Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
റഹ്മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണം 30ന് തുടങ്ങും

കണ്ണൂര്‍: റഹ്മ അന്താരാഷ്ട്ര പൊതുസേവന പദ്ധതിയുടെ പ്രചാരണാര്‍ഥം നടത്തുന്ന റഹ്മത്തുല്ലാ ഖാസിമി മൂത്തേടത്തിന്റെ പ്രഭാഷണം 30നു കണ്ണൂര്‍ ടൌണ്‍ സ്ക്വയറിലെ ശാന്തിതീരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സപ്തംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കുന്ന പരിപാടി 30ന് രാവിലെ 8.30നു കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും.
പി കെ പി അബ്ദുസ്സലാം മുസ്ല്യാര്‍, വി കെ അബ്ദുല്‍ഖാദര്‍ മൌലവി സംസാരിക്കും.

 ആദ്യദിനത്തില്‍ സഹിഷ്ണുത എന്ന വിഷയത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടുംബിനി, തവക്കുല്‍ എന്നീ വിഷയങ്ങളിലും പ്രഭാഷണം നടത്തും. രണ്ടാം ദിവസം എ പി അബ്ദുല്ലക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പി പി ഉമര്‍ മുസ്ല്യാര്‍ ആമുഖപ്രഭാഷണം നടത്തും. സമാപന ദിവസമായ സപ്തംബര്‍ ഒന്നിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്‍ മുഖ്യാതിഥിയാവും. കെ പി നൂറുദ്ദീന്‍, മാണിയൂര്‍ അഹ്മദ് മൌലവി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എല്‍ വി മജീദ് ഹാജി, മശ്ഹൂദ് മാണിക്കോത്ത്, എസ് വി മുഹമ്മദലി പങ്കെടുത്തു.

Reported by Thejas
28th August 2010 10:48:41 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations