരീരം മറച്ചാല്‍ അവരവര്‍ക് നല്ലത്.
Name: V V KHADER QATAR Date: 29th August 2010 04:08:53 AM
Comments: മഹിന്ച്ചാക് എല്ലാവിധ ആശംസകള്‍ റിയാനതീകൊള്ളി തലയില്‍ വെക്കുന്നു
Name: mohi Date: 29th August 2010 03:50:15 AM
Comments: മാഹിച്ച എഴുതിയതിനോട് 100 % യോജ ക്കുന്നു
Name: ubaid Date: 29th August 2010 02:26:30 AM
Comments: സത്യം തുറന്നു പറഞ്ഞ മയിന്‍ചാക്കു അഭിനന്ദങ്ങള്‍ ,വെറും പബ്ലിസിറ്റി ക്ക് വേണ്ടി ഉണ്ടാക്കിയ ഇസ്സ് ആണ് ഇത് എന്ന് തോനുന്നു ,അതല്ലേ സത്യം?
Name: abbas Date: 29th August 2010 02:02:55 AM
Comments: വളരെ നന്ദി യുണ്ട് മഹിന്‍ മാഷെ.
Name: SAEED.K Date: 28th August 2010 11:29:21 PM
Comments: സ്‌ത്രീ സ്വാതന്ത്യം അങ്ങേയറ്റം അനുവദിച്ച്ചിട്ടുണ്ട് പക്ഷെ ഇസ്ലാമിക വസ്ത്ര ധാരണ രീതിയില്‍ വേണം അല്ലാതെ ജീന്‍സും ബനിയനും ഇട്ടുള്ള ഇസ്ലാമിക സ്വാതന്ത്യം അനുവദിച്ചിട്ടില്ല .
Name: samad MELPARAMB Date: 28th August 2010 10:51:12 PM
Comments: thanks Adt മഹിന്ച്ച, ith nuna paksha virodikalum,rashtriya,samudayika muthal edupukarkum upakarikete,ellavarum nish paksha mai chindikanam.
Name: rafeeque, gateway, dubai Date: 28th August 2010 10:29:52 PM
Comments: മാഹിന്ച്ച വളരെ നന്ദിയുണ്ട് യാഥാര്‍ത്ഥ്യം ജനങ്ങളിലേക്ക് എത്തിച്ചതിനു കാരണം കാസരഗോട്ടു വര്‍ഗീയത അഴിച്ചുവിടാന്‍ തക്കം നോക്കി ഇരിക്കുകയാണ് ചില താല്‍പര കക്ഷികള്‍ അത് കൊണ്ടാണല്ലോ മുസ്ലിമെന്നും പര്ധയെന്നും കേട്ടപ്പോള്‍ പിന്തുണയും കൊണ്ട് വന്നു കലക്ക് വെള്ളത്തില്‍ ചിലര്‍ മീന്‍ പിടിക്കാന്‍ നോക്കുന്നത് അത് കൊണ്ട് കസരഗോട്ടെ പ്രഭുദ്ധരായ ജനങ്ങള്‍ ഈ വക പ്രകോപനങ്ങളില്‍ പെടാതെ അഡ്വക്കേറ്റ് മഹിന്ച്ച എഴുതിയത് പോലെ ഇവിടെ ആരും ആരെയും ഇഷ്ട വസ്ത്രം ധരിക്കുന്നതിന്ന്‍ എതിരല്ല പക്ഷെ ..ഒരിക്കല്‍ കൂടി മാഹിന്ച്ച ഒരായിരം നന്ദി..പക്ഷെ മാഹിന്ചാന്റെ പ്രസ്താവന കുറച്ച ലേറ്റ് ആയിപ്പോയോ എന്നൊരു സംശയവും ഇല്ലാതില്ല
Name: Muthalib Nellikkunnu Date: 28th August 2010 08:25:05 PM
Comments: Respected Advocate B. K. Mahin Sir, You are absolutely right, and let the society try to realize the true value of Islam
Name: MUFAS DOHA Date: 28th August 2010 07:31:44 PM
Comments: മാഹിന്‍ സാഹിബിന്‍റെ പ്രസ്താവന ന്യുന പക്ഷ വിരുദ്ധര്‍ക്ക് പാഠമാകട്ടെ.വസ്‌ത്ര ധാരണയുടെ പേരില്‍ റിയാന പോലീസ്‌ സംരക്ഷണം തേടിയത്‌ ആരുടെ പ്രേരണ മൂലമെന്ന് കാസര്‍കോട്ടെ നല്ലവരായ ജാതി മത ഭേദമന്യേ എല്ലാവരും അന്വേഷണം നടത്തണം. കാസര്‍ക്കോട് വര്‍ഗീയ കലാപം സൃഷ്ട്ടിക്കാന്‍ വേണ്ടി ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക.
Name: sameer Date: 28th August 2010 07:19:58 PM
Comments: പ്രിയപ്പെട്ട മഹിന്‍ നല്ല സമയത്തെ നല്ല അഭിപ്രായം , നന്ദി
Name: A.S. MOHAMMED KUNHI Date: 28th August 2010 05:47:08 PM
Comments: വളരെ നന്നായി. ആരിത് പറയുമെന്ന് നോക്കിയിരിക്കുകയായിരുന്നു. ഒരു റിയാന പര്ധയനിഞ്ഞലെന്തു അനിഞ്ഞില്ലെങ്ങിലെന്തു. അതിത്രമാത്രം ചര്‍ച്ച ചെയ്യനെന്തിരിക്കുന്നു. റിയാനമാരെ അവരുടെ പാട്ടിനു വിട്ടലായി.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations