Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പെഷാവറിലെ അതിസുരക്ഷാമേഖലയില്‍ വെടിവയ്പ്

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറിലെ അതിസുരക്ഷാ മേഖലയില്‍ യുഎസ് കോണ്‍സുലേറ്റിനു സമീപം വെടിവയ്പ്. പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച വെടിവയ്പ് നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ഭീകരാക്രമണമെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ല. എംബസിക്കു സമീപമുള്ള ഷാമാ ചൌക്ക് മേഖലയില്‍ കരസേനയുടെ ചില കെട്ടിടങ്ങളില്‍ നേരെയാണു വെടിവയ്പുണ്ടായതെന്ന് ടിവി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ചില സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തീവ്രവാദികള്‍ ഇരച്ചുകയറിയതായും ടിവി ചാനലുകളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് യുഎസ് കോണ്‍സുലേറ്റിനു ചുറ്റും സൈന്യത്തെ വിന്യസിച്ചു.  ആളപായം സംബന്ധിച്ചും പരുക്കേറ്റവരെ സംബന്ധിച്ചും റിപ്പോര്‍ട്ടുകളില്ല. പ്രദേശത്ത് നിരവധി ഹെലികോപ്റ്ററുകള്‍ വ്യോമ നിരീക്ഷണം നടത്തി. പെഷാവറിലെ യുഎസ് കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് തീവ്രവാദികളുടെ ആക്രമണം ഇത് രണ്ടാം തവണയാണ്. എപ്രില്‍ അഞ്ചിന് ബോംബ് ഘടിപ്പിച്ച കാറുകളില്‍ യന്ത്രത്തോക്കുകളുമായെത്തിയ ചാവേറുകള്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ ഉള്‍പ്പെടെ ഒന്‍പതു പേരാണ് മരിച്ചത്.

അഫ്ഗാന്‍ അതിര്‍ത്തിയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് എംബസിക്കു സമീപം വെടിവയ്പുണ്ടായത്. താലിബാനെ പിന്തുണയ്ക്കുന്ന ഹഖാനി ശൃംഖലയില്‍ ഉള്‍പ്പെടുന്ന തീവ്രവാദികളാണു    യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താലിബാന്റെ താവളമായ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവര്‍ നഗരത്തിലാണ് പ്രവിശ്യാതലത്തിലുള്ള ഒാഫിസുകളെല്ലാം സ്ഥിതിചെയ്യുന്നത്. കരസേനാ കമാന്‍ഡറുടെ ആസ്ഥാനം കൂടിയായ ഇവിടെ വന്‍ സുരക്ഷാസന്നാഹമാണുള്ളത്.

Reported by Manorama
28th August 2010 04:36:51 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations