Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
യു.എ.ഇയിലെ കമ്പനികള്‍ ഏകീകൃത കറന്‍സിക്ക് അനുകൂലമെന്ന് സര്‍വെ

ദുബൈ: ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത കറന്‍സി നടപ്പാക്കുന്നതിനോട് യു.എ.ഇയിലെ പകുതിയോളം കമ്പനികളും അനുകൂലമെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൊതു കറന്‍സി നടപ്പാവുന്നത് വ്യാപാരം വര്‍ധിക്കുന്നതിന് കാരണമാവുമെന്നാണ് മിക്ക കമ്പനികളും വിലയിരുത്തുന്നത്. ഇത് ഈ രാഷ്ട്രങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന വ്യാപാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ സൗകര്യമാവുമെന്നും പ്രമുഖ സര്‍വെ സ്ഥാപനമായ യുഗോവ് സിറാജ് നടത്തിയ സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. 18 ശതമാനം പേര്‍ ഏകീകൃത കറന്‍സി രാജ്യത്തിന് ദോഷം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 34 ശതമാനം നിഷ്പക്ഷമായി പ്രതികരിച്ചു.

ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ പൊതു സ്വഭാവമുള്ള ഏകീകൃത കറന്‍സി നടക്കുന്നതിനുള്ള തീരുമാനത്തില്‍നിന്ന് യു.എ.ഇയും ഒമാനും പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധത്തിന് പുതിയ കറന്‍സി ഏറെ സഹായകമാവുമെന്നാണ് പൊതു വിലയിരുത്തല്‍.  കുവൈത്തില്‍ നിന്ന് സൗദിയിലേക്കോ സൗദിയില്‍ നിന്ന് യു.എ.ഇയിലേക്കോ യാത്രചെയ്യുന്നവര്‍ക്ക് പണം മാറിയെടുക്കാതെ പൊതു കറന്‍സി ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്നത് സൗകര്യത്തിന് പുറമെ വാണിജ്യം വര്‍ധിക്കുന്നതിനും കാരണമാവുമെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

ഏകീകൃത കറന്‍സിയെക്കുറിച്ച ചര്‍ച്ചക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ തുടക്കമിട്ടിട്ട് വര്‍ഷങ്ങളായെങ്കിലും ഇതിനായി ഗള്‍ഫ് മോണിറ്ററി യൂനിയന് കഴിഞ്ഞ വര്‍ഷമാണ് തുടക്കമിട്ടത്. ഇതിനായി സൗദി തലസ്ഥാനമായ റിയാദ് കേന്ദ്രീകരിച്ച് ജി.സി.സി സെന്‍ട്രല്‍ ബാങ്ക് ആരംഭിക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 2010ഓടെ പുതിയ കറന്‍സി നിലവില്‍വരുത്താനാണ് പദ്ധതി.

Reported by Madhyamam
28th August 2010 11:47:25 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations