Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഒരാള്‍ കൂടി അറസ്റില്‍

കണ്ണൂര്‍: നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പൊതുവാച്ചേരി ഭാസ്കരന്‍ മുക്കിലെ പട്ടറേത്ത് വീട്ടില്‍ പി അബ്ദുര്‍ റഹീമി(18)നെയാണു ഇന്നലെ പുലര്‍ച്ചെ ടൌ ണ്‍ സി.ഐ രത്നകുമാറും സംഘവും അറസ്റ് ചെയ്തത്. ചക്കരക്കല്ല് ഇരിവേരിയില്‍ കടപൂട്ടി രാത്രിയി ല്‍ വീട്ടിലേക്കു മടങ്ങിയ വ്യാപാരി ചന്ദ്രന്റെ 40,000 രൂപ കൊള്ളയടിച്ച സംഘത്തില്‍പ്പെട്ടയാളാണെന്നു റഹീമെന്നു പോലിസ് പറഞ്ഞു. കേസില്‍ നേരത്തേ രണ്ടു പേരെ അറസ്റ് ചെയ്തിരുന്നു.

ചൊവ്വയിലെ ഒരു വീട്ടില്‍ നിന്നു ഒരു പവന്റെ വളയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലും പയ്യാമ്പലത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കുമായി പിണറായിയിലെ ഒരു സ്ത്രീയുടെ കഴുത്തി ല്‍ നിന്നു നാലര പവന്‍ സ്വര്‍ണാഭരണം പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത് ഇവരുടെ സംഘമാണെന്നു പോലിസ് പറഞ്ഞു. അഡീഷനല്‍ എസ്.ഐ ചന്ദ്രശേഖരന്‍, പോലിസുകാരായ മഹിജന്‍, രാജീവന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Reported by Thejas
28th August 2010 10:01:11 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations