Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഐ.ജി അലോക് മോഹന്‍ ചുമതലയേറ്റു
മംഗലാപുരം: പുതിയ പശ്ചിമ മേഖല ഐജിയായി അലോക് മോഹന്‍ ചുമതലയേറ്റു. ഐ.ജിയുടെ ചുമതല വഹിച്ചിരുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എ.എസ്. റാവുവില്‍നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. സിറ്റി പൊലീസ് കമീഷണര്‍ സീമന്ത്കുമാര്‍ സിങ്ങും ചടങ്ങില്‍ സംബന്ധിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ശക്തിയാക്കി പൊലീസിനെ മാറ്റുമെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പൊലീസ് നിഷ്പക്ഷമായ നിലപാടെടുക്കും. ജനങ്ങളോട് സൗഹൃദത്തിലും കുറ്റവാളികളോട് കര്‍ക്കശവുമായ സമീപനമായിരിക്കും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റങ്ങള്‍ ഇല്ലാതാക്കാന്‍ മാധ്യമങ്ങളുടെ പൂര്‍ണ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയാല്‍ പൊലീസിന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്‌ന സ്വദേശിയായ അലോക് മോഹന്‍ 1887ലെ ഐ.പി.എസ് ബാച്ചിലെ ഓഫിസറാണ്. പുത്തൂരിലും ഉഡുപ്പിയിലും എ.എസ്.പിയായാണ് തുടക്കം. തുടര്‍ന്ന് ഉത്തര കനറ ജില്ലയില്‍ എസ്.പിയായി. ബംഗളൂരു പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ഡല്‍ഹി സി.ഐ.എസ്.എഫിലും അസി. ഐ.ജിയായും പ്രവര്‍ത്തിച്ചു. ബംഗളൂരുവില്‍ സി.ഐ.ഡിവിഭാഗം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായും ബംഗളൂരു സിറ്റി ക്രൈം ജോയിന്റ് പൊലീസ് കമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരു മെട്രോപൊളിറ്റന്‍ ടാസ്‌ക് ഫോഴ്‌സ് ഐ.ജിയായിരുന്നു. യു.എന്‍ സമാധാന മെഡല്‍, രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്.

Reported by Madhyamam
28th August 2010 11:38:42 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations