Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഇന്ത്യ-ലങ്ക ഫൈനല്‍ ഇന്ന്
ധാംബുല്ല: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ബാറ്റ്‌സ്മാന്മാര്‍ക്ക് 'റണ്‍ഗിരി'യല്ലാത്ത ധാംബുല്ലയിലെ രണ്‍ഗിരി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കലാശപ്പോരിനിറങ്ങുമ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത് ഉജ്വല ഫോമില്‍ ബാറ്റുവീശുന്ന വീരേന്ദര്‍ സെവാഗിലേക്കാണ്. ടീമിലെ മറ്റുള്ളവരെല്ലാം ബാറ്റുവെച്ച് കീഴടങ്ങിയതിനാല്‍ വീരുവിന്റെ ബാറ്റിലാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പ്രതീക്ഷയത്രയും. അതേസമയം, സെവാഗിനെ എളുപ്പം പൂര്‍ത്തിയാക്കിയാല്‍ ജയം വഴിക്കുവെരും എന്ന തിരിച്ചറിവില്‍ ലസിത് മലിംഗയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ ബൗളര്‍മാര്‍ നജഫ്ഗഢുകാരനെ പ്രത്യേകം ലക്ഷ്യംവെക്കുമെന്നത് കട്ടായം.

മറ്റു ആറു അംഗീകൃത ബാറ്റ്‌സ്മാന്മാരുടെ റണ്‍സ് ഒരുമിച്ചുകൂട്ടിയാലും ഒരു സെഞ്ച്വറിയും നോബാള്‍ ഒരു റണ്‍ അകലെ അപഹരിച്ച മറ്റൊരു 'സെഞ്ച്വറിയും' അടക്കം നാലു മല്‍സരങ്ങളില്‍ 240 റണ്‍ നേടിയിട്ടുള്ള സെവാഗിന്റെ ഒപ്പമെത്തില്ല. അതില്‍നിന്നുതന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ 'ആഴം' വ്യക്തം. 80 റണ്‍സ് കടന്നിട്ടില്ലാത്ത ധോണിയാണ് റണ്‍വേട്ടയില്‍ രണ്ടാമന്‍. യുവരാജ് സിങ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജദേജ എന്നിവരെല്ലാം പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്നതില്‍ 'ഒന്നിനൊന്ന് മെച്ചം' തന്നെ. സചിന്‍ ടെണ്ടുല്‍കറും ഗൗതം ഗംഭീറും വിട്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കഴിവുതെളിയിക്കാനുള്ള അവസരമാണ് യുവതാരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ഇവരിലാര്‍ക്കും ഇന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ പിടിച്ചുനില്‍ക്കാം. ന്യൂസിലന്‍ഡിനെതിരായ അവസാന മല്‍സരത്തില്‍ പുറത്തിരുന്ന രോഹിത് ഇന്ന് തിരിച്ചെത്തിയേക്കും. കോഹ്‌ലിയായിരിക്കും പുറത്തിരിക്കുക.

ബൗളര്‍മാരുടെ പ്രകടനമാണ് ധോണിക്ക് പ്രതീക്ഷ നല്‍കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പേസ് നിര നന്നായി പന്തെറിയുന്നുണ്ട്. അനുകൂല സാഹചര്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ കളിയില്‍ നാലു പേസര്‍മാരെ കളിപ്പിക്കാനുള്ള ധോണിയുടെ തീരുമാനം ഫലം ചെയ്തിരുന്നു. പ്രഗ്യാന്‍ ഓജക്ക് പകരം നാലാം പേസറായി അവതരിച്ച മുനാഫ് പട്ടേല്‍ മൂന്നു വിക്കറ്റുമായി തിളങ്ങിയതിനാല്‍ ഇന്നും അതേ തന്ത്രം തന്നെയാവും ധോണി തുടരുക. ആശിഷ് നെഹ്‌റയും ഇശാന്ത് ശര്‍മയും ഉജ്വലമായി പന്തെറിയുന്നുണ്ട്. ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ധോണിക്ക് ആശ്വാസം പകരുന്നത്. ആദ്യം ബാറ്റുചെയ്ത് 225 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്താല്‍ ബൗളര്‍മാരുടെ മികവില്‍ ജയിച്ചുകയാറമെന്ന സ്ഥിതി മുതലെടുക്കാനാവും ഇരുടീമുകളുടെയും ശ്രമം.

Reported by Madhyamam
28th August 2010 06:45:53 AM
 
 
Comments for this news
 
Name: Ragesh Date: 28th August 2010 07:35:44 AM
Comments: all the best India!
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations