Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പയ്യന്നൂരില്‍ ഇരുനില കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

പയ്യന്നൂര്‍: ടൌണിലെ രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂര ഇളകി വീണു. അതില്‍ അകപ്പെട്ടു പോയ തയ്യല്‍ തൊഴിലാളികളെ അഗ്നിശമനയെത്തി രക്ഷിച്ചു. പയ്യന്നൂര്‍ ടൌണിന്റെ മധ്യത്തിലാണ് പരിഭ്രാന്തി പരത്തി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നു വീണത്.

പയ്യന്നൂര്‍ സഹകരണ സ്റോറിന്റെ മുന്‍വശത്തെ സി.ഐ.ടി. സി ഓഫിസ് റോഡിലെ പഴയ ഇരുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയാണു ഇന്നലെ ഉച്ചയ്ക്കു മൂന്നോടെ തകര്‍ന്നു വീണത്.  തളിപ്പറമ്പ് താലൂക്ക് ലേബര്‍ കോണ്‍ഗ്രസ് സഹകരണ സംഘം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇവിടെ തയ്യല്‍ തൊഴിലാളി മാവിച്ചേരിയിലെ വസന്ത(32), പയ്യന്നൂരിലെ ജയന്തി(45) എന്നിവര്‍ തയ്യല്‍ യന്ത്രമുള്‍പ്പെടെ താഴെക്ക് വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ഇവരെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തുകയായിരു ന്നു. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ പയ്യന്നൂര്‍ സി.ഐ പി കെ സുധാകരന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. നൂറുകണക്കിന് നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു.

Reported by Thejas
28th August 2010 10:21:21 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations