Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചട്ടഞ്ചാല്‍ - നീലേശ്വരം ഹൈവേ ടാറിംഗ്‌ പ്രവൃത്തി: കേസില്‍ അനുകൂലമായ വിധി
കാസര്‍കോട് കേസില്‍ കുടുങ്ങി പണി ചെയ്യാനാവാതെ നീണ്‌ടുപോയ ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുളള ദേശീയ പാതയുടെ ടാറിംഗ്‌ പ്രവൃത്തി തുടങ്ങാനുളള നടപടി ഉടന്‍ ആരംഭിക്കുമെന്ന്‌ ജില്ലാ വികസന സമിതി യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. കേസിന്‍ മേല്‍ ഹൈകോടതി വിധി ഗവണ്‍മെന്റിന്‌ അനുകൂലമായതോടെ പ്രവൃത്തി തുടങ്ങാനുളള നടപടി ത്വരിതപ്പെടുത്തിവരുന്നു.

ഇതിനുമുമ്പ്‌ നാഷണല്‍ ഹൈവേയില്‍ കി.മി 63 മുതല്‍ 94 വരെ ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെബി എം ആന്റ്‌ ബി സി ടാറിംഗ്‌ നടന്നത്‌ 2002-03 വര്‍ഷത്തിലാണ്‌. സാധാരണയായി മൂന്ന്‌ മുതല്‍ അഞ്ച്‌ വര്‍ഷത്തിനിടയില്‍ വീണ്‌ടും ടാറിംഗ്‌ നടത്തേണ്‌ടതാണ്‌. എന്നാല്‍ അതിന്‌ യഥാസമയം ആവശ്യമായ അനുമതി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പില്‍ നിന്നും ലഭിക്കാത്തതിനാല്‍ റീ ടാറിംഗ്‌ പ്രവൃത്തി നീണ്‌ടുപോകുകയാണ്‌ടായത്‌. കഴിഞ്ഞ എട്ടവര്‍ഷത്തിനുളളില്‍ റോഡിന്‌ പാച്ച്‌ വര്‍ക്കുകൊണ്‌ ട്‌ ശരിയാക്കാന്‍ പറ്റാത്തതരത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്‌.

2009 ഒക്‌റ്റോബര്‍ മാസത്തിലാണ്‌ പ്രസ്‌തുത പ്രവൃത്തിക്ക്‌ 9.6 കോടി രൂപയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാറില്‍ നിന്നും അനുമതി ലഭിച്ചത്‌. നവംബര്‍ മാസത്തില്‍ തന്നെ പ്രവൃത്തി ടെണ്‌ ടര്‍ ചെയ്‌തു. ജനുവരി മാസം ടെണ്‌ ടര്‍ തുറന്നപ്പോള്‍ ടെണ്‌ ടര്‍ സമര്‍പ്പിച്ച ആകെ അഞ്ച്‌ കരാറുകാരില്‍ നിന്ന്‌ രണ്‌ ടു പേര്‍ മാത്രമാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ടെണ്‌ ടര്‍ കമ്മിറ്റിയുടെ ഈ തീരുമാനം ചോദ്യംചെയ്‌തു കൊണ്‌ട്‌ പുറന്തളളപ്പെട്ട രണ്‌ടു കരാറുകാര്‍ ഹൈകോടതിയെ സമിപിക്കുകയും ഈ പ്രവൃത്തിയെ സംബന്ധിച്ചുളള തുടര്‍ നടപടികള്‍ക്ക്‌ ഇടക്കാല സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയും ചെയ്യുകയാണുണ്‌ടായത്‌. ചീഫ്‌ എഞ്ചിനീയര്‍ ഇതിനെതിരെ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കുകയും ഹൈകോടതിയില്‍ കേസ്‌ നേരിടാനുളള നടപടികള്‍ യഥാസമയം സ്വീകരിക്കുകയും ചെയ്‌തുവെങ്കിലും കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത്‌ നീണ്‌ടുപോയി. ഈ വര്‍ഷം ജൂലൈ മാസം ഗവണ്‍മെന്റിന്‌ അനുകൂലമായ വിധി ഹൈകോടതി പുറപ്പെടുവിച്ചു. എന്നാല്‍ റോഡ്‌ പ്രവൃത്തി കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന്‌ ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും ജനങ്ങളുടെ പഴി കേള്‍ക്കേണ്‌ടിവരുന്നുണെ്‌ടന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

മഴ മാറുന്നതോടെ ജില്ലയിലെ പൊതുമരാമത്ത്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന്‌ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ അറിയിച്ചു. സുനാമി പുനരധിവാസ പദ്ധതിയനുസരിച്ച്‌ ജില്ലക്ക്‌ അനുവദിച്ച പദ്ധതികള്‍ ഏതാണ്‌ട്‌ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ചില പ്രവൃത്തികള്‍ മാത്രമാണ്‌ പൂര്‍ത്തീകരിക്കാനുളളത്‌. വിദ്യാനഗര്‍ മുതല്‍ കാസര്‍കോട്‌ നഗരം വരെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുളള 2.8 കോടി രൂപയുടെ പദ്ധതിക്ക്‌ ടെണ്‌ടര്‍ വിളിച്ചു.

കാസര്‍കോട്‌ നിലവിലുളള താലൂക്ക്‌ ഓഫീസിനോട്‌ ചേര്‍ന്ന്‌ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനുളള നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത്‌ കെട്ടിടം വിഭാഗം ഉദേ്യാഗസ്ഥര്‍ അറിയിച്ചു. 50 സെന്റ്‌ ഭൂമിയില്‍ ഏഴ്‌ നിലകളോട്‌ കൂടിയ കെട്ടിടമാണ്‌ നിര്‍മ്മിക്കുന്നത്‌. 6.5 കോടിയുടെ എസ്റ്റിമേറ്റ്‌ തയ്യാറായിട്ടുളള ഈ പ്രവൃത്തിക്ക്‌ ആദ്യഘട്ടമായി 1.5 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്‌ട്‌. ചെട്ടുംകുഴി, കാറഡുക്കയിലെ പൂത്തപ്പാലം, ബെളളൂരിലെ കോട്ടിമൂല, ബദിയടുക്കയിലെ ഗോളിയഡുക്ക എന്നിവിടങ്ങളില്‍ എം ജി എല്‍ സി സ്ഥാപിക്കാനുളള സ്ഥലം അനുവദിക്കുന്നതിന്‌ ആവശ്യമായ നടപടി എടുക്കും. കാസര്‍കോട്‌ മുന്‍സിപ്പാലിറ്റിയിലെ അഡുക്കത്ത്‌ ബയലില്‍ 33 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനുളള സ്ഥലം ഏറ്റെടുക്കാന്‍ നടപടി എടുക്കും.

സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായധനം തുടങ്ങിയവ പോസ്റ്റ്‌ ഓഫീസ്‌, ബാങ്ക്‌ അക്കൗണ്‌ടുകള്‍ മുഖേന വിതരണം ചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ചെങ്കര സമരക്കാര്‍ക്ക്‌ പെരിയയില്‍ നല്‍കിയ ഭൂമിയില്‍ താമസിക്കാന്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തും. പേരോല്‍ വില്ലേജ്‌ ഓഫീസര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയില്ലെന്ന പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കുമെന്ന്‌ കളക്‌ടര്‍ അറിയിച്ചു. ജില്ലയില്‍ വീട്‌ നിര്‍മ്മിക്കുന്ന പാവപ്പെട്ടവര്‍ക്ക്‌ ചുരുങ്ങിയ വിലയ്‌ക്ക്‌ മണല്‍ ലഭ്യമാക്കാനുളള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

മഞ്ചേശ്വരം ബ്ലോക്കില്‍ മൂന്ന്‌ കന്നഡ അദ്ധ്യാപക തസ്‌തികയില്‍ മലയാളം മാത്രം അറിയുന്ന അദ്ധ്യാപകരെ നിയമിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആ മൂന്ന്‌ അദ്ധ്യാപകരെ മാറ്റിയിരുന്നുവെങ്കിലും ഒഴിവുകളിലേക്ക്‌ ഇതുവരെയും കന്നഡ അദ്ധ്യാപകരെ നിയമിക്കാത്ത നടപടിക്കെതിരെ യോഗം വിമര്‍ശിച്ചു. ജില്ലയില്‍ 32 റേഷന്‍ കടകള്‍ എസ്‌ സി, എസ്‌ ടി വിഭാഗക്കാരില്‍പെട്ടവരെ ഏല്‍പ്പിക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കളക്‌ടര്‍ ആനന്ദ്‌സിംഗ്‌ അദ്ധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ സി ടി അഹമ്മദലി, സി എച്ച്‌ കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, പളളിപ്രം ബാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ അജയകുമാര്‍ മീനോത്ത്‌, എ ഡി എം. സി വാസുദേവ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

28th August 2010 04:41:01 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations