Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
യുണൈറ്റഡ്-കോണ്ടിനെന്റല്‍ ലയനത്തിന് അനുമതി

ന്യൂയോര്‍ക്ക്: യുണൈറ്റഡ് എയര്‍ലൈന്‍സില്‍ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ലയിക്കുന്നതിന് യുഎസ് നീതിന്യായ വകുപ്പ് അംഗീകാരം നല്‍കി. വ്യോമഗതാഗത മേഖലയില്‍ മത്സരം ഒഴിവാക്കുന്നത് സംബന്ധിച്ച നയത്തിന്റെ ഭാഗമായി നെവാര്‍ക് വിമാനത്താവളത്തിലെ വിമാന ഹബുകളില്‍ ചിലത് വിമാനയാത്ര കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന സൌത്ത്വെസ്റ്റ് എയര്‍ലൈന്‍സിന് നല്‍കാമെന്ന് ഇരുകമ്പനികളും സമ്മതിച്ചതോടെയാണ് നീതിന്യായവകുപ്പ് ലയനത്തിന് അംഗീകാരം നല്‍കിയത്.

യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നറിയപ്പെടുന്ന സംയുക്ത കമ്പനി കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ നിറങ്ങളും ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായും ലോകത്തെ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് 
 

നടത്തുന്ന വിമാനക്കമ്പനിയായും പുതിയ സംരംഭം മാറും.  2900 കോടി ഡോളറിന്റെ വരുമാനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മേയിലാണ് ലയനനീക്കം ഇരുകമ്പനികളും വെളിപ്പെടുത്തിയത്. അടുത്ത മാസം യുണൈറ്റഡ്-കോണ്ടിനെന്റല്‍ ഓഹരിയുടമകള്‍ ലയനത്തിന് അംഗീകാരം നല്‍കുമെന്നാണ് സൂചന. കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് മേധാവി ജെഫ് മിസെക് ആവും ഷിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍. യുണൈറ്റഡ് എയര്‍ലൈന്‍സിലെ ഗെന്‍ ടില്‍ടന്‍ കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനാവും.

320 കോടി ഡോളറിനാണു കോണ്ടിനെന്റലിനെ യൂണൈറ്റഡ് സ്വന്തമാക്കുന്നത്. നിലവില്‍ 59 രാജ്യങ്ങളില്‍ 370 കേന്ദ്രങ്ങളിലേക്ക് ഇരു കമ്പനികളും സര്‍വീസ് നടത്തുന്നുണ്ട്. 14.4 കോടി യാത്രക്കാര്‍ ഈ സര്‍വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ കമ്പനിയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഓഹരി ഉടമകള്‍ക്ക് 55% പങ്കാളിത്തം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണു ലക്ഷ്യം.

പുതിയ കമ്പനിയില്‍ 87,000 ജീവനക്കാരും 693 വിമാനങ്ങളുമാവും ഉണ്ടാവുക. 2008 ല്‍ ഡെല്‍റ്റ എയര്‍വേയ്സും നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സും ലയിച്ചിരുന്നു. യുഎസ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഈ വര്‍ഷം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍നിന്നു യുഎസ് എയര്‍വേയ്സ് പിന്മാറുകയായിരുന്നു.

Reported by Manorama
28th August 2010 04:16:40 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations