Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പഴയ ബസ്‌സ്റ്റാന്‍ഡിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ തെരുവുകച്ചവടക്കാര്‍ കയ്യടക്കിയതായി പരാതി
 
കാസര്‍കോട്: പഴയ ബസ്‌സ്റ്റാന്‍ഡിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ തെരുവുകച്ചവടക്കാര്‍ കയ്യടക്കിയതായി പരാതി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകാന്‍ വെവ്വേറെയായി നാല് വെയ്റ്റിംഗ് ഷെഡുകളാണ് പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തുള്ളത്. ഇവ യാചകരും, കുട- ചെരിപ്പ് നന്നാക്കുന്നവരും, മുറുക്കാന്‍ വില്‍ക്കുന്നവരും മറ്റും കയ്യടക്കിയിരിക്കുകയാണ്. ഇത് കാരണം യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഷെഡിന് പിറകിലെ സ്ക്കൂളിന്റെ മതില്‍ ഇടിഞ്ഞുവീഴാറായി ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. റംസാന്‍ കാലമായതിനാല്‍ നഗരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തിലെത്തുന്ന സ്ത്രീകളാണ് കൂടുതലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. വിട്ടുമാരാത്ത മഴകൂടിയായതോടെ മഴ നനയാതെ ബസ് കാത്ത് നില്‍ക്കാനുള്ള സ്ഥലമാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഇല്ലാതായത്.
28th August 2010 04:09:24 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations